Wednesday, 25 February 2009

വെട്ടിനിരത്തല്‍ ഇവിടെയും അവിടെയും

വെട്ടിനിരത്തല്‍ ഇവിടെയും അവിടെയും

വെട്ടി നിരത്തല്‍ എന്ന പ്രയോഗം നമ്മുടെ
രാഷ്ട്രീയ നിഘണ്ടുവില്‍ സ്ഥാനം പിടിക്കുന്നത്‌
നൂറനാടു വെട്ടിക്കോട്ടു ഭാഗത്ത്‌,
പാടം നികത്തി തെങ്ങിന്‍ തൈകള്‍ വച്ചിരുന്നതു ,
മുഴുവന്‍ വി.എസ്സ്‌. അച്ചുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരം,
പന്തളം എം.എല്‍ .ഏ ആയിരുന്ന വി.കേശവന്റെ
നേതൃത്വത്തില്‍ മാര്‍ക്സിസ്റ്റുകള്‍
വെട്ടി നിരത്തിയതോടെയാണ്‌.

ഇംഗ്ലണ്ടിലെ വി.എസ്സ്‌
നെഡ്‌ ലുഡ്‌ എന്നൊരാളായിരുന്നു.
യോര്‍ക്ക്‌ ആയിരുന്നു ബ്രിട്ടനിലെ നൂറനാടു വെട്ടിക്കോട്‌.
പ്രസ്തുത വെട്ടി നിരത്തല്‍
ലുഡിറ്റ്‌ (Luddit)
എന്നറിയപ്പെട്ടു.

വ്യത്യാസം നമ്മുടേതു
മണ്ണും വയല്‍ നികത്തലുമായി
ബന്ധപ്പെട്ടിരുന്നുവെങ്കില്‍
യോര്‍ക്കിലേത്‌ കൈത്തറി വ്യവസ്സായവുമായി ബന്ധപ്പെട്ടിരുന്നു
എന്നതായിരുന്നു.
ടെക്‌നോളജിക്കല്‍ പുരോഗതിയെ തൊഴിലാളി വര്‍ഗ്ഗം
തടയുന്നതിനാണവിടെ
ലുഡ്ഡിറ്റ്‌ എന്നു പറയുക.

എല്‍.ഐ സി യില്‍ കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതു തടഞ്ഞതും
കവടിയാറില്‍ പണ്ട്‌ ATM വന്നപ്പോല്‍ അടിച്ചു പോലിച്ചതും
മറ്റും ലുഡിറ്റ്‌ തന്നെ.

നമ്മുടെ കേരളത്തിലും അങ്ങനെ ലുഡിറ്റ്‌ അരങ്ങേറി.

പക്ഷേ, ഈ പേര്‌ ആരും ഉപയോച്ചില്ല.

നെപ്പോലിയന്‍ യുദ്ധങ്ങളെ തുടര്‍ന്നു
ബ്രിട്ടനില്‍ ദാരിദ്ര്യം അരങ്ങുവാഴുകയും
അക്കാലത്തു തന്നെ
യന്ത്ര കൈത്തറി മില്ലുകള്‍ വരുകയും ചെയ്തപ്പോള്‍
പാരമ്പര്യ നെയ്ത്തു തൊഴിലാളികള്‍ക്കു
ജോലി നഷ്ടപ്പെട്ടു.ഉപജീവനം മുടങ്ങി.

അപ്പോള്‍
Ned Ludd
എന്ന തൊഴിലാളി നേതാവിന്റെ നേതൃത്വത്തില്‍
യന്ത്രത്തറികള്‍
നശിപ്പിക്കപ്പെട്ടതാണ്‌
Luddite എന്ന ബ്രിട്ടീഷ്‌ വെട്ടിനിരപ്പാക്കല്‍.
1811 -ലാണു സംഭവം.

പ്രതികളെ തൂക്കികൊല്ലാനും അന്നത്തെ
അധികാരിവര്‍ഗ്ഗം മടിച്ചില്ല.

No comments:

About Me-Dr.Kanam Sankara Pillai

Blog Archive