Friday, 20 February 2009

ഇംഗ്ലീഷ് എഴുത്തഛന്‍.

ഇംഗ്ലീഷ്‌ എഴുത്തഛന്‍
പതിനാറാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന
രാമനുജന്‍ എഴുത്തഛന്‍ ആണ്‌
മലയാള ഭാഷയുടെ പിതാവ്‌.
അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌
ഹരിനാമ കീത്തനം
എന്നിവയാണു പ്രധാന കൃതികള്‍

മദ്ധ്യകാലഘട്ട (1340-1400) ഇംഗ്ലീഷ്‌ സാഹിത്യത്തിലെ
ജിയോഫറി ചോസര്‍
ആണു ഇംഗ്ലീഷ്‌ ഭാഷയുടെ പിതാവെന്നു പറയാം.

അദ്ദേഹം ജീവിച്ച സമുദായത്തിന്‍റേ യും
കാലത്തിന്‍റേ യും ഭാഷ അദ്ദേഹത്തിന്‍റെ
കാന്‍റര്‍ബറിക്കഥകളില്‍ കാണാം.

1387 –ള്‍ എഴുതിത്തുടങ്ങിയ ഈ കൃതി അദ്ദേഹത്തിനു
പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
അന്‍പതുവയസ്സുകഴിഞ്ഞാണു ചോസര്‍ ഈ കഥ എഴുതിയത്‌.
1380-85 കാലത്തിറങ്ങിയ
ട്രായിലറ്റും ക്രെസ്സിഡയും
ആയിരുന്നു ആദ്യ കൃതി.

കാന്‍റര്‍ബറി ഭദ്രാസനപ്പള്ളിയിലേക്കു
പോകുന്ന ഒരു കൂട്ടം തീര്‍ഥാടകരുടെ
വിവരങ്ങളും അവര്‍ പറയുന്ന കഥകളും
ആണ്‌ ഈ കാവ്യത്തില്‍.

പഴയ റൊമാന്‍സില്‍ നിന്നും ഒരൊന്നാം തരം
ആധുനിക നോവല്‍ പുറത്തു വരുകയാണ്‌
കാന്‍റര്‍ബറിക്കഥകളില്‍

No comments:

About Me-Dr.Kanam Sankara Pillai

Blog Archive