Friday 20 February 2009

കൊച്ചിത്തുറമുഖ ശില്‍പി

കൊച്ചിത്തുറമുഖ ശില്‍പി

റോബര്‍ട്ട്‌ ബ്രിസ്റ്റോ

കേരളീയര്‍ക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത നാമമാണ്‌
റോബര്‍ട്ട്‌ ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ്കാരന്റേത്‌.

കൊച്ചിത്തുറമുഖത്തിന്റേയും
വെല്ലിങ്ങ്ടണ്‍ ഐലന്റിന്റേയും ശില്‍പ്പി ആയിരുന്നു റോബര്‍ട്ട്‌ ബ്രിസ്റ്റോ (1881-1966).

1920 ഏപ്രില്‍ 13 നു മുപ്പതി ഒന്‍പതാം വയസ്സില്‍ ബ്രിസ്റ്റോ കൊച്ചിയിലെത്തി.
21 കൊല്ലത്തെ പരിശ്രമത്താല്‍ അദ്ദേഹം വെല്ലിങ്ങ്ടണ്‍ അയലന്റ്‌ നിര്‍മ്മിച്ചെടുത്തു.

എച്‌.എം.ഡോക്‌ യാര്‍ഡില്‍ നിന്നും
കായല്‍ ,ജെട്ടി, റോഡ്‌,റയില്‍പ്പാത
എന്നിവയില്‍ പ്രാവീണ്യ്യം നേടിയ
എഞ്ചിനീയറായിരുന്നു ബ്രിസ്റ്റോ.

പോര്‍ട്സ്മൗത്തില്‍ അദ്ദേഹം ഒരു അന്തര്‍വാഹിനി നിലയം നിര്‍മ്മിച്ചിരുന്നു.
മണ്ണുമാന്തികപ്പല്‍ ഉപയോഗിക്കാന്‍ പരിശീലനം നേടിയിരുന്ന അദ്ദേഹത്തെ വെല്ലിങ്ങ്ടണ്‍ പ്രഭു മദ്രാസ്സിലേക്കു കൊണ്ടുവന്നു.
തുടര്‍ന്നു കൊച്ചിത്തുറമുഖം നിര്‍മ്മിക്കാന്‍ നിയുക്തനായി.

വൈപ്പിന്‍ ദ്വീപിലെ മണ്ണോലിപ്പു തടയാനും കായലിനേയും വന്‍ കരയേയും
സംരക്ഷിക്കാനുമായി ഒരു മതില്‍ നിര്‍മ്മിക്കയാണ്‌ ബ്രിസ്റ്റോ ആദ്യം ചെയ്തത്‌.
പിന്നീടു കടപ്പുറത്തിനു സമാന്തരമായി Groyne എന്നറിയപ്പെടുന്ന
കെട്ടു കെട്ടി. ലോര്‍ഡ്‌ വെല്ലിങ്ങ്ടന്‍ എന്ന മണ്ണുമാന്തികപ്പലിന്റെ സഹായത്തോടെ
കടലിടുക്കില്‍ മണ്ണു കോരി. തോടു നിര്‍മ്മാണത്തിനു ശേഷം
തുറമുഖത്തിന്റെ ഉള്‍ഭാഗത്തിന്റെ ആഴം കൂട്ടി.

129 ഏക്കര്‍ ആഴത്തില്‍ കുഴിച്ചെടുത്ത
കട്ടി കൂടിയ മണ്ണും ചിപ്പിയും കൊണ്ടു വെല്ലിങ്ങ്ടണ്‍ അയലന്റ്‌ നിര്‍മ്മിച്ചു.
നാലാം ഘട്ടത്തില്‍ വാര്‍ഫും കെട്ടിട സമുച്ചയവും റോഡുകളും
പാലങ്ങളും റയില്‍പ്പാതയും നിര്‍മ്മിക്കപ്പെട്ടു.

1928 ല്‌ കൊച്ചിത്തുറമുഖം ഉല്‍ഘാടനം ചെയ്യപ്പെട്ടു.
കൊച്ചിയെ വന്‌കിട തുറമുഖമാക്കിയതു ബ്രിസ്റ്റോ ആണ്‌.

1941 -ല്‌ നാട്ടിലേക്കു മടങ്ങി.
കുറെ നാള്‍ മാഞ്ചെസ്റ്റര്‍ സര്‍വ്വകലാശാലയില്‍ ജോലി നോക്കി .
1066- ല്‌ അന്തരിച്ചു.

ബ്രിസ്റ്റോയുടെ Cochin Saga എന്ന കൃതി കൊച്ചിത്തുറമുഖ നിര്‍മ്മാണ കഥയാണ്‌.

ഡയമന്റ്‌ എന്നറിയപ്പെടുന്ന ചെറു ദ്വീപ്‌ ബ്രിസ്റ്റോ അയലണ്ട്‌ എന്നറിയപ്പെടുന്നു.

എറണാകുളത്തെ ലോട്ടസ്‌ ക്ലബ്ബ്
1931 ല്‌ ബ്രിസ്റ്റോ സ്ഥാപിച്ചതാണ്‌

No comments:

About Me-Dr.Kanam Sankara Pillai

Blog Archive