Thursday 26 February 2009

 
തെളിവുകള്‍ നോക്കാതെ വിധിപ്രസ്താവം

പണ്ഡിതരായ ജഡ്ജികള്‍ അവര്‍ക്കു കിട്ടുന്ന തെളിവുകള്‍ മുഴുവന്‍ അപഗ്രഥിച്ചശേഷം
വിധി പറയുന്നു എന്നാണ്‌ നാം കരുതാറുള്ളത്‌. എന്നാല്‍ സ്വസമുദായ സ്നേഹത്തല്‍
തെളിവുകള്‍ പരിശോധിക്കാതെ ഒരു ജസ്റ്റിസ്‌ ഊഹം വച്ചു വിധി പറഞ്ഞാലോ?

അങ്ങനെ ഒരു സംഭവമാണ്‌ കലാകൗമുദി 1742 (2009 ജനുവരി 25) ലക്കത്തില്‍
ജസ്റ്റിസ്‌.കെ.സുകുമാരന്‍ എഴുതിയ
വീണ്ടും വീണ്ടും ജീവിക്കാനുള്ള മോഹം എന്ന ലേഖനം.
സോമര്‍സ്റ്റ്‌ മോം എന്ന
ലോകപ്രസസ്ത ഇംഗ്ലീഷ്‌ നോവലിസ്റ്റിന്‍റെ റേസ്സേര്‍സ്‌ എഡ്ജ്‌ എന്ന നോവലിനെ കുറിച്ചാണു തെറ്റായ വിധി.

ക്ഷുരസ്യ ധാര എന്നു തുടങ്ങുന്ന കഠോപനിഷത്തിലെ ഭാഗത്തു നിന്നാണ്‌ നോവലിന്‍റെ
പേരായ റേസേര്‍സ്‌ എഡ്ജ്‌ (ക്ഷുരസ്യ ധാര ) ഉടലെടുത്തത്‌.

ശ്രീനാരയണ ഗുരുവിനെപ്പോലൊരു വ്യക്തിയെ ഉജ്ജല തേജസ്സോടെ
അവതരിപ്പിച്ച സോമര്‍സെ റ്റ്മോമിന്റെ റേസ്സേര്‍സ്‌ എഡ്ജിനെ
കുറിച്ചു ജസ്റ്റിസ്സ്‌ സുകുമാരന്‍ വാചാലനാകുന്നു.
തിരുവ്താം കൂറിലെ ഗണേശന്‍ എന്ന യോഗിയെ കാണാന്‍ വരുന്ന
സഞ്ചാരിയായ ലാറി ആണു മോമിന്റെ അമേരിക്കന്‍ നായകന്‍.

ആശ്രമം ശിവഗിരിയിലേതാണെന്നും ഗുരു ശ്രീനാരയണന്‍ ആണെന്നും
തെളിവുകല്‍ നോക്കാതെ ജസ്റ്റിസ്‌ വിധി പറയുന്നു. എന്താണു വാസ്തവം?
പ്രൊഫ.എസ്സ്‌ ഗുപ്തന്‍ നായരുടെ മനസാ സ്മരാമി എന്ന ആത്മകഥ
വായിച്ചിട്ടുള്ളവര്‍ക്കറിയാം മോം വര്‍ണ്ണിക്കുന്ന ഗുരു പൂര്‍വാശ്രമത്തില്‍
ഡി.എസ്‌.പി .കൃഷ്ണമേനോന്‍ ആയിരുന്ന തിരുവനന്തപുരത്തെ സ്വാമി ആത്മാനന്ദന്‍ ആയിരുന്നു എന്ന്‌.
ഗുപ്തന്‍ നായര്‍ യൂണിവേര്‍സിറ്റി കോളേജില്‍ പഠിക്കുന്ന
കാലത്താണ് മോം തിരുവനന്തപുരത്തു വരുന്നത്.
പബ്ലിക് ലൈബ്രറിയില്‍ മോം എത്തി എന്നറിഞ്ഞ
ഗുപ്തന്‍ അദ്ദേഹത്തെ കോളേജില്‍ കഷണിച്ചു
കുട്ടികളോടു രണ്ടു വാക്കു സംസാര്‍പ്പിക്കണം
എന്നു വിചാരിച്ചു.എന്നാല്‍ ഈ.എം.എസ്സ്
പറഞ്ഞതുപോലെ സംസാരിയ്ക്കുമ്പോള്‍ മാത്രം
വിക്കു വന്നിരുന്ന മോം അതിനു തയാറായില്ല.
അന്നേയ്ക്ക് നാരായണ ഗുരു സ്മാധിയായിട്ടു സംവല്‍സരങ്ങള്‍
കഴിഞ്ഞിരുന്നു.

അദ്ദേഹം സ്ഥപിച്ചതാണ്‌ പത്തനം തിട്ട മാലക്കരയിലെ
ആനന്ദാശ്രമം.മോം സന്ദര്‍ശിച്ചിട്ടുള്ള രമണമഹര്‍ഷിയുടെ ഛയയും ഗണേസനില്‍ കലര്‍ന്നിട്ടുണ്ട്‌ എന്നതു സത്യം.

സോമര്‍സെറ്റ്‌ മോം പാരീസ്സിലെ ബ്രിട്ടീഷ്‌ എംബസ്സിയിലെ
നിയമവിദഗ്ധനായിരുന്ന റോബര്‍ട്ട് ഒര്‍മോണ്ട്‌ മോമിന്‍റേയും എഡിത്‌ മേരിയുടേയും
നാലാമത്തെ മകനായിരുന്നു സൊമര്‍സ്റ്റ്കാന്‍സര്‍ബാധയാല്‍.പിതാവും ക്ഷയരോഗബാധയാല്‍
മാതാവും ശൈശവത്തില്‍ നഷ്ടപ്പെട്ടു. തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സില്‍
മരിക്കുന്നതുവരെ മാതാവിന്റെ ഫോട്ടോ കിടക്കക്കരുകില്‍ കണ്ടു കൊണ്ടാണ്‌
മോം ഉറങ്ങാന്‍ പോയിരുന്നത്‌.കെന്‍റിലെ വികാരിയായിരുന്ന അമ്മാവന്‍
മാക്ഡൊണാള്‍ഡ്‌ മോമിന്‍റെ സംരക്ഷണയില്‍ ബോര്‍ഡിങ്ങിലായിരുന്നു
കുഞ്ഞ്‌ മോമിന്‍റെ പഠനം. മാനസികപിരിമുറുക്കത്താല്‍ മോം വിക്കനായി.
പിതാമഹനും പിതാവും മൂന്നു ജ്യേഷ്ഠ സഹദരരും വക്കീലന്മാരായിരുന്നിട്ടും
മോം ഒരു ഡോക്ടര്‍ ആവുകയാണു ചെയ്തത്‌. ഇരുപതാം വയസ്സില്‍
എഴുതിത്തുടങ്ങി. 1944 ല്‌ എഴുതിയ നോവലാണ്‌

റേസ്സേര്‍സ്‌ എഡ്ജ്‌.

The sharp edge of a razor is difficult to pass over;
thus the wise say the path to Salvation is hard. —Katha-Upanishad.

എന്ന ആമുഖത്തോടെയാണു തുടക്കം.
ഒന്നാം ലോകംഹായുദ്ധത്തില്‍ പങ്കെടുത്ത
ലാറി ഡാറെല്‍ മനശ്ശാന്തി തേടി ഭാരതത്തില്‍ എത്തുന്നതാണു കഥ.ഗൈ ഹേഗ്‌ എന്ന വ്യക്തിയുടെ അനുഭവത്തെ ആസ്പദമാക്കിയാണ്‌ നോവല്‍ രചിച്ചത്‌.

രണ്ടു തവണ( 1946 & 1986 )ഈ കഥ ഫിലിം ആക്കുകയുണ്ടായി.
രണ്ടാമത്തെ
ഫിലിമില്‍ കഥ നേപ്പാളില്‍ ആണു നടക്കുന്നത്‌

വിധി പ്രസ്താവിക്കും മുന്‍പ്‌ ഗൂഗിളില്‍ മോമിനെക്കുറിച്ചൊന്നു പരതിയിരുന്നുവെങ്കില്‍
ജസ്റ്റിസ്‌ സുകുമാരനു തെറ്റായ നിഗമനം ഒഴിവാക്കാമായിരുന്നു.
Posted by Picasa
 
Posted by Picasa

Wednesday 25 February 2009

വെട്ടിനിരത്തല്‍ ഇവിടെയും അവിടെയും

വെട്ടിനിരത്തല്‍ ഇവിടെയും അവിടെയും

വെട്ടി നിരത്തല്‍ എന്ന പ്രയോഗം നമ്മുടെ
രാഷ്ട്രീയ നിഘണ്ടുവില്‍ സ്ഥാനം പിടിക്കുന്നത്‌
നൂറനാടു വെട്ടിക്കോട്ടു ഭാഗത്ത്‌,
പാടം നികത്തി തെങ്ങിന്‍ തൈകള്‍ വച്ചിരുന്നതു ,
മുഴുവന്‍ വി.എസ്സ്‌. അച്ചുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരം,
പന്തളം എം.എല്‍ .ഏ ആയിരുന്ന വി.കേശവന്റെ
നേതൃത്വത്തില്‍ മാര്‍ക്സിസ്റ്റുകള്‍
വെട്ടി നിരത്തിയതോടെയാണ്‌.

ഇംഗ്ലണ്ടിലെ വി.എസ്സ്‌
നെഡ്‌ ലുഡ്‌ എന്നൊരാളായിരുന്നു.
യോര്‍ക്ക്‌ ആയിരുന്നു ബ്രിട്ടനിലെ നൂറനാടു വെട്ടിക്കോട്‌.
പ്രസ്തുത വെട്ടി നിരത്തല്‍
ലുഡിറ്റ്‌ (Luddit)
എന്നറിയപ്പെട്ടു.

വ്യത്യാസം നമ്മുടേതു
മണ്ണും വയല്‍ നികത്തലുമായി
ബന്ധപ്പെട്ടിരുന്നുവെങ്കില്‍
യോര്‍ക്കിലേത്‌ കൈത്തറി വ്യവസ്സായവുമായി ബന്ധപ്പെട്ടിരുന്നു
എന്നതായിരുന്നു.
ടെക്‌നോളജിക്കല്‍ പുരോഗതിയെ തൊഴിലാളി വര്‍ഗ്ഗം
തടയുന്നതിനാണവിടെ
ലുഡ്ഡിറ്റ്‌ എന്നു പറയുക.

എല്‍.ഐ സി യില്‍ കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതു തടഞ്ഞതും
കവടിയാറില്‍ പണ്ട്‌ ATM വന്നപ്പോല്‍ അടിച്ചു പോലിച്ചതും
മറ്റും ലുഡിറ്റ്‌ തന്നെ.

നമ്മുടെ കേരളത്തിലും അങ്ങനെ ലുഡിറ്റ്‌ അരങ്ങേറി.

പക്ഷേ, ഈ പേര്‌ ആരും ഉപയോച്ചില്ല.

നെപ്പോലിയന്‍ യുദ്ധങ്ങളെ തുടര്‍ന്നു
ബ്രിട്ടനില്‍ ദാരിദ്ര്യം അരങ്ങുവാഴുകയും
അക്കാലത്തു തന്നെ
യന്ത്ര കൈത്തറി മില്ലുകള്‍ വരുകയും ചെയ്തപ്പോള്‍
പാരമ്പര്യ നെയ്ത്തു തൊഴിലാളികള്‍ക്കു
ജോലി നഷ്ടപ്പെട്ടു.ഉപജീവനം മുടങ്ങി.

അപ്പോള്‍
Ned Ludd
എന്ന തൊഴിലാളി നേതാവിന്റെ നേതൃത്വത്തില്‍
യന്ത്രത്തറികള്‍
നശിപ്പിക്കപ്പെട്ടതാണ്‌
Luddite എന്ന ബ്രിട്ടീഷ്‌ വെട്ടിനിരപ്പാക്കല്‍.
1811 -ലാണു സംഭവം.

പ്രതികളെ തൂക്കികൊല്ലാനും അന്നത്തെ
അധികാരിവര്‍ഗ്ഗം മടിച്ചില്ല.

Tuesday 24 February 2009

പെട്രോമാക്സിന്റെ വെള്ളി വെളിച്ചം

പെട്രോമാക്സിന്റെ വെള്ളി വെളിച്ചം
ഒരോര്‍മ്മ പുതുക്കല്‍


എടോ കാസ്സില്‍ടണ്‍, താനാരാ മഹത്തായ സംഭാവന നല്‍കിയ ലോകരുടെ സര്‍വ്വേ നടത്താന്‍?
അതില്‍ അതിബുദ്ധിമാന്മാരായ ഞങ്ങള്‍ മലയാളികളെ ഉള്‍പ്പെടുത്താത്തത്‌ ?
എന്നൊക്കെ ചോദിക്കുന്ന
ചില കൂട്ടം സുഹൃത്തക്കള്‍ കണ്ടേക്കാം.
കാസ്സില്‍ടണ്‍ ആരെന്നറിയാന്‍ ലിങ്കിലൊന്നു ക്ലിക്കാന്‍ കൂടി മടികാണിക്കുന്നവരാണല്ലോ
നാം മലയാളി മക്കള്‍ !


ഈര്‍ക്കിലും ഓലക്കാലും മെച്ചിങ്ങയും ചക്കമടലും മറ്റുമുപയോഗിച്ചു ചില
തനതു നാടന്‍ കളിപ്പാട്ടങ്ങള്‍
ഉണ്ടാക്കാന്‍ എങ്കിലും പഴയ തലമുറക്കു കഴിഞ്ഞിരുന്നു.

പുതിയ തലമുറക്കകട്ടെ ,കളിപ്പാട്ടങ്ങള്‍ക്കു പോലും
(വിഷം ചേച്ചവയാണെങ്കിലും),
മധുര മനോഹര മനോജ്ഞ
ചൈനയെ ആശ്രയിക്കണം.

നാടിനു വെളിയില്‍ പോയാല്‍ ശാരീരികമായി അദ്ധ്വാനിക്കാന്‍
മടിയില്ല എന്നതു മാത്രമാണ്‌ നമ്മുടെ ഏക ഗുണം.

ഒരു മൊട്ടു സൂചിയോ
എഴുതാന്‍ ഒരു പേനയോ പോലുമോ
സ്വന്തമായി നിര്‍മ്മിച്ചെടുക്കാന്‍ നമുക്കാവില്ല.


പരസ്പരം പഴിചാരനും
ചെളി വാരിയെറിയാനും
കളിയാക്കാനും കുറുന്‍പു കാട്ടനും
പരദൂഷണം പറയാനും
എഴുതാനും അല്ലാതെ
മൗലികമായ സൃഷ്ടി പരത ച വയ്ക്കാന്‍
കഴിയാത്തവരണു നാം മലയാളികള്‍.
ആരെങ്കിലും എന്തെങ്കിലും കണ്ടു പിടിച്ചുട്ടുണ്ടെങ്കില്‍ അതു
കള്ള നോട്ടു നിര്‍മ്മണം മാത്രം.

ശങ്കരാചാര്യര്‍,
ശ്രീനാരായണ ഗുരു,
ഈ.എം.എസ്സ്‌ എന്നീ കേരളീയരും
രാമനുജന്‍ തുടങ്ങിയ ഭാരതീയരും
മഹത്തായ സംഭാവന നല്‍കിയവരല്ലേ
എന്നു ചിലര്‍.
ആണോ???????

മലമൂത്രവസ്തുക്കള്‍ ദുര്‍ഗ്ഗന്ധമേല്‍ക്കാതെ
മാലോകരുടെ കിടപ്പുമുറിയില്‍ തന്നെ സംസ്കരിക്കാന്‍
വാട്ടര്‍ ക്ലോസറ്റ്‌ കണ്ടുപിടിച്ചു മഹത്തായ ഒരു കൊച്ചു സംഭാവന
നല്‍കിയ

Sir John Harrington

എന്ന സായിപ്പിന്റെ സംഭാവനയോടു തുലനം ചെയ്താല്‍
ഇവരുടെ സംഭാവന എവിടെ നില്‍ക്കുന്നു?

അടിമത്തബോധം എന്നാക്ഷേപിച്ചേക്കാം.
സായിപ്പു കണ്ടുപിടിച്ച പേനയും ടെലിഫോനും
ടി.വിയും ഫ്രിഡ്ജും
മൊബയിലും കമ്പ്യൂട്ടറും
ഇന്റര്‍ നെറ്റും കണ്ണടച്ചു സ്വീകരുക്കുന്നതല്ലേ വാസ്തവത്തില്‍ അടിമത്തം.
സ്വന്തമായി ഏതെങ്കിലും ഒരെണ്ണം നിര്‍മ്മിച്ചു ലോകത്തിനു സംഭാവന നല്‍കാന്‍
മലയാലിക്കെന്തേ കഴിയാതെ പോകുന്നു?

ഓടലെണ്ണ വിളക്ക്‌, നെയ്‌വിളക്ക്‌ ,നിലവിളക്ക്‌,ചൂട്ടുകറ്റ
എന്നിവ മാത്രം സ്വന്തമായുണ്ടായിരുന്ന മലയാളി
രാത്രിയില്‍ ധൈര്യമായി പുറത്തിറങ്ങാന്‍ തുടങ്ങ്യതു തന്നെ സായിപ്പിന്റെ ടോര്‍ച്ചു ലഭ്യമായ്തോടെ ആയിരുന്നു.

30-50 കൊല്ലം മുന്‍പു വരെ ഉത്സവം പെരുനാള്‍ മറ്റാഘോഷങ്ങള്‍ എന്നിവയ്ക്കു രാത്രിയ്‌ല്‌ പെട്രോമാക്സ്‌ എന്ന വിളക്കു വേണ്ടിയിരുന്നു
വെള്ളിവെളിച്ചം കിട്ടാന്‍.

ഘോഷയാത്രകള്‍ക്കും ക്രിസ്തുമസ്‌ കരോളിനും
പെട്രോമാക്സ്‌ വേണ്ടിയിരുന്നു. കല്യാണവീട്ടിലും മരണവീട്ടിലും അതു വേണ്ടിയിരുന്നു.
സായിപ്പിന്റെ സംഭാവന ആയ കറന്റു സുലഭമായ്തോടെ
പെട്രോമാക്സ്‌ അപ്രത്യക്ഷമായി.
എന്നാലും ഞങ്ങളെപ്പോലുള്ള പഴയ തലമുറ
ഗൃഹാതുരത്വത്തോടെ
പെട്രോമാക്സിനെ സ്മരിക്കുന്നു.

പെട്രോമാക്സ്‌ കണ്ടു പിടിച്ച

വില്ല്യം മര്‍ഡോക്ക്‌ (1754-1639)
എന്ന യൂറൊപ്യനെ കൂറിച്ചാവട്ടെ ഇത്തവണത്തെ കുറിപ്പ്‌.

നീരാവിയുടെ ശക്തിയും ഗ്യാസ്‌ ലൈറ്റും വികസ്സിപ്പിച്ചെടുത്ത
മര്‍ഡോക്‌ ഇംഗ്ലണ്ടിലെ ബര്‍മിംഗാമില്‍
ജയിംസ്‌ സ്ഥാപിച്ച
സോഹോ വര്‍ക്ക്സിലെ ഒരു സാധാരണ ജീവനകാരനായിരുന്നു.
(പഴയകാലത്തു കൊച്ചു പുസ്തക്ങ്ങള്‍ക്കു പെരു കേട്ട സ്തലമായിരുന്നു സോഹോ)

ജയിംസ്‌ വാട്ടിന്റെ ആവിയന്ത്രം സംയോജിപ്പിക്കുന്നതിന്റെ മേല്‍നോട്ടം ഇയാള്‍ക്കു കിട്ടി.
റെഡ്രൂത്തില്‍ കല്‍ക്കരിയില്‍ നിന്നും ഗ്യാസ്‌ ഉണ്ടാക്കന്‍
പരീക്ഷണങ്ങള്‍ നടത്തി.
1782 ല്‌ വീട്ടിലേക്കും ഓഫീസിലേക്കും വേണ്ട
ഗ്യാസ്‌ വിളക്കുകള്‍ സ്വന്തമായി നിര്‍മ്മിച്ചു.
അങ്ങിനെയാണ്‌ പെട്രോമാക്സ്‌ കണ്ടു പിടിക്കപ്പെട്ടത്‌.
1803 ല്‌ അദ്ദേഹം സ്റ്റീം ഗണ്ണും കണ്ടു പിടിച്ചു.

Monday 23 February 2009

പാര്‍ക്കുകളില്‍ സുന്ദരി

 
പാര്‍ക്കുകളില്‍ സുന്ദരി

ലണ്ടന്‍ നഗരിയില്‍ അതിമനോഹരങ്ങളായ
നിരവധി പാര്‍ക്കുകള്‍ ഉണ്ട്‌.

പലതും ഹിന്ദി സിനിമകളില്‍ ചിത്രീകരിക്കപ്പെടാൂണ്ട്‌.
സെയിന്റ്‌ ജയിംസ്‌ ആണ്‌ ഇവയില്‍ ഏറ്റവും മനോഹരം.
ചീനി കം
എന്ന അമിതാബ്‌ ബച്ചന്‍ പടം
(ചെറുപ്പക്കരിക്കു തോന്നുന്ന വൃദ്ധപ്രേമം)
ഉദാഹരണം

ബക്കിംഗാം പാലസ്സിനു സമീപം ആണിത്‌.

ക്യു (Kew)ഗാര്‍ഡന്‍

ഹോളണ്ട്‌

റിച്മൊണ്ട്‌

ഹാംസ്റ്റെഡ്‌

Regent

ബാറ്റര്‍സിയ

ഗ്രീന്‌വിച്ച്‌

ഹയിഡെ

എന്നിവയണു മറ്റു ചിലത്‌.
.
സ്പീക്കേര്‍സ്‌ കോ ര്‍ണര്‍
എന്ന പ്രഭാഷണ മൂല
Hyde പാര്‍ക്കിലാണ്‌.

വി.കെ.കൃഷ്ണ മേനോനു
ം മറ്റും
ഈ മൂലയിലെ സ്ഥിരം വീഞ്ഞപ്പെട്ടി
പ്രഭാഷണരായിരുന്നു.
Posted by Picasa

ഇവിടെയൊരു മാര്‍ത്താണ്ഡന്‍

ഇവിടെയൊരു മാര്‍ത്താണ്ഡന്‍
അവിടെയൊരു വില്ല്യം

വേണാട്‌ എന്ന പഴയ ചെറിയൊരു രാജ്യത്തെ
വലുതാക്കി വലിയ സംസ്ഥാനമാകിയത്‌
പതിനെട്ടാം നൂറ്റാണ്ടില്‍, 1729-1758
കാലത്തു ജീവിച്ചിരൂന്ന മാര്‍ത്താണ്ഡവര്‍മ്മയാണ്‌
അരക്ഷിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന ,
വിഘടിച്ചു നിന്നിരുന്ന നാട്ടുരാജ്യങ്ങളെ ഏകീകരിച്ചു തിരുവിതാംകൂര്‍
നിര്‍മ്മിച്ചത്‌ അദ്ദേഹമായിരുന്നു.

യുദ്ധമര്യാദകള്‍ പാലിക്കാത്ത ,
ക്രൂരനായ,രാജ്യഭക്തി കണക്കിലെടുക്കാതിരുന്ന,
രാജാവായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ.
എട്ടുവീട്ടില്‍ പിള്ളമാരെ കൊല്ലുകയും അവരുടെ സ്ത്രീകളെ
മുക്കുവര്‍ക്കു പിടിച്ചു കൊടുക്കയും ചെയ്തു.

തോറ്റവരെ സാമന്തരാകാന്‍ അനുവദിച്ചില്ല.

കേരളധര്‍മ്മം പാലിക്കാത്ത രാജാവിരുന്നു അദ്ദേഹം.
ചതി, കോഴ തുടങ്ങിയ കുടിലതന്ത്രങ്ങള്‍
ഉപയോഗിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.
മധുരനായ്ക്കനെപ്പോലയോ,
തൃശ്ശിനാപ്പള്ളി നവാബിനെപ്പോലെയോ ഉള്ള
ഏകാധിപതിയാകാനായിരുന്നു
മാര്‍ത്താണ്ഡവര്‍മ്മയുടെ താല്‍പര്യം.

മാടമ്പിമാരും താവഴി അംഗങ്ങംഗളും
വീണ്ടും സംഘടിച്ചു തനിക്കെതിരെ തിരിയാതിരിക്കാന്‍,
യുദ്ധനിയമങ്ങള്‍
പലതും കാറ്റില്‍ പറത്തിയ മാര്‍ത്താണ്ഡ വര്‍മ്മ
രാജ്യം ശ്രീപദ്മനാഭന്‌ തൃപ്പടി ദാനം നടത്തി
പദ്മനഭ ദാസന്‍
ആയി ഭരണം നിര്‍വ്വഹിച്ചു.

മുറജപം നടത്തിയും
ഊട്ടുപുരകള്‍ നിര്‍മ്മിച്ചും പാപപരിഹാരം കണ്ടു.

പുറമെ നിന്നു വന്ന ഭരണാധികാരിയോടു
മറ്റു നാട്ടു രാജ്യങ്ങളിലെ ജനങ്ങള്‍ക്കുള്ള
വിരോധം ആ സൂത്രശാലി ,
രാമയ്യന്‍റെ സഹായത്തോടെ അങ്ങനെ തണുപ്പിച്ചെടുത്തു.

ആദ്യമായി ഭൂമി അളന്നു തിട്ടപ്പെടുത്തിയതും
ആദ്യമായി കണ്ടെഴുത്തു നടത്തി നികുതി ചുമത്തിയതും
മാര്‍ത്താണ്ഡവര്‍മ്മ ആയിരുന്നു.

വരിപ്പണം,ചുങ്കം,കുത്തക,ചന്തപ്പണം എന്നിവ ആവിഷ്കരിച്ചു.
ചെമ്പകരാമന്‍,പണിക്കര്‍,കര്‍ത്താ തുടങ്ങിയ സ്ഥാനങ്ങള്‍
കാഴ്ചദ്രവ്യങ്ങള്‍ വാങ്ങി നല്‍കി വരവു കൂട്ടി.
രാജ്യത്തെ 15 മണ്ഡപത്തും വാതുക്കളായി വിഭജിച്ച്‌
ഓരോന്നിനും അധിപനായി പ്രവര്‍ത്യകാരെ നിയമിച്ചു.
തപാല്‍ വകുപ്പു തുടങ്ങി.നിരവധി കോട്ടകള്‍ പണിയിച്ചു.
50,000 പേരടങ്ങിയ സൈന്യത്തെ രൂപികരിച്ചു.

വിജിഗീഷുവായ വില്ല്യം (1023- 1087)
(William the Conquerer)

നോര്‍മാന്‍ഡിയിലെ ഡൂക്കായിരുന്ന വില്ല്യം 1066 ല്‌ യാതൊരു കാരണവും കൂടാതെ
ഇംഗ്ലണ്ടിനെ ആക്രമിച്ചുകീഴടക്കി സ്വന്തമാക്കി.
(Battle of Hastings)
വില്ല്യം ഒരു രാജ്യത്തെ മുഴുവനോടെ കട്ടെടുത്തു എന്നു ചരിത്രകാരന്മാര്‍
(William the Conquerer was a thief , who stole a nation)
യഥാര്‍ഥ രാജാവായിരുന്ന ഹാരോള്‍ഡ്‌ ഗോഡ്‌വിന്‍സണെ
ചതിയില്‍ കണ്ണില്‍ അന്‍പു തറച്ചു വധിക്കയായിരുന്നു വില്ല്യം.

ഹാരോള്‍ഡിന്‍റെ മാതാവ്‌ ഗയിത മകന്‍റെ
ശരീരഭരത്തിനു തുല്യം സ്വര്‍ണ്ണം കൊടുക്കാം ,
ശവശരീരം വിട്ടുകൊടുക്കണം എന്നു യാചിച്ചിട്ടും
വില്ല്യം അതു വിട്ടു കൊടുത്തില്ല.
ഏതോ രഹസ്യ സ്ഥലത്ത്‌ ശരീരം മറവു ചെയ്തു.
ലണ്ടന്‍ എതിര്‍ത്തു നോക്കി.
വില്ല്യം ലണ്ടനെ അഗ്നിക്കിരയാക്കി.

1066 -ലെ ക്രിസ്തുമസ്സ്‌ ദിനം യോര്‍ക്കിലെ ആര്‍ച്ച്‌ ബിഷപ്പ്‌
വെസ്റ്റ്‌ മിന്‍സ്റ്റര്‍ ആബ്ബിയില്‍ വച്ചു വില്ല്യമിനെ കിരീടം അണിയിച്ചു.
ആക്രമണം പേടിച്ചു ചുറ്റും തീകൊളുത്തിയ ശേഷമായിരുന്നു
കിരീടധാരണം.പ്രഭുക്കന്മാരില്‍ നിന്നും വസ്തുക്കള്‍ പിടിച്ചെടുത്തു
.തടി കൊണ്ടു കാസ്സിലുകള്‍ പണിയിച്ചു.
യോര്‍ക്കും ഡരമും കത്തിച്ചു.

അങ്ങനെ നോര്‍മാന്‍ഡിയിലെ ഒരു ജാര സന്തതി ഇംഗ്ലണ്ടിലെ രാജാവായി.
പോപ്‌ അംഗീകാരവും നല്‍കി.
വില്ല്യം ആണ്‌ ആദ്യമായി സെന്‍സസ്‌ എടുത്തത്‌.
Domesday Survey എന്നറിയപ്പെടുന്ന
സര്‍വ്വേയും നടത്തി .
ഈ രേഖ ഇന്നും ലഭ്യമാണ്‌.

ഇംഗ്ലണ്ടില്‍ നോര്‍മന്‍ ഫ്രഞ്ചു കൊണ്ടു വന്ന്‌ ഇംഗ്ലീഷ്‌ ഭാഷയെ
പരിഷ്കരിച്ച്‌ അതിനെ ലോകഭാഷയാക്കാന്‍ കാരണക്കാരനായതു
വില്ല്യം ആണ്‌.

പൊണ്ണത്തടിയനായതോടെ വില്ല്യമിനെ ഫ്രഞ്ച്‌ രാജാവു
ഫിലിപ്‌
ഗര്‍ഭിണിയെപ്പോലൊരുവന്‍
എന്നു കളിയാക്കി.
കുപിതനായ വില്ല്യം കുതിരപ്പുറത്തേറി
അദ്ദേഹത്തെ വധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍
ഉദരത്തില്‍ മുറിവേറ്റു മരണമടഞ്ഞു.
(1087 സെപ്തംബര്‍ 9)

അനുയായികല്‍ മുഴുവന്‍,
വിജിഗീഷുവായിരുന്ന വില്ല്യമിന്‍റെ ശവശരീരം
ഉപേക്ഷിച്ചിട്ടിട്ടു കടന്നു കളഞ്ഞു.
അര്‍ദ്ധനഗ്നായി ആരോരുമില്ലാതെ അനാഥപ്രേതമായി
വില്ല്യം യുദ്ധക്കളത്തില്‍ കിടന്നു.

Sunday 22 February 2009

അക്ഷര നഗരിയുടെ ശിലാസ്ഥാപകന്‍

അക്ഷര നഗരിയുടെ ശിലാസ്ഥാപകന്‍

ബഞ്ചമിന്‍ ബയിലി (1805-1871)
മലയാള ലിപികളുടെ സൃഷ്ടാവ്‌.

മലയാള സാഹിത്യത്തെ പരിപോഷിപ്പിച്ച
ഇംഗ്ലീഷ്‌ മിഷണറി.
ഇംഗ്ലണ്ടുകാരന്‍.
കോട്ടയത്തു പ്രസ്സ്‌ സ്ഥാപിച്ചു.
അച്ചടിക്കാന്‍ മലയാളലിപികള്‍ നിര്‍മ്മിച്ചു.

കോട്ടയം പട്ടണത്തിന്‍റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കു വഹിച്ചു.
1816 ല്‍ ഭാര്യാസമേതം ഇംഗ്ലണ്ടില്‍ നിന്നും
ആലപ്പുഴയിലും അവിടെ നിന്നും
1917 മാര്‍ച്ചില്‍ കോട്ടയത്തും എത്തി.

ആലപ്പുഴയില്‍ വച്ചു റവ.നോര്‍ട്ടനില്‍ നിന്നും മലയാളം പഠിച്ചു.

ബൈബിള്‍ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി.
1820 ല്‍ സ്വന്തമായി പ്രസ്സ്‌ നിര്‍മ്മിച്ചു.
അതാണ്‌ കോട്ടയത്തെ സി.എം.എസ്സ്‌ പ്രസ്സ്‌.

സ്വന്തമായി, ഒരു ആശ്ശാരിയേയും
രണ്ടു കൊല്ലന്മാരേയും കൊണ്ടു
മലയാളം ടൈപ്പുകള്‍ ഉണ്ടാക്കിയെടുത്തു.

അദ്ദേഹം നല്‍കിയ രൂപമാണ്‌ ഇന്നും മലയാള ലിപികള്‍ക്ക്‌.

സ്വാതിതിരുനാള്‍ ബയിലിസായിപ്പിന്‍റെ പ്രസ്സ്‌
രണ്ടു തവണ സന്ദര്‍ശിച്ച ശേഷമാണ്
തുരുവനന്തപുരത്തു സര്‍ക്കാര്‍ പ്രസ്സ്‌ സ്ഥാപിച്ചത്‌.

1846 ല്‍ മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടുവും
പില്‍ക്കാലത്തു ഇംഗ്ലീഷ്‌-മലയാളം നിഘണ്ടുവും പ്രസിദ്ധീകരിച്ചു.

ബയിലിയുടെ ഭാര്യ തുടങ്ങിയതാണ്‌
കോട്ടയത്തെ ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍.

ബയിലിയുടെ ബംഗ്‌ളാവ്‌ പില്‍ക്കാലത്തു
സി.എം.എസ്സ്‌ ഹൈസ്കൂളാക്കപ്പെട്ടു.

35 കൊല്ലത്തെ കോട്ടയം വാസത്തിനിടയില്‍
ഒരു തവണ മാത്രം ഇംഗ്ലണ്ടില്‍ പോയി.

1850 ല്‍ നാട്ടിലേക്ക്‌ മടങ്ങിയ


മലയാള ഭാഷാ സ്നേഹി 1971 ല്‍ അന്തരിച്ചു.
മലയാളഭാഷക്കും മലയാളിക്കും ഒരിക്കലും മറക്കാനാവാത്ത
ഇംഗ്ലീഷ്‌കാരനാണ്‌ ബെഞ്ചമിന്‍ ബെയിലി.
ഒരു മലയാളിക്കു പോലും അത്തരം ഒരു സേവനം
മാതൃഭാഷയ്ക്കു വേണ്ടി ചെയ്യാനായില്ല.

Saturday 21 February 2009

തെയിംസ്‌ നദിക്കരയിലൂടെ

 

തെയിംസ്‌ നദിക്കരയിലൂടെ

ഗസ്റ്റര്‍ഷെയറിലെ കോട്സ്‌വോള്‍ഡ്‌ മലകളില്‍ നിന്നുല്‍ഭവിക്കുന്ന
തെയിംസ്‌ 338 കിലോമീറ്റര്‍ ഒഴുകി നിന്നും
77 കിലോമീറ്റര്‍ താഴെ
നോറിലെ നോര്‍ത്ത് സീയില്‍ പതിക്കുന്നു.

ഓക്സ്‌ഫോര്‍ഡ്‌
അബിങ്ങ്ടണ്‍
വാലിങ്ങ്ഫോര്‍ഡ്‌
റീഡ്‌ലിംഗ്‌
മാര്‍ലോ
മെയ്ഡന്‍ഹെഡ്‌
വിന്‍സര്‍
സ്റ്റെയിന്‍സ്‌
കിങ്ങ്സ്റ്റണ്‍
ലണ്ടന്‍ എന്നീ നഗരങ്ങള്‍ ഈ നദിക്കരയിലാണ്‌
ചെര്‍വല്‍
ഓക്‌
തെയിം
പാംഗ്‌
കെന്നെറ്റ്‌
ലോഡന്‍ വെയ്‌
മെഡ്വേ തുടങ്ങിയവയാണു പോഷകനദികള്‍.

പാലങ്ങള്‍

ടവര്‍ ബ്രിഡ്ജ്‌,ബാറ്റര്‍സി
ചെലെസിയ, മോക്സോള്‍
വെസ്റ്റ്മിന്‍സ്റ്റര്‍,വാട്ടര്‍ലൂ,
ബ്ലാങ്ക്ഫൈര്‍
ലണ്ടന്‍ മില്ല്യനിയം എന്നിങ്ങനെ.

ലണ്ടന്‍ ടവറിനും ബ്രിഡ്‌ജിനും ഇടയില്‍
ഉള്ളതു ലഗ്ണ്ടന്‍ തഗ്ടാകം.
ലണ്ടന്‍ മുതല്‍ ഗ്രീന്വിച്‌ വരെയുള്ള ബോട്ട്‌ യാത്ര നയനാഭിരാമമാണ്‌.

.എച്‌.എം.ബെല്‍ഫാസ്റ്റ്‌
എന്ന യുദ്ധകപ്പല്‍ തെയിംസ്‌ നദിയില്‍ നങ്കൂരമിട്ടിരിക്കുന്നു.
നാവികമ്യൂസിയമാണ്‌.

ഈ നദിയില്‍ 44 ചീപ്പുകള്‍(ലോക്ക്സ്‌) ഉണ്ട്‌.
ഏറ്റവും പഴക്കമേറിയ, താമസ്സമുള്ള കാസ്സില്‍-വിന്‍സര്‍- തെയിംസ്‌ നദിക്കരയിലാണ്‌.
ഹെന്‍ട്രി എടാമന്‍റെ ഇഷ്ടഗേഹമായിരുന്ന ഹാമ്പ്റ്റണ്‍ കോര്‍ട്ടും.
ജോണ്‍ രാജാവ്‌ മാഗ്നകാര്‍ട്ടാ ഒപ്പുവയ്ച്ചത്‌ ഈ നദിക്കരയിലെ
റാന്നിമേഡില്‍ വച്ചായിരുന്നു.

അടിയിലൂടെ തുരങ്കങ്ങളും മുകളില്‍ നിരവധി പാലങ്ങളും ഉണ്ട്‌`.
ലണ്ടനില്‍ തന്നെ ആറു പാലങ്ങള്‍.

ലണ്ടന്‍ ബ്രിഡ്ജ്‌ ഏറെ പ്രസിദ്ധം
അമേരിക്കയിലും കാനഡയിലും തെയിംസ്‌ നദികളുണ്ട്‌.
കവിതകളിലും നോവലുകളിലും തെയിംസ്‌ ധാരളമായി വന്നിട്ടുണ്ട്‌.

ജെറോം കെ ജെറോമിന്‍റെ Three Men in a Boat
ഡിക്കന്‍സിന്റെ Our Mutual Friend
കെന്നത്‌ ഗ്രഹാമിന്‍റെ The Wind in the Willows
എന്നിവയില്‍ തെയിംസ്‌ കഥാപാത്രമാണ്‌.

നിരവധി കഥകളിലും കവിതകളിലും നോവലുകളിലും
തെയിംസ്‌നദി പ്രത്യക്ഷപ്പെടുന്നു.

നോട്ടിങ്ങാം കൊച്ചുണ്ണി

നോട്ടിങ്ങാം കൊച്ചുണ്ണി

1818-54 കാലത്തു തിരുവിതാംകൂറില്‍ കായംകുളത്തിനു സമീപം
ഏവൂരില്‍ ജീവിച്ചിരൂന സാഹസികനായിരുന്നു
കായംകുളം കൊച്ചുണ്ണി.

കഥകളിലും,ചലച്ചിത്രത്തിലും സീരിയലുകളിലും
പ്രത്യക്ഷപ്പെട്ടിരുന്ന,പ്രത്യക്ഷപ്പെടുന്ന വീര പുരുഷന്‍.

ഒരു തങ്ങളില്‍ നിന്നും കായികാഭ്യാസവും ഗൂഢവിദ്യകളും ഇന്ദ്രജാലവും പഠിച്ചു.
ഭാര്യാമാതാവിനെ കൊന്ന ശേഷം പത്തു കൊല്ലം ഒളിവില്‍ പാര്‍ത്തു.
കൊല്ലവര്‍ഷം1025 ല്‍ ഒരു സ്ത്രീയുടെ സഹായത്തോടെ പോലീസ്‌ കൊച്ചുണ്ണിയെ പിടി കൂടി.
എന്നാല്‍ തടവു ചാടി ഒറ്റു കൊടുത്ത സ്ത്രീയേയും അവളുടെ ജാരനേയും വധിച്ചു.

കോപ്പാറ പറമ്പില്‍ മമ്മത്‌
കടുവാച്ചേരി വാവ
കോട്ടപ്പുറത്തു ബാപ്പുക്കുഞ്ഞ്‌
ചക്കോലത്തു നൂറഹമ്മദ്‌
വലിയകുളങ്ങര കുഞ്ഞു മക്കാര്‌
വല്യേവീട്ടു വടക്കേടത്തു കൊച്ചുപിള്ള
എന്നിവര്‍ സഹായികളായിരുന്നു.

പണക്കാരില്‍ നിന്നപഹരിക്കുന്ന പണം
പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിച്ചു.
നിരവധി കഥകളുണ്ട്‌ കൊച്ചുണ്ണിയെ പറ്റി.
കൊച്ചുണ്ണിയുടെ ആയുധങ്ങള്‍ ഇന്നും ജയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

ഇംഗ്ലണ്ടിലെ നോട്ടിങ്ങാമിലും ഉണ്ടായിരുന്നു ഒരു കൊച്ചുണ്ണി.
റോബിന്‍ഹുഡ്‌.
നിരവധി കഥകളിലേയും സിനിമകളിലേയും നായകന്‍.
ലോകമെന്‍പാടും ആരാധകര്‍.

ടൂറിസവിപണത്തിനു നോട്ടിങ്ങാമിനെ ഏറ്റവും അധികം സഹായിക്കുനത്‌
ഈ വീരസാഹസികനാണ്‌.
ആര്‍തര്‍ രാജാവിനെപ്പോലെ ബ്രിട്ടീഷ്കാരെ ഏറെ സ്വാധീനിച്ച
ഐതീഹ്യപുരുഷനാണ്‌ റോബിന്‍ ഹുഡ്‌.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു.
Simon de Monfort എന്ന പ്രഭുവിന്റെ സഹായിയായിരുന്നു.
ജനത്തിനിഷ്ടമില്ലാതിരുന്ന ഹെന്‍റി മൂന്നാമന്‍
രാജാവ്‌ നികുതി കൂട്ടിയപ്പോല്‍ ഇരുവരും പ്രതിഷേധം
സംഘടിപ്പിച്ചു.സൈമണ്‍ തോറ്റു.അദ്ദേഹത്തിന്‍റെ വസ്തുവഹകള്‍
കണ്ടുകെട്ടപ്പെട്ടു. റോബിന്‍ അനാഥനായി. പണക്കാരെ കൊള്ളയടിച്ചു
പാവങ്ങളെ സഹായിക്കുന്ന വീരപുരുഷനായി മാറി റോബിന്‍ഹുഡും.

റോബിന്‍ഹുഡ്‌ ബന്ധം ഉണ്ടെന്നു പറയപ്പെടുന്ന നിരവധി സ്ഥലങ്ങള്‍
നോട്ടിങ്ങാം പര്‍സരങ്ങളില്‍ ഉണ്ട്‌.
ഒരു ഓക്ക്‌ മരം ആണ്‌ അവയില്‍ പ്രമുഖം.
നിരവധി ചലച്ചിത്രങ്ങളും പുസ്തകങ്ങളും
റോബിന്‍ഹുഡ്‌ മഹത്വം വിളംബരം ചെയ്യുന്നു.


വാറിക്‌ കാസ്സിലില്‍ ഒരു പകല്‍

ഷേക്സ്പീയര്‍ നാടിനു സമീപമുള്ള
ആവോണ്‍ നദിക്കരയിലെ
വാറിക്ക്‌ (Warwick) കാസില്‍
ആണു ഏറ്റവും നന്നായി
സംരക്ഷിക്കപ്പെടുന്ന കാസ്സില്‍.
അതി സുന്ദരം; എന്നാല്‍ ഭയാനകവും.
മദ്ധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണിത്‌.
ഇപ്പോള്‍ ഈ കാസ്സില്‍ മാഡം ടുസ്സേഡ്‌ ഗ്രൂപ്പിന്റെ കൈവശമാണ്‌.

ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമകളാല്‍
ചരിത്ര സംഭവങ്ങള്‍ ഇവിടെ പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍,
സദാ സന്ദര്‍ശകരുടെ പ്രവാഹമാണ്‌.
60 ഏക്കര്‍ വരുന്ന നല്ലൊരു ഉദ്യാനത്തിനകത്താണ്‌ ഈ കാസില്‍.
ധാരാളം മയിലുകള്‍ ഉദ്യാനത്തില്‍ സ്വൈരവിഹാരം നടത്തുന്നു.
1628 - ല്‌ സ്വന്തം ആശ്രിതനാല്‍ വധിക്കപ്പെട്ട Sir Fulke Greville
എന്ന പ്രഭുവിന്റെ പ്രേതം ആവേശിച്ച ഗോപുരം പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

ഫ്രഞ്ചു തടവുകാരെ പീഢിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ആരെയും ഞെട്ടിക്കും.
തിളക്കുന്ന ടാര്‍ കോരി ഒഴിക്കുന്ന
murder hole നമ്മെ ഭയപ്പെടുത്തും.

1264 ല്‌ Simon de Monfort നേതൃത്വം നല്‍കിയ
Barons revolt
എന്ന പ്രക്ഷോഭണം കാസിലില്‍ നാശനഷ്ടമുണ്ടാക്കി.

കാസ്സിലിനടുത്ത്‌ ആവോണ്‍ നദിയിലെ പാലത്തില്‍ നിന്നു നോക്കിയാല്‍ കാസിലിന്റെ അതിമനോഹരമായ
പ്രതിബിംബം നദിയില്‍ കാണാം.
Capability Brown എന്ന ആര്‍ക്കിടെക്റ്റ്‌ ആണ്‌ ഗാര്‍ഡന്‍ രൂപകല്‍പ്പന ചെയ്തത്‌.
സ്ഥിരമായുള്ള Falcon പറപ്പിക്കലിനു ധാരളം കഴ്ചകാരുണ്ട്‌.



1666 ല്‌ പണിത സൈന്റ്‌ ജോണ്‍ ഹൗസ്സില്‍ വാറിക്‌ റജിമന്റിന്റെ മ്യൂസ്സിയം ഉണ്ട്‌. മദ്ധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട രണ്ടു ഗേറ്റുകള്‍ കേടു കൂടാതെ നിലകൊള്ളുന്നു.പടിഞ്ഞാറെ ഗേറ്റിനരുകിലുള്ള ചാപ്പല്‍
ഇന്നു Lord Leycester ഹൊസ്പ്റ്റലിന്റെ ഭാഗമാണ്‌

സര്‍ വാള്‍ട്ടര്‍ സ്കോട്ട്‌ അനശ്വരമാക്കിയ കെനില്‍ വര്‍ത്ത്‌ കാസില്‍ ഇതിനടുത്ത്‌ ആണ്‌
1150-75 കാലത്തു നിര്‍മ്മിക്കപ്പെട്ട ഈ കാസിലിലെ John of Gaut ഹാള്‍
ഒരു കാലത്തു ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിനെ വെല്ലുവിളിച്ചിരുന്നു.
കെന്നില്‍ വര്‍ത്ത്‌ ആബ്ബിയുടെ അവശിഷ്ടങ്ങളും അടുത്തു തന്നെ കാണപ്പെടുന്നു.
Posted by Picasa
 
Posted by Picasa

കാപ്റ്റന്‍ കുക്ക്‌


 
കാപ്റ്റന്‍ കുക്കിന്‍റെ വീട്ടില്‍

കാപ്റ്റന്‍ കുക്ക്‌ ലോകം കണ്ട ഏറ്റവും മഹാനായ നാവികനാണ്.
ഇദ്ദേഹത്തിന്‍റെ രണ്ടാം പര്യടനം ലോകത്തു
നടത്തപെട്ട ഏറ്റവും മികച്ച നാവിക പര്യടനം ആണ്‌.
കപ്പിത്താന്‍ എന്ന നിലയിലും ഒന്നാമന്‍.
സ്വന്തം അനുയായികള്‍ മറ്റാരേയും ഇതുപോലെ ബഹുമാനിച്ചിട്ടില്ല.

ബ്രിട്ടനിലുള്ള യോര്‍ക്ക്ഷെയറിലെ മാര്‍ട്ടനില്‍ 1928 ഒക്ടോബര്‍ 7 നു
കുക്ക്‌ ജനിച്ചു.
1755 ല്‌ നാവികസേനയില്‍ ചേര്‍ന്നു.കാനഡയിലെ സെന്‍റ്‌ ലോറന്‍സ്‌
നദിയുടെ ഗതിവിഗതികള്‍ പഠിച്ചു. ന്യുസലണ്ടില്‍ സര്‍വേയും നടത്തി.
ലാബ്രഡോറിനു സമീപമുള്ള കടലിടുക്കിനെ കുറിച്ചു നടത്തിയ പഠനം
കണ്ട റോയല്‍ സൊസ്സൈറ്റി ഗവേഷണത്തിനു ക്ഷണിച്ചു.
എന്‍ഡവര്‍ എന്ന കപ്പലില്‍ താഹിതിയില്‍ എത്തി അവിടെ
വാന നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു.
പിന്നീടു ന്യൂസിലാണ്ടിലെത്തി.
ന്യൂസൗത്‌ വെയില്‍സ്‌ എന്നു പേരിട്ടു ബ്രിട്ടന്‍റേതാക്കി.
ന്യൂഗിനിയായിലും ബറ്റേവിയാ(ഇപ്പോഴത്തെ ജകാര്‍ത്ത) എത്തി.

1772 ല്‌ റസലൂഷന്‍, അഡ്വഞ്ചര്‍ എന്നെ കപ്പലുകളില്‍
192 പേരുമായി ദക്ഷിണധൃവത്തിലേക്കു പോയി.
സൊസൈറ്റി ദ്വീപ്‌, കാലിഡോണിയ എന്നിവ അങ്ങനെ കണ്ടെത്തിയപ്പെട്ടു.
1776 ല്‍ റസലൂഷന്‍, ഡിസ്കവറി എന്നെ കപ്പലുകളിലായി
മൂന്നാമതു പര്യവേഷണം.
അത്തവണ സാന്‍ഡ്വിച്ച്ദ്വീപു കണ്ടെത്തി. 1778 ല്‍ ഹാവായ് കണ്ടെത്തി.

1779 ജന്വാറി 17 ന്‌ കീലകേക്കുവ ഉള്‍ക്കടല്‍ തീരത്തുവച്ചു ബോട്ട്
തട്ടിയെടുക്കാന്‍ ശ്രമിച്ച ഒരു സംഘം നാട്ടുകാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

തന്‍റെ നാവികരെ വര്‍ഷങ്ങളോളം സ്കര്‍വി രോഗബാധിതരാകാതെ
കുക്ക്‌ കാത്തു സൂക്ഷിച്ചു.
യാത്രക്കിടയില്‍ ഒരു നാവികന്‍ മാത്രമാണു മരിച്ചത്‌ .

ലോകത്തെ മൂന്നു തവണ ചുറ്റാനുള്ള ദൂരം കപ്പലില്‍ സഞ്ചരിച്ച
നാവികനായിരുന്നു കുക്ക്‌.

കാപ്റ്റന്‍ കുക്ക്‌ യാത്രതിരിച്ച
വിറ്റ്ബി യിലുള്ള കുക്ക്‌ പ്രതിമയും

മിഡിസ്ബ്രോവിലുള്ള ജയിംസ്‌ കുക്ക്‌ മെമ്മോറിയല്‍ ഹോസ്പിറ്റലും

അതിനടുത്തു തന്നെയുള്ള സ്റ്റീവാര്‍ട്ട്‌ പാര്‍ക്കും അതിലെ
കാപ്റ്റന്‍ കുക്ക്‌ ബര്‍ത്പ്ലേസ്‌ മ്യൂസിയവും

ആ വീര സാഹസിക നാവികന്‍റെ സ്മരണ നിലനിര്‍ത്തുന്നു.
അതിനു പുറമേ വേറെ നൂറു കണക്കിനു
സ്മാരകങ്ങളുണ്ട് കുക്കിന്‍റെ ഓര്‍മ്മ നിലനിര്‍ത്താന്‍.

ഒരു പക്ഷേ ഏറ്റവും കൂടുതല്‍ സ്മാര്‍കങ്ങള്‍
കാപ്റ്റന്‍ കുക്കിനാവണം.

ജയിംസ്‌ കുക്ക്‌ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ
ഗൈനക്കോളജിസ്റ്റാണു മകന്‍.
മരുമകളുമൊപ്പമായിരുന്നു
കാപ്റ്റന്‍ കുക്ക്‌ ബര്‍ത്‌പ്ലേസ്‌ മ്യൂസിയം സന്ദ്രശനം.

ചെറുപ്പത്തില്‍ വായിച്ച കുക്കിന്‍റെ യാത്രനുഭവങ്ങളിലൂടെ
ഒന്നു കൂടി സഞ്ചരിക്കാന്‍
2008 ഏപ്രിലിലെ ഈ സന്ദര്‍ശനം സഹായിച്ചു.
Posted by Picasa



COOK MEMORIAL STAMPS
Most notable dates
in James Cook's life.
1728: Born at Marton (near modern Middlesbrough), Yorkshire, Britain.
1736: Family moves a few miles to Great Ayton, Yorkshire. He attends the village school.
1744: He moves several miles to the coastal village of Staithes and is apprenticed to a shop keeper.
1746: He moves south to Whitby, where he works for Captain John Walker on his ships.
1755: Joins the Royal Navy as an ordinary seaman
1759: Takes part in surveying the St. Lawrence River in Canada
1760-67: Surveys the islands of Newfoundland, St. Pierre and Miquelon off the east coast of Canada
1768-71: First Voyage round the world in the ship Endeavour
1772-75: Second Voyage round the world in the ships Resolution and Adventure
1776-80: Third Voyage round the world in the ships Resolution and Discovery, completed without him
1779: Killed at Hawaii

Friday 20 February 2009

ഇംഗ്ലീഷ് എഴുത്തഛന്‍.

ഇംഗ്ലീഷ്‌ എഴുത്തഛന്‍
പതിനാറാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന
രാമനുജന്‍ എഴുത്തഛന്‍ ആണ്‌
മലയാള ഭാഷയുടെ പിതാവ്‌.
അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌
ഹരിനാമ കീത്തനം
എന്നിവയാണു പ്രധാന കൃതികള്‍

മദ്ധ്യകാലഘട്ട (1340-1400) ഇംഗ്ലീഷ്‌ സാഹിത്യത്തിലെ
ജിയോഫറി ചോസര്‍
ആണു ഇംഗ്ലീഷ്‌ ഭാഷയുടെ പിതാവെന്നു പറയാം.

അദ്ദേഹം ജീവിച്ച സമുദായത്തിന്‍റേ യും
കാലത്തിന്‍റേ യും ഭാഷ അദ്ദേഹത്തിന്‍റെ
കാന്‍റര്‍ബറിക്കഥകളില്‍ കാണാം.

1387 –ള്‍ എഴുതിത്തുടങ്ങിയ ഈ കൃതി അദ്ദേഹത്തിനു
പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
അന്‍പതുവയസ്സുകഴിഞ്ഞാണു ചോസര്‍ ഈ കഥ എഴുതിയത്‌.
1380-85 കാലത്തിറങ്ങിയ
ട്രായിലറ്റും ക്രെസ്സിഡയും
ആയിരുന്നു ആദ്യ കൃതി.

കാന്‍റര്‍ബറി ഭദ്രാസനപ്പള്ളിയിലേക്കു
പോകുന്ന ഒരു കൂട്ടം തീര്‍ഥാടകരുടെ
വിവരങ്ങളും അവര്‍ പറയുന്ന കഥകളും
ആണ്‌ ഈ കാവ്യത്തില്‍.

പഴയ റൊമാന്‍സില്‍ നിന്നും ഒരൊന്നാം തരം
ആധുനിക നോവല്‍ പുറത്തു വരുകയാണ്‌
കാന്‍റര്‍ബറിക്കഥകളില്‍

കൊച്ചിത്തുറമുഖ ശില്‍പി

കൊച്ചിത്തുറമുഖ ശില്‍പി

റോബര്‍ട്ട്‌ ബ്രിസ്റ്റോ

കേരളീയര്‍ക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത നാമമാണ്‌
റോബര്‍ട്ട്‌ ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ്കാരന്റേത്‌.

കൊച്ചിത്തുറമുഖത്തിന്റേയും
വെല്ലിങ്ങ്ടണ്‍ ഐലന്റിന്റേയും ശില്‍പ്പി ആയിരുന്നു റോബര്‍ട്ട്‌ ബ്രിസ്റ്റോ (1881-1966).

1920 ഏപ്രില്‍ 13 നു മുപ്പതി ഒന്‍പതാം വയസ്സില്‍ ബ്രിസ്റ്റോ കൊച്ചിയിലെത്തി.
21 കൊല്ലത്തെ പരിശ്രമത്താല്‍ അദ്ദേഹം വെല്ലിങ്ങ്ടണ്‍ അയലന്റ്‌ നിര്‍മ്മിച്ചെടുത്തു.

എച്‌.എം.ഡോക്‌ യാര്‍ഡില്‍ നിന്നും
കായല്‍ ,ജെട്ടി, റോഡ്‌,റയില്‍പ്പാത
എന്നിവയില്‍ പ്രാവീണ്യ്യം നേടിയ
എഞ്ചിനീയറായിരുന്നു ബ്രിസ്റ്റോ.

പോര്‍ട്സ്മൗത്തില്‍ അദ്ദേഹം ഒരു അന്തര്‍വാഹിനി നിലയം നിര്‍മ്മിച്ചിരുന്നു.
മണ്ണുമാന്തികപ്പല്‍ ഉപയോഗിക്കാന്‍ പരിശീലനം നേടിയിരുന്ന അദ്ദേഹത്തെ വെല്ലിങ്ങ്ടണ്‍ പ്രഭു മദ്രാസ്സിലേക്കു കൊണ്ടുവന്നു.
തുടര്‍ന്നു കൊച്ചിത്തുറമുഖം നിര്‍മ്മിക്കാന്‍ നിയുക്തനായി.

വൈപ്പിന്‍ ദ്വീപിലെ മണ്ണോലിപ്പു തടയാനും കായലിനേയും വന്‍ കരയേയും
സംരക്ഷിക്കാനുമായി ഒരു മതില്‍ നിര്‍മ്മിക്കയാണ്‌ ബ്രിസ്റ്റോ ആദ്യം ചെയ്തത്‌.
പിന്നീടു കടപ്പുറത്തിനു സമാന്തരമായി Groyne എന്നറിയപ്പെടുന്ന
കെട്ടു കെട്ടി. ലോര്‍ഡ്‌ വെല്ലിങ്ങ്ടന്‍ എന്ന മണ്ണുമാന്തികപ്പലിന്റെ സഹായത്തോടെ
കടലിടുക്കില്‍ മണ്ണു കോരി. തോടു നിര്‍മ്മാണത്തിനു ശേഷം
തുറമുഖത്തിന്റെ ഉള്‍ഭാഗത്തിന്റെ ആഴം കൂട്ടി.

129 ഏക്കര്‍ ആഴത്തില്‍ കുഴിച്ചെടുത്ത
കട്ടി കൂടിയ മണ്ണും ചിപ്പിയും കൊണ്ടു വെല്ലിങ്ങ്ടണ്‍ അയലന്റ്‌ നിര്‍മ്മിച്ചു.
നാലാം ഘട്ടത്തില്‍ വാര്‍ഫും കെട്ടിട സമുച്ചയവും റോഡുകളും
പാലങ്ങളും റയില്‍പ്പാതയും നിര്‍മ്മിക്കപ്പെട്ടു.

1928 ല്‌ കൊച്ചിത്തുറമുഖം ഉല്‍ഘാടനം ചെയ്യപ്പെട്ടു.
കൊച്ചിയെ വന്‌കിട തുറമുഖമാക്കിയതു ബ്രിസ്റ്റോ ആണ്‌.

1941 -ല്‌ നാട്ടിലേക്കു മടങ്ങി.
കുറെ നാള്‍ മാഞ്ചെസ്റ്റര്‍ സര്‍വ്വകലാശാലയില്‍ ജോലി നോക്കി .
1066- ല്‌ അന്തരിച്ചു.

ബ്രിസ്റ്റോയുടെ Cochin Saga എന്ന കൃതി കൊച്ചിത്തുറമുഖ നിര്‍മ്മാണ കഥയാണ്‌.

ഡയമന്റ്‌ എന്നറിയപ്പെടുന്ന ചെറു ദ്വീപ്‌ ബ്രിസ്റ്റോ അയലണ്ട്‌ എന്നറിയപ്പെടുന്നു.

എറണാകുളത്തെ ലോട്ടസ്‌ ക്ലബ്ബ്
1931 ല്‌ ബ്രിസ്റ്റോ സ്ഥാപിച്ചതാണ്‌

Tuesday 17 February 2009


Uploaded on authorSTREAM by drkanam

എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?

എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?

ചിലര്‍ ഭൂജാതരാകുന്നതു തന്നെ
ലോകത്തിന്റെ ഗതി മാറ്റാണാണെന്നു കാണാം.
ബ്രിട്ടന്‍ പര്യടനത്തിനിടയില്‍ അത്തരം
175 പേരെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു കൃതി വായിക്കാനിടയായി.

റോഡ്‌നി കാസില്‍ഡന്‍ {Rodney Catleden)
എഴുതിയ
People Who Changed the World, Time Warner Books, Great Britain 2005

ബി.സി 3000 കാലഘട്ടത്തില്‍ ജീവിച്ചിരു
(Imhotep)
മുതല്‍ ഒസാമ ബില്‍ ലാഡന്‍
വരെയുള്ളവര്‍ അതില്‍ പെടും.

www, HTML
എന്നിവ ആവിഷ്കരിച്ച ബ്രിട്ടനിലെ
Tim Bernes Lee
ആണു ഏറ്റവും പ്രായം കുറഞ്ഞ, ജീവിച്ചിരിക്കുന്ന വ്യക്തി.

175 പേരില്‍ 30 പേര്‍ ബ്രിട്ടീഷ്‌കാര്‍.
Abraham Darby , James Hutton James Cook James Watt etc

ഇന്ത്യയേപ്പോലെ , ഒരു കാലത്തടിമത്തത്തില്‍ ആയിരുന്ന,
പിന്നീട്‌ അതില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച
അമേരിക്കയില്‍ നിന്നും 20 പര്‍.

എന്നാല്‍ നമ്മുടെ ഭാരതത്തില്‍ നിന്നും വെറും 4 പേര്‍.
ബുദ്ധന്‍,
അശോകന്‍
ഗാന്ധി.
നെഹ്രു
കഴിഞ്ഞു.

കേരളത്തില്‍ നിന്നും ആരുമില്ല.
എന്തേ കാരണം ?

Monday 16 February 2009

ഒരു ഗാന്ധിയന്‍ അനൗചിത്യം

ഒരു ഗാന്ധിയന്‍ അനൗചിത്യം

ഝാന്‍സിറാണി - തിരുവിതാംകൂറിലിങ്ങനെ, ഇംഗളണ്ടിലങ്ങനെ

2008 ഫെബ്രുവരി 15.
 



കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ അക്കമ്മ ചെറിയാന്‍
എന്ന
സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറാം ജന്മദിനമായിരുന്നു.

മനോരമ ഞായറാഴ്ചപ്പതിപ്പില്‍ സണ്ണി ജോസഫ്‌ സല്യൂട്ട്‌"" എന്ന പേരില്‍ സചിത്ര ലേഖനം എഴുതി.
തുറുങ്കില്‍ അടക്കപ്പെട്ട സ്വാതന്ത്ര്യ ഭടന്മാരെ വിട്ടയക്കണം എന്ന ആവശ്യവുമായി, കൊല്ലവര്‍ഷം 1114
( AD 1939) തുലാം ഏഴിനു-
ചിത്തിരതിരുനാളിന്‍റെ ജന്മദിനം -
അക്കമ്മ കവടിയാര്‍ കൊട്ടാരത്തിലേക്കു മാര്‍ച്ചു നയിച്ചു .
പിരിഞ്ഞു പോകാത്തപക്ഷം
വെടി വയ്ക്കും എന്നു കേണല്‍ വാട്കിന്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍,
കഴുത്തില്‍ കിടന്നിരുന്ന ഹാരങ്ങള്‍ എടുത്തുമാറ്റി നെഞ്ചു കാട്ടിയ വീര വനിതയാണ്‌ പില്‍ക്കാലത്തു
അക്കമ്മ വര്‍ക്കിയായിമാറിയ
അക്കമ്മ ചെറിയാന്‍.

തടവറയില്‍ കിടന്നിരുന്ന സ്വാതന്ത്ര്യസമര പോരാളികളെ അന്നു രാത്രിയില്‍ തന്നെ വിട്ടയച്ചു.
സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിനെതിരെയുള്ള നിരോധനവും പിന്‍ വലിക്കപ്പെട്ടു.

28 വയസ്സുകാരിയാ ഈ കാഞ്ഞിരപ്പള്ളിക്കാരിയെ
"തിരുവിതാംകൂറിലെ ഝാന്‍സി റാണി"
എന്നു മഹത്മാഗാന്ധി വിശേഷിപ്പിച്ചു.

ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച ഭാരതീയ വനിതയാണു
ലക്ഷ്മിഭായി എന്ന ഝാന്‍സി റാണി (1835-1858).
ദമോദരന്‍ എന്ന മകനെ പുറത്തു കെട്ടിവച്ചു പുരുഷവേഷത്തില്‍ കുതിരപ്പുറത്ത്‌
ഇരു കൈകളിലും വാളേന്തി ബ്രിട്ടീഷ്‌ സൈന്യത്തോടേറ്റു മുട്ടിയ അവര്‍ രക്തസാക്ഷിയായി.

ഇംഗ്ലണ്ടിലും ഉണ്ടായിരുന്നു ഒരു ഝാന്‍സി റാനി.
റോമന്‍ അധിനിവേശത്തിനെതിരെ തന്റെ രണ്ടു പെണ്മക്കളുമായി രഥത്തിലേറി
,ഏ .ഡി 60 -ല്‍ റോമന്‍ സൈന്യത്തേറ്റു മുട്ടിയ
ഗോത്ര റാണി ബൗഡിക.
ഗത്യന്തരമില്ലാതെ വന്നപ്പോള്‍ വിഷം കഴിച്ചു മരിച്ച ബൗഡിക.

ഐസിനി എന്ന ഗോത്രവര്‍ഗ്ഗകാരുടെ രാജാവായിരുന്ന പ്രസൂറ്റാഗസിന്‍റെ ഭാര്യ ആയിരുന്നു ബൗഡിക. റോമന്‍ സൈന്യം അവരെ പരശ്യമായി നഗ്നയാക്കയും പെണ്മക്കളെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു.
റോമന്‍ സൈന്യത്തെ തോല്‍പ്പിക്കാന്‍ അന്നു ലണ്ടോനിയം എന്നറിയപ്പെട്ടിരുന്ന ലണ്ടന്‍ ചുട്ടെരിക്കാനും ബൗഡിക മടിച്ചില്ല.ചിലപ്പതികാര നായിക കണ്ണകിയുടെ കോപാഗ്നിയില്‍ മധുരപുരി വെന്തതുപോലെ ലണ്ടോനിയം വെന്തൊടുങ്ങി.
നിരവധി തവണ അഗ്നിബാധയ്ക്കിരയാ ലണ്ടന്‍ ആദ്യം നേരിട്ട അഗ്നിബാധ ബൗഡികയുടെ സൃഷ്ടി ആയിരുന്നു.

പില്‍ക്കാലത്തു ബൗഡിക വിസ്മരിക്കപ്പെട്ടു.
വിക്ടോറിയ മഹാരജ്ഞിയുടെ കാലത്ത്‌ അവരുടെ
സ്മരണ ഉയര്‍ത്തെഴ്‌നേറ്റു. ലണ്ടനില്‍ കണ്ണായ സ്ഥലത്ത്‌ അവരുടെ പ്രതിമ വന്നു.
നിരവ്ധി നോവലുകളും കോമിക്കുകളും ഗീതകങ്ങളും ടി.വി.സീരിയലുകളും ചലച്ചിത്രങ്ങളും ബൗഡികയെ കുറിച്ചുണ്ടായി.

പില്‍ക്കാലത്തു പ്രധാനമന്ത്രിയായിത്തീര്‍ന്ന
മാര്‍ഗററ്റ്‌ താച്ചര്‍ തിരഞ്ഞെടുപ്പിനു നിന്നപ്പോള്‍,
അവരെ ബൗഡികയോടു തുലനം ചെയ്തു കാര്‍ട്ടൂണ്‍ വന്നു.

രക്തം കുടിച്ചു വളരുന്ന ഒരിനം ഫ്ലൂക്കിനു ബൗഡിക എന്നു പേരിട്ടിരിക്കുന്നു.

ബൗഡിക യുടെ അവസാന പോരാട്ടം നടന്ന സ്ഥലവും അവരുടെ അന്ത്യ വിശ്രമസ്ഥലവും എവിടെയാണെന്നു ഇന്നും അന്തിമ തീരുമാനമായിട്ടില്ല.

ഇംഗ്ലണ്ടില്‍ പലയിടങ്ങളില്‍ രാത്ര്യില്‍ തേരില്‍ ബൗഡിക പ്രത്യ്ക്ഷപ്പേടാറുണ്ടെന്നു വിസ്വസിക്കുന്നവരുണ്ടത്രേ.
അന്ധവിശ്വാസമോ ടൂറിസ്റ്റ്‌ വിപണന തന്ത്രമോ എന്നറൈഞ്ഞു കൂടാ.

ഇംഗ്ലണ്ടില്‍ ഗന്ധിജി
നിയമം പഠിച്ച കിങ്ങ്സ്‌ കോളേജിനു മുന്‍പില്‍ അദ്ദേഹത്തിന്‍റെ പ്രതിമയുണ്ട്‌. വീരസ്വാമി എന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നായിരുന്നു ഗന്ധിജിയുടെ ഭക്ഷണം.
റ്റെമ്പ്ലാറില്‍ അംഗവും ആയിരുന്നു അദ്ദേഹം.തീര്‍ചയായും ബൗഡികയെകൂറിച്ചു ഗാന്ധിജി കേട്ടിരിക്കും.പക്ഷേ ബൗഡികയെ ഝാന്‍സി റാണിയോടു തുലനം ചെയ്തു മഹാത്മജി ഒരിടത്തും എഴുതിയില്ല എന്നു തോന്നുന്നു.തിരിച്ചും.

ബൗഡികയെ പലകാരണങ്ങളാല്‍ ഝാന്‍സി റാനിയോടുപമിക്കാം. തിരിച്ചും.
ഇരുവരും രാണിമാര്‍. മാതാക്കള്‍. സന്തനം/സന്താനഗ്ങ്ങള്‍ ഒത്തു യുദ്ധം ചെയ്തവര്‍, വീരമൃത്യു വരിച്ചവര്‍,പരാജയം ഏറ്റു വാങ്ങിയവര്‍.
തുടങ്ങിയ സമാനതകള്‍.

പക്ഷേ അക്കമ്മയെ ഝാന്‍സി റാണി യുമായി തുലനം ചെയ്തഹു ഉചിതമായില്ല എന്നു സവിനയം എടുത്തു പറയട്ടെ.
അക്കമ്മ റാനിയായിരുന്നില്ല. അവിവാഹിത.വര്‍ക്കിയെന്ന നേതാവുമായി വിവാഹം പിന്നീടാണ് വീരമൃത്യു വരിച്ചില്ല. അധിനിവേസ ശക്തിയോടായിരുന്നില്ല ഏറ്റുമുട്ടിയതും.
അക്കമ്മ ചെയ്തത്‌ രാജാവിനോടും ദിവാനോറ്റും എതിരേയുള്ള വെറും ഒരു പ്രക്ഷോഭണം മാത്രവുമായിരുന്നു.
അക്കമ്മ വിജയിക്കയും ചെയ്തും.
ഈ.എംസീന്റെ പ്രായക്കാരിയായിരുന്ന അക്കമ്മ പില്‍ക്കാലത്തു മന്ത്രിയോ, എം.പിയോ ബോര്‍ഡ്‌ ചെയര്‍മാന്‍ പോലുമോ ആയുമില്ല.

മറ്റു രണ്ടു പേരും അധിനിവേശ ശക്തികളോടേറ്റുമുട്ടി
പരാജയപ്പെട്ടു രക്ത സാക്ഷികളായി.

മൂവരും പ്രതിമകളിലൂടെ സ്മരിക്കപ്പെടുന്നു
എന്നതു മാത്രമാണ്‌ സമാനത.

Friday 13 February 2009

">


എന്റെ ആരാദ്ധ്യ പുരുഷന്‍ ബ്രിട്ടനിലെ NHS (നാഷണള്‍ ഹെല്‍ത്ത്‌ സര്‍വ്വീസ്സസ്‌)
നോടു താരതമ്യപ്പെടുത്താവുന്നതെങ്കിലും ഒരു പരിപാടി ഇന്ത്യമഹാരാജ്യത്തോ,പത്തുകൊല്ലംകൂടുമ്പോള്‍ പലതവണ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുള്ള കേരളത്തിലോ,നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

2008 ല്‌ NHS ഷഷ്ഠ്യപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍
രണ്ടുമാസം യൂ.കെ യില്‍ കഴിയാനും അതിന്റെ സേവനം സ്വീകരിക്കാനും
എനിക്കു കഴിഞ്ഞു.പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം ഉള്ള ഡോക്ടര്‍ എന്ന നിലയില്‍ഞ്ഞാനേറ്റവും ആരാധിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നുബ്രിട്ടനിലെ ആറ്റ്ലിയുടെ ലേബര്‍ മന്ത്രി സഭയിലെ ആരോഗ്യമന്ത്രിന്‍ Nye എന്നു വിളിക്കപ്പെട്ടിരുന്ന അന്യൂറിന്‍ ബീവാന്‍.

രണ്ടുമാസം നീണ്ടു നിന്ന എന്റെ യൂ.കെ പര്യടനം
(പുരുഷാന്തരങ്ങളിലൂടെ ഉള്ള ഒരോട്ടപ്രദിക്ഷണം)
ധന്യമായതു തന്നെ വെയില്‍സ്‌ തലസ്ഥനമായ കാര്‍ഡിഫില്‍ എത്തി നഗരമധ്യത്തില്‍ നിലകൊള്ളുന്ന
അന്യൂരിന്‍ ബീവാന്റെ
പ്രതിമക്കരുകില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കയും സമീപത്തു നിന്നും ഫോട്ടോ എടുക്കുകയും ചെയ്തപ്പോള്‍ മാത്രമാണ്‌
ഭാര്യ ശാന്തയും NHS ല്‌ സേവനം അനുഷ്ടിക്കുന്ന മക്കളും മരുമക്കളും കൂട്ടിനുണ്ടായിരുന്നു.

ഭരണാധികാരികള്‍ എന്ന നിലയില്‍ നെഹ്രു, ഇന്ദിര,ഈ.എം.എസ്സ്‌, കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അറ്റ്ചുതമേനോന്‍,ഒരു ലക്ഷം കുടുംബങ്ങള്‍ക്കു കിടപ്പാടം പണിയിച്ചു കൊടുത്ത എം.എന്‍.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കു കോടുക്കുന്നതിലും കൂടുതല്‍ ആദരവ്‌ ഞാന്‍
അന്യൂറിനു കൊടുക്കുന്നു.

ബ്രിട്ടനിലെ മുഴുവന്‍ ജനതയ്ക്കും,
എന്നെപ്പോലുള്ള സന്ദര്‍ശകര്‍ക്കു പോലും, സൗജന്യമായി ചികില്‍സ നല്‍കുന്ന പരിപാടി അന്യൂറിന്റെ നിഴ്ചയ ധാര്‍ഷ്ത്ത്യം കൊണ്ടുമാത്രമാണ്‌ നടപ്പിലാക്കപ്പെട്ടത്‌.

ചര്‍ച്ച്ലിന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി എതിര്‍ത്തു. ഡോക്റ്റരന്മാരും ബ്രിട്ടീഷ്‌ മെഡിക്കല്‍ അസ്സോസിയേഷനും എതിര്‍ത്തു. അന്യൂറിന്‍ തോറ്റു കൊടുത്തില്ല.എതിര്‍ത്ത പ്രതിപക്ഷത്തെ കീടങ്ങളിലുമ്മ് താണവര്‍ എന്നാക്ഷേപിക്കാനും Nye മടിച്ചില്ല.
അപാകതകള്‍ കാണും, പരാതികള്‍ കാണും
ഇന്നും ബ്രിട്ടനില്‍ എടുത്തു പറയട്ടെ, ബ്രിട്ടനില്‍ മാത്രം
സര്‍വ്വര്‍ക്കും സൗജന്യ ചികില്‍സ.

മുതലാളിത്ത രാജ്യത്തെ സോഷ്യലിസ്റ്റ്‌ തുരുത്ത്‌
സമഗ്രവും സാര്‍വ്വത്രികവും സൗജന്യവുമായ ചികില്‍സ ഏവര്‍ക്കും.
വരുമാന്ത്തിനനുസ്രുതമായി എല്ലവരില്‍ നിന്നും നികുതി പിരിച്ച്‌
വരുമാനം നോക്കാതെ എല്ലാവര്‍ക്കും സൗജന്യ ചികിസ നല്‍കുന്നു.

ഈന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രിയായിരുന്ന
ഡോ.രാജകുമാരി അമൃത കൗറിനോ
കേരളത്തിലെ ആദ്യ ആരോഗ്യമന്ത്രിയായിരൂന ,മന്ത്രിയായി മുന്‍ പരിചയം ഉണ്ടായിരുന്ന
ഡോ. ഏ. ആര്‍ മേനോനോ ഇത്തരം ഒരാശയം തോന്നിയില്ല.
മറ്റുള്ള വെറും രാഷ്ട്രീയ ഭിക്ഷാം ദേഹികളെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല.
എല്ലാവരും കമ്മീഷന്‍ ഏജന്റുകള്‍.വൈക്കം വി.മാധവന്‍ ഒഴികെ

Thursday 12 February 2009

Friday 6 February 2009

എഡിന്‍ബറോ.

സാഹിതീയ നഗരിയിലൂടെ ഒരു തീര്‍ഥ യാത്ര

സാഹിതീയ നഗരി എന്ന്‌ 2004- ല്‌
യൂണെസ്കോ അംഗീകാരം നല്‍കിയ പ്രാചീന നഗരിയാണ്‌
സ്കോട്ലണ്ട്‌ തലസ്ഥാനമായ
എഡിന്‍ബറോ.

ചരിത്രാഖ്യായികകള്‍ക്കു തുടക്കം കുറിച്ച സര്‍ വാള്‍ട്ടര്‍ സ്കോട്‌
എഡിന്‍ബറൊ നഗരത്തിന്റേയും നഗരവാസികളുടേയും
ദ്വന്ദ്വഭാവം ആധാരമാക്കി
ഡോജക്കാളും മിസ്റ്റര്‍ ഹൈഡും
(ബോബനും മോളിയുടെ പിതാവ്‌ ടോംസ്‌ രുദ്രനും ഭദ്രനും എന്ന പെറില്‍
50 വര്‍ഷം മുന്‍പ്‌ ഇക്കഥ ചിത്രകഥയായി വരച്ചത്‌ ഓര്‍മ്മിക്കുന്നു)
രചിച്ച ആര്‍.എല്‍ സ്റ്റീവന്‍സണ്‍

കവിയും നാടകരചയിതാവും ആയ ബുക്കാനന്‍
കവി റോബര്‍ട്‌ ഫെര്‍ഗൂസണ്‍
കുറ്റാന്വേഷണ നോവലുകളുടെ തന്‍പുരാനും ഡോക്ടരുമായിരുന്ന
ആര്‍തര്‍ കോനോന്‍ഡോയില്‍
പെണ്ണെഴുത്തുകാരി മേരി ബ്രണ്ടന്‍
ആര്‍ച്ചിബാള്‍ഡ്‌ കോണ്‍സ്റ്റബില്‍ എന്ന ആദ്യകാല പ്രസാധകന്‍
റോട്ടറി പ്രസ്സ്‌ കണ്ടു പിടിച്ച തോമസ്‌ നെല്‍സണ്‍
ഇവരെല്ലാം എഡിന്‍ബറൊയില്‍ ജനിച്ചു ജീവിച്ചു മരിച്ചവരാണ്‌

വനിതാ നോവലിസ്റ്റ്‌ മൂറിയല്‍ സ്പാര്‍ക്‌
സ്കോട്ടിഷ്‌ ജയിന്‍ ഓസ്റ്റിന്‍ സൂസന്‍ ഫെറിയര്‍
വനിതാ നോവലിസ്റ്റുകള്‍ യൂജീന്‍ ഫ്രേസരും ആനീ സ്വാനും
സ്കോട്ടേഷ്‌ ചാള്‍സ്‌ ലാന്‍പ്‌ ഡോ.ജോണ്‍ ബ്രൗണ്‍
എഴുത്തുകാരി നയോമി മിച്ചിസണ്‍
കുട്ടികളുടെ നോവലിസ്റ്റ്‌ കെന്നല്‍ ഗ്രഹാം
കുടുംബാസൂത്രണപ്രവര്‍ത്തകയും എഴുത്തുകാരിയും ആയിരുന്ന
മേരി സ്റ്റോപ്സ്‌
കവിയും നോവലിസ്റ്റും നിരൂപകനുമായിരുന്ന ഗോദ്സിര്‍ സ്മിത്‌
വനിതാ നോവല്‍സ്റ്റ്‌ ജോവാന്‍ ലിങ്ങാര്‍ഡ്‌
അഡ്വഞ്ചര്‍ നോവലുകളുടെ കര്‍ത്താവ്വ്‌ ബലന്റയിന്‍
തോമസ്‌ കാര്‍ലൈല്‍
ഭാര്യ ജയിന്‍ കാര്‍ലൈല്‍
ഷെര്‍ലോക്‌ ഹോമിന്റെ സൃഷ്ടിക്കു മാതൃകയായൈരുന്ന ഡോ. ജോസഫ്‌ ബല്‍
വനിതാ നോവലിസ്റ്റ്‌ ഡൊറോത്തി ഡ്യുണറ്റ്‌
നോവലിസ്റ്റും വാള്‍ട്ടര്‍ സ്കോട്ടിന്റെ മരുമകനും ജീവചരിത്രകാരനും ആയിരുന്ന
ജി.ജി.ലോഖാര്‍ട്ട്‌
നോവലിസ്റ്റ്‌ എസ്‌.ആര്‍ ക്രോക്കേ
തുടങ്ങി നൂറു കണക്കിനു
സാഹിത്യകാര്‍ക്കു ജന്മം കൊടുത്ത അക്ഷര നഗരിയാണ്‌
എഡിന്‍ബറോ.

About Me-Dr.Kanam Sankara Pillai

Blog Archive