Saturday 21 February 2009



വാറിക്‌ കാസ്സിലില്‍ ഒരു പകല്‍

ഷേക്സ്പീയര്‍ നാടിനു സമീപമുള്ള
ആവോണ്‍ നദിക്കരയിലെ
വാറിക്ക്‌ (Warwick) കാസില്‍
ആണു ഏറ്റവും നന്നായി
സംരക്ഷിക്കപ്പെടുന്ന കാസ്സില്‍.
അതി സുന്ദരം; എന്നാല്‍ ഭയാനകവും.
മദ്ധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണിത്‌.
ഇപ്പോള്‍ ഈ കാസ്സില്‍ മാഡം ടുസ്സേഡ്‌ ഗ്രൂപ്പിന്റെ കൈവശമാണ്‌.

ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമകളാല്‍
ചരിത്ര സംഭവങ്ങള്‍ ഇവിടെ പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍,
സദാ സന്ദര്‍ശകരുടെ പ്രവാഹമാണ്‌.
60 ഏക്കര്‍ വരുന്ന നല്ലൊരു ഉദ്യാനത്തിനകത്താണ്‌ ഈ കാസില്‍.
ധാരാളം മയിലുകള്‍ ഉദ്യാനത്തില്‍ സ്വൈരവിഹാരം നടത്തുന്നു.
1628 - ല്‌ സ്വന്തം ആശ്രിതനാല്‍ വധിക്കപ്പെട്ട Sir Fulke Greville
എന്ന പ്രഭുവിന്റെ പ്രേതം ആവേശിച്ച ഗോപുരം പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

ഫ്രഞ്ചു തടവുകാരെ പീഢിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ആരെയും ഞെട്ടിക്കും.
തിളക്കുന്ന ടാര്‍ കോരി ഒഴിക്കുന്ന
murder hole നമ്മെ ഭയപ്പെടുത്തും.

1264 ല്‌ Simon de Monfort നേതൃത്വം നല്‍കിയ
Barons revolt
എന്ന പ്രക്ഷോഭണം കാസിലില്‍ നാശനഷ്ടമുണ്ടാക്കി.

കാസ്സിലിനടുത്ത്‌ ആവോണ്‍ നദിയിലെ പാലത്തില്‍ നിന്നു നോക്കിയാല്‍ കാസിലിന്റെ അതിമനോഹരമായ
പ്രതിബിംബം നദിയില്‍ കാണാം.
Capability Brown എന്ന ആര്‍ക്കിടെക്റ്റ്‌ ആണ്‌ ഗാര്‍ഡന്‍ രൂപകല്‍പ്പന ചെയ്തത്‌.
സ്ഥിരമായുള്ള Falcon പറപ്പിക്കലിനു ധാരളം കഴ്ചകാരുണ്ട്‌.



1666 ല്‌ പണിത സൈന്റ്‌ ജോണ്‍ ഹൗസ്സില്‍ വാറിക്‌ റജിമന്റിന്റെ മ്യൂസ്സിയം ഉണ്ട്‌. മദ്ധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട രണ്ടു ഗേറ്റുകള്‍ കേടു കൂടാതെ നിലകൊള്ളുന്നു.പടിഞ്ഞാറെ ഗേറ്റിനരുകിലുള്ള ചാപ്പല്‍
ഇന്നു Lord Leycester ഹൊസ്പ്റ്റലിന്റെ ഭാഗമാണ്‌

സര്‍ വാള്‍ട്ടര്‍ സ്കോട്ട്‌ അനശ്വരമാക്കിയ കെനില്‍ വര്‍ത്ത്‌ കാസില്‍ ഇതിനടുത്ത്‌ ആണ്‌
1150-75 കാലത്തു നിര്‍മ്മിക്കപ്പെട്ട ഈ കാസിലിലെ John of Gaut ഹാള്‍
ഒരു കാലത്തു ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിനെ വെല്ലുവിളിച്ചിരുന്നു.
കെന്നില്‍ വര്‍ത്ത്‌ ആബ്ബിയുടെ അവശിഷ്ടങ്ങളും അടുത്തു തന്നെ കാണപ്പെടുന്നു.
Posted by Picasa

No comments:

About Me-Dr.Kanam Sankara Pillai

Blog Archive