ബഞ്ചമിന്‍ ബയിലി (1805-1871)
മലയാള ലിപികളുടെ സൃഷ്ടാവ്.
മലയാള സാഹിത്യത്തെ പരിപോഷിപ്പിച്ച
ഇംഗ്ലീഷ് മിഷണറി.
ഇംഗ്ലണ്ടുകാരന്‍.
കോട്ടയത്തു പ്രസ്സ് സ്ഥാപിച്ചു.
അച്ചടിക്കാന്‍ മലയാളലിപികള്‍ നിര്‍മ്മിച്ചു.
കോട്ടയം പട്ടണത്തിന്‍റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കു വഹിച്ചു.
1816 ല്‍ ഭാര്യാസമേതം ഇംഗ്ലണ്ടില്‍ നിന്നും
ആലപ്പുഴയിലും അവിടെ നിന്നും
1917 മാര്‍ച്ചില്‍ കോട്ടയത്തും എത്തി.
ആലപ്പുഴയില്‍ വച്ചു റവ.നോര്‍ട്ടനില്‍ നിന്നും മലയാളം പഠിച്ചു.
ബൈബിള്‍ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി.
1820 ല്‍ സ്വന്തമായി പ്രസ്സ് നിര്‍മ്മിച്ചു.
അതാണ് കോട്ടയത്തെ സി.എം.എസ്സ് പ്രസ്സ്.
സ്വന്തമായി, ഒരു ആശ്ശാരിയേയും
രണ്ടു കൊല്ലന്മാരേയും കൊണ്ടു
മലയാളം ടൈപ്പുകള്‍ ഉണ്ടാക്കിയെടുത്തു.
അദ്ദേഹം നല്‍കിയ രൂപമാണ് ഇന്നും മലയാള ലിപികള്‍ക്ക്.
സ്വാതിതിരുനാള്‍ ബയിലിസായിപ്പിന്‍റെ പ്രസ്സ്
രണ്ടു തവണ സന്ദര്‍ശിച്ച ശേഷമാണ്
തുരുവനന്തപുരത്തു സര്‍ക്കാര്‍ പ്രസ്സ് സ്ഥാപിച്ചത്.
1846 ല്‍ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും
പില്‍ക്കാലത്തു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും പ്രസിദ്ധീകരിച്ചു.
ബയിലിയുടെ ഭാര്യ തുടങ്ങിയതാണ്
കോട്ടയത്തെ ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍.
ബയിലിയുടെ ബംഗ്‌ളാവ് പില്‍ക്കാലത്തു
സി.എം.എസ്സ് ഹൈസ്കൂളാക്കപ്പെട്ടു.
35 കൊല്ലത്തെ കോട്ടയം വാസത്തിനിടയില്‍
ഒരു തവണ മാത്രം ഇംഗ്ലണ്ടില്‍ പോയി.
1850 ല്‍ നാട്ടിലേക്ക് മടങ്ങിയ
ആ
മലയാള ഭാഷാ സ്നേഹി 1971 ല്‍ അന്തരിച്ചു.
മലയാളഭാഷക്കും മലയാളിക്കും ഒരിക്കലും മറക്കാനാവാത്ത
ഇംഗ്ലീഷ്‌കാരനാണ് ബെഞ്ചമിന്‍ ബെയിലി.
ഒരു മലയാളിക്കു പോലും അത്തരം ഒരു സേവനം
മാതൃഭാഷയ്ക്കു വേണ്ടി ചെയ്യാനായില്ല.
No comments:
Post a Comment