Monday 6 July 2009

Aknowledgments

Aknowledgments
England, Insight Guide www.insightguides.com
Great Britain, DKBooks www dk.com
The Lake District,Ordinance Survey www.the AA.com
dkonline Prehistory Google www.dk.com
Scotland .The AA Explorer Guide
Queen Victoria, Cherrytree Books
Alexander Fleming ,Pioneers of Science,Way land
100 Great Women,Dragons World Ltd
Great Britons ,Mileskelly, www.mileskelly.net
The United Kingdom Today,Franklin Watts
The KIng Fisher Childrens Encyclopedia of British History
www.direct.gov.uk
www.parliament.uk
www.scottish.parliament.uk
www.wales.gov.uk
www.niassembly.gov.uk
www.london.gov.uk
www.statistics.gov.uk
www.bbc.co.uk
www.visitbritain.com
www.wikipedia.com

Saturday 4 July 2009

ഭീകരസ്മരണകള്‍

ഭീകരസ്മരണകള്‍

ആല്‍ഫ്രഡ് ഹിച്ച്കോക്കി
ന്‍റെ ഭീകര
ചലച്ചിത്രങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍
തന്നെ പേടി തോന്നും.

ഹിച്ച്കോക്ക് ബ്രിട്ടീഷ്കാരനായിരുന്നു
എന്നറിയുന്നവര്‍ ചുരക്കം.1899 ല്‍
ലണ്ടനിലെ ലെയ്ട്ടോന്‍സ്ടോണ്‍
എന്ന പ്രദേശത്താണ് ഹിച്ച്കോക്ക്
ജനിച്ചത്.ബ്രിട്ടനില്‍ പല നിശ്ശബ്ദ
ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച ശേഷം
ഹോളിവുഡ്ഡിലേക്കു കുടിയേറി.
1956 ല്‍ അമേരിക്കന്‍ പൗരത്വം
നേടി.
സൈക്കോ(1960)
,ദ ബേര്‍ഡ്സ്(1963)
തുടങ്ങി നിരവധി ചിത്രങ്ങള്‍.
1980 അന്തരിച്ചു

തീപിടുത്തം-ലണ്ടനില്‍ ഒരു തുടര്‍ക്കഥ

തീപിടുത്തം-ലണ്ടനില്‍ ഒരു തുടര്‍ക്കഥ
2009 ജൂലൈ 4 ശനി
മൂന്നാഴ്ചപ്രായമുള്ള ഒരു കുഞ്ഞും 6,7 വയസ്സുകാരായ രണ്ടുകുട്ടികകളും
ഉല്‍പ്പടെ 6 പേര്‍12 നില കെട്ടിടത്തിലുണ്ടായ അഗ്നിബാധയെത്തുടര്‍ന്നു
മരണമടഞ്ഞു.തെക്കന്‍ ലണ്ടനിലെ കാംബെര്‍വെല്ലില്‍ ആണു സംഭവം.
30 പേരെ രക്ഷപെടുത്തി.16 പേര്‍ ആശുപത്രിയില്‍.18 ഫയര്‍ എഞ്ചിനുകളും
100 തീകെടുത്തല്‍ വിദഗ്ധരും 4 മണിക്കൂര്‍ പ്രയത്നിച്ചു.
ഐസ്നി വര്‍ഗ്ഗ റാണി റോമാക്കരെ തോല്‍പ്പിക്കാന്‍ ലണ്ടോനിയം എന്നറിയപ്പെട്ടിരുന്ന
പുരാതന നഗരിയ്ക്കു തീവച്ചതുമുതല്‍ നിരവധി തവണ ഈ നഗരി അഗ്നിബാധയ്ക്കിരയായി.

Friday 3 July 2009

അല്ക്സാണ്ടര്‍ ഫ്ലമിംഗ് (1881-1955)

ഫ്ലമിംഗ് സ്മരണ

അല്ക്സാണ്ടര്‍ ഫ്ലമിംഗ് (1881-1955)
സ്കോട്ട്ലണ്ടിലാണ് അലക്സാണ്ടര്‍ പ്ലമിംഗ് ജനിച്ചത്.
അയിഷെയ്യറിലെ ഒരു ഫാമില്‍ ആഗസ്റ്റ് 6 ന്.
സെയിന്‍റ്‌ മേരീസ് ഹോസ്പിറ്റലില്‍ മെഡിസിന്‍
പഠിക്കാന്‍ ചേന്നു.പാസ്സയ ശേഷം ആല്‍മോത് റൈറ്റിന്‍റെ
കീഴില്‍ ഇനോക്കുലേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ ഗവേഷണം
നടത്തി.റോയല്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്സില്‍
ജോലി നോക്കവേ പെന്‍സിലിന്‍ എന്ന പൂപ്പലിനെ
കണ്ടെത്തി.

പെന്‍സിലിന്‍
എന്ന ആന്‍റിബയോട്ടിക്കിനെ കണ്ടത്തെത്തിയ
അദ്ദേഹം നാ​ഷണല്‍ ഹീറോ ആയിത്തീര്‍ന്നു.ശാസ്ത്രലോകത്തെ
മഹാനുമായി.നോബല്‍ സമ്മാനര്‍ഹനുമായി.1928 ല്‍
പരീക്ഷണശാലയിലെ ഡിഷില്‍വളര്‍ന്ന ഒരിന പൂപ്പല്‍ സമീപത്തുള്ള
ബാക്ടീരിയകളെ നശിപ്പിക്കുന്നതായി കണ്ടെത്തി.

1929 ജൂണിലെ ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് എക്സ്പെരിമെന്‍റല്‍
പതോളജിയില്‍ ആണ് ഫ്ലെമിംഗ് പെന്‍സിലീയം നൊട്ടേറ്റം
എന്ന പൂപ്പലില്‍ നിന്നും പെന്‍സിലിന്‍ കണ്ടെത്തിയ വിവരം
പ്രസിദ്ധീകരിക്കപ്പെട്ടത്.എന്നാല്‍ 10 വര്‍ഷം ശാസ്ത്രലോകം
ഈ കണ്ടുപിടുത്തം ശ്രദ്ധിച്ചില്ല.

എന്നാല്‍ ഓക്സ് ഫോര്‍ഡ് യൂണിവേര്‍സിറ്റിയിലെ
ആസ്ത്രേലിയാക്കാരന്‍, ഹോവാര്‍ഡ്ഫ്ലോറി എന്ന ബിയോകെമിസ്റ്റിന്‍റെ
നേതൃത്വത്തിലുള്ളഒരു സംഘം ഗവേഷകരാണ് ഈ കണ്ടുപിടുത്തം
പ്രായോഗിക തലത്തില്‍ വികസിപ്പിച്ച് പെന്‍സിലിന്‍
എന്ന ഔഷധം നിര്‍മ്മിച്ചത്.നാസി ജര്‍മ്മനിയില്‍
നിന്നും ഓടിപ്പോന്ന ഏണസ്റ്റ് ചെയിന്‍ എന്ന ശാസ്ത്രജ്ഞനും
ഈ കണ്ടുപിടുത്തത്തില്‍ വലിയ പങ്കു വഹിച്ചു.

1940 ല്‍ അവരുടെ ഗവേഷണ ഫലം ലാന്‍സെറ്റില്‍
പ്രസിദ്ധീകരിക്കപ്പെട്ടു.
പെന്‍സിലിന്‍ ആസ് ഏ കീമോതെറാപ്യൂടിക്
ഏജന്‍റ്‌ എന്ന പേരില്‍.ബെഡ്പാനുകളില്‍
നിന്നാണ് അവര്‍ പൂപ്പല്‍ ശേഖരിച്ചിരുന്നത്.
1941 ജനുവരിയില്‍ ആദ്യമായി ഒരു രോഗിയില്‍
പെന്‍സിലിന്‍ കുത്തിവയ്ക്കപ്പെട്ടു.ലക്ഷക്കണക്കിന്
മനുഷ്യ ജീവന്‍ പെന്‍സിലിന്‍ രക്ഷിച്ചു.
എന്നാല്‍ റീആക്ഷന്‍,അപ്രതീക്ഷിത ലക്ഷണങ്ങള്‍,
ഉണ്ടാക്കുന്നതില്‍ അത് കുപ്രസിദ്ധി നേടി. തുടര്‍ന്ന്‍
പ്രചാരം കുറഞ്ഞു.ഇന്നും എലിപ്പനി പോലുള്ള
പകര്‍ച്ചപ്പനികള്‍ക്ക് പെന്‍സിലിന്‍ ഉപയോഗിക്കുന്നു.


1915 ഡിസംബറില്‍ പ്ലമിംഗ് സാലി മക് എലോറി
എന്ന നേര്‍സിനെ വിവാഹം കഴിച്ചു.1924 ല്‍
റോബേര്‍ട്ട് എന്ന മകനുണ്ടായി.1945 ല്‍ പ്ലമിംഗിനും
ഫ്ലോറിക്കും കൂട്ടായി നോബല്‍ സമ്മാനം കിട്ടി.
1946 ല്‍ അദ്ദേഹം റൈറ്റ്-ഫ്ലമിംഗ് ഇന്‍സ്റ്റ്യിട്യൂട്ടിന്‍റെ
ഡയറക്റ്റര്‍ ആയി.ലോകപ്രസിദ്ധനായി.1949ല്‍
ഭാര്യ സാറ നിര്യാതയായി. 1952ല്‍
എഡിന്‍ബറൊ യൂണിവേര്‍സിറ്റി റക്ടര്‍ ആയി.
സഹപ്രവര്‍ത്തകയും ഗ്രീക്ക് കാരിയുമായ അമേലിയായെ
അദ്ദേഹം വിവാഹം കഴിച്ചു. 19556 മാര്‍ച്ച് 11 ന്
അന്തരിച്ചു.

1960 ഫ്ലെമിംഗ് റോയല്‍ സൊസ്സൈറ്റിയുടെ പ്രസിഡന്‍ റായി.
ആസ്ത്രേലിയന്‍ നാഷണല്‍ യൂണിവേര്‍സിറ്റി ചാന്‍സലറും
ആയി.ബ്രിട്ടനും ആഷ്റ്റേലിയായും ഓര്‍ഡര്‍ ഓഫ്
മെരിറ്റ്(ഓ.എം) ബഹുമതി നല്‍കി ഫ്ലെമിംഗിനെ
ആദരിച്ചു.ഇന്ത്യയിലും അദ്ദേഹം സന്ദര്‍ശനം
നടത്തിയിട്ടുണ്ട്.

പിന്‍ കുറിപ്പ്

1968 ല്‍ ഈ ബ്ലോഗര്‍ ആതുര സേവനം തുടങ്ങുമ്പോള്‍
കാര്‍മിനേറ്റീവ് മിക്സ്ചര്‍ എന്ന കുപ്പിമരുന്നും
ആസ്പിരിന്‍ എന്ന പൊടിയും പെന്‍സിലിന്‍
എന്ന സൂചിവയ്പ്പും മതിയായിരുന്നു
ഒടുമിക്ക രോഗികളേയും ചികിസിക്കാന്‍.
ഡോ.പൈയുടെ നിദ്ദേശപ്രകാരം പില്‍ക്കാലത്തു
കുപ്പിമരുന്നുകള്‍ നിരോധിക്കപ്പെട്ടു.കുട്ടികളില്‍
റേ സിന്‍ ഡ്രോം ഉണ്ടാക്കുമെന്നു കണ്ട്തോടെ
ആസ്പിരിന്‍ പൊടിയും അവഗണിക്കപ്പെട്ടു.
കുറേ വര്‍ഷം പെന്‍സിലിന്‍ പിടിച്ചു നിന്നു,
കുത്തിവയ്പ്പു മരണങ്ങള്‍ പത്രത്താളുകളില്‍
മത്തങ്ങയില്‍ വരാന്‍ തുടങ്ങിയതോടെ
പെന്‍സിലിനും അവഗണിക്കപ്പെട്ടു.പിന്നീട്
എലിപ്പനി എന്ന വീല്‍സ് രോഗം വന്നതോടെയാണ്
ഇപ്പോള്‍ വീണ്ടും പെന്‍സിലിന്‍ ഉപയോഗിക്കപ്പെടുന്നത്.

Thursday 2 July 2009

SWAMI SUKHBODANDA

 
Posted by Picasa

World War 1 Monument,Newcastle

 

World War 1 Monument,Newcastle
This monument was built to commemorate, the raising of the World War I Commercial Battalions of the Northumberland Fusiliers by the Newcastle Chamber of Commerce and celebrate the safe return of his five sons from war.
The monument signifies the call to arms in 1914.
The life sized subjects are taken from the massing of the 5th Northumberland Fusiliers in April 1915, as they patriotically marched to war led by drummer boys through the Haymarket toward the central railway station and the front.

The day is depicted by well-wishers parents, wives and children, some cheering, some weeping. On the other side is the Newcastle coat of arms and figures of a Northumberland militiaman, 1674, right a fusilier, 1919.
This large and striking memorial consists of a rusticated granite screen on which is mounted a high relief depiction of soldiers responding to the call-up for the First World War, modelled virtually in the round from black bronze, and once described as one Britain’s finest sculptural Monuments.
Posted by Picasa

Saturday 21 March 2009

ഇന്ത്യന്‍ കറി ഫുഡ്

 

ഇന്ത്യന്‍ കറി ഫുഡ്

ദിവസവും ഉള്ള നടത്തം ആഹാര നിയന്ത്രണം എന്നിവ വഴി രക്തമര്‍ദ്ദവും
കോളസ്ട്രോള്‍ നിലവാരവും പിടിച്ചു നിര്‍ത്തിയിരുന്നതിനാല്‍ മൂന്നുമാസ്സക്കാലത്തെ
ബ്രിട്ടന്‍ വാസത്തിനിടയിലെ ആഹാരത്തെക്കുറിച്ചു അല്‍പം ദുശ്ശങ്ക ഇല്ലാതിരുന്നില്ല.

പാചകം ശീലമല്ലാത്ത,ഈറ്റിംഗ് ഔട്ട് ശീലമാക്കിയ ബ്രിട്ടനില്‍ ചെന്നാല്‍ എന്തു കഴിക്കും
എന്നൊര്‍ത്തു അല്‍പം വിഷമം ഉണ്ടായിരുന്നു.
ലോകത്തില്‍ ലഭ്യമായ ഏതു ഭക്ഷണവും ബ്രിട്ടനില്‍ കിട്ടും.
മാളുകളില്‍ അവയ്ക്കായി ഫുഡ് കോര്‍ട്ടുകളുണ്ട്.
ചൈനീസ് ടേക് എവേ,ഫ്രെഞ്ച് ബിസ്ട്രോസ് സ്പാനീഷ് ബാര്‍സ്,
അമേരിക്കന്‍ ഹാംബര്‍ഗര്‍ ജോയിന്‍സ്,ജാപ്പനീസ് ന്യൂഡില്‍സ്,മെക്സിക്കന്‍
എന്നു വേണ്ട ദക്ഷിണേന്ത്യന്‍ ചെന്നൈ ദോശൈ വരെ അവിടെ കിട്ടും.

ഇംഗ്ലണ്ടില്‍ മലയാളം ബോര്‍ഡ് കണ്ടതു വെംബ്ലിയിലെ സംഗമം ഹോട്ടലിന്‍റെ
ബോര്‍ഡിലാണ്.(ചിത്രം സൂക്ഷിച്ചു നോക്കുക-സംഗമം എന്നു മലയാളം)

ബ്രിട്ടനില്‍ ഏറ്റവും പോപുലര്‍ ഇന്ത്യന്‍ കറി ഫുഡ് ആണ് എന്നതു രസകരമായി തോന്നി.
വെറുതെയല്ല, ഒരവസരത്തില്‍ പുസ്തകവിപനയില്‍ ജെ.കെ റൗളിങിനെ പ്പോലും ഒരു സമയത്ത്
അംജും ആനദ് എന്ന ഇന്ത്യന്‍ വംശജ അവരുടെ പാചകപുസ്തകത്താല്‍ തോല്‍പ്പിച്ചത്.

1970 കളില്‍ ബോംബെ വിമാനത്താവളത്തില്‍ വിമാനം താഴുമ്പോള്‍ പെട്ടെന്നു കാഴ്ചയില്‍
പെടുംവിധം ഒരു ഹോര്‍ഡിംഗ് ഉണ്ടായിരുന്നു.
നൗ യൂ ആര്‍ ഇന്‍ ബോബൈ.യൂ കാന്‍ ഹാവ് കൊക്കോകോള.

എന്നു പറഞ്ഞതു പോലെ ചില ബ്രിട്ടീഷ് ടൂറിസ്റ്റ് ഗൈഡുകള്‍ എഴുതിവച്ചിരിക്കുന്നതു
"നൗ യൂ ആര്‍ ഇന്‍ ബ്രിട്ടന്‍,
യൂ കാന്‍ ഈറ്റ് ഇന്ത്യന്‍ കറി ഫുഡ്"
പപ്പടമലകളും.സമോസാകളുംബിരിയാണികളും ഇന്ത്യന്‍ കറി ശാലകളില്‍ ലഭ്യം
എന്നാണവരുടെ പരസ്യം.
പക്ഷേ നാമുക്കതു കണ്ടാല്‍ ഓക്കാനം വരും.

ബ്രിട്ടനിലെ അണ്‍ ഒഫീഷ്യല്‍ നാഷണല്‍ ഡിഷ് ആണത്രേ
ഇന്ത്യന്‍ കറി ഫുഡ്.

ടൂറിസ്റ്റ് ഗൈഡുകള്‍ നിര്‍ദ്ദേശിക്കുന്നത്
ഒരുതവണ എങ്കിലും ഈ ഡിഷ് ആസ്വദിച്ചു നോക്കണം എന്നത്രേ.

ശുദ്ധമായ ഇംഗ്ലീഷ് ഭക്ഷണം കഴിക്കാന്‍ പബ്ബില്‍ തന്നെ പോകണം ടൂറിസ്റ്റ് ഗൈഡുകള്‍ പറയുന്നു.
മിക്കവയും ഇപ്പോള്‍ ശിശു സൗഹൃദങ്ങളാണ്.
ഫാമിലി റൂം,കുട്ടികള്‍ക്കു കൈ കഴുകാന്‍ താഴ്ന്ന ബേസിന്‍,
അവര്‍ക്കായി ടോയിലറ്റ്,കുട്ടികള്‍ക്കായുള്ള മെനു
എന്നിവ ഇപ്പോള്‍ മിക്ക പബ്ബുകളിലും ലഭ്യം.

ബര്‍മിംഗാം ബ്രാഡ്ഫോര്‍ഡ് എന്നീ സ്ഥലങ്ങളാണു ഇന്ത്യന്‍ കറി ഫുഡ്കള്‍ക്കു പ്രസിദ്ധം.
4 ഇനം കറി ഫുഡ്കള്‍
മൈല്‍ഡ് കുര്‍മ,ഹോട്ട് മദ്രാസ്, വെരി ഹോട്ട് വിന്ഡാലോ ഇന്‍സേന്‍ലി ഹോട് ഫാല്‍
എന്നിങ്ങനെ.
Posted by Picasa

ബ്രിട്ടനില്‍ കേരളത്തിലെപോലെ(പഴയകാലത്തെ എന്നു വായിക്കുക)
മൂന്നു നേരത്തെ പാചകം ഇല്ല.

റസ്റ്റോറന്‍റു കളും ഫാസ്റ്റ് ഫുഡ് സ്റ്റാളുകളുമാണ് അവര്‍ക്കാശ്രയം.
ഇപ്പോള്‍ പൊങ്ങച്ച റസ്റ്റോറന്റുകളില്‍ പൊടിക്കാന്‍ കാശില്ല.
അതിനാല്‍ ഇന്ത്യന്‍പലവ്യജ്ഞനക്കള്‍ക്കിവിടെ നല്ല ഡിമാന്‍ഡ്.
സായിപ്പന്മാര്‍ ഇപ്പോല്‍ ഇന്ത്യന്‍ ഫുഡിനു പിന്നാലെ.

ഇന്ത്യയില്‍ രുചികരമായ നിരവധി കറികള്‍ ഉണ്ടെന്നവര്‍ക്കു മനസ്സിലായി വരുന്നു.
കേരളത്തില്‍ നിന്നും കയറ്റുമതി ഈയിടെ കൂടി എന്നു പത്രവാര്‍ത്തകള്‍
(ബിസ്സിനസ്സ് മനോരമ 2009 ഫെബ് 16 തിങ്കള്‍ കാണുക.

ഈസ്റ്റേണ്‍ മാസം 50 കണ്‍ടെയ്നര്‍ കയറ്റുമതി ചെയ്യുന്നു.
മുന്‍ വര്‍ഷം അത് 37 മാത്രമായിരുന്നു.
പണ്ടു സ്മെല്ലി ഫുഡ് എന്നു പറഞ്ഞ് ഇന്ത്യന്‍ ഫുഡ്ഡിനെ സായിപ്പു
കളിയാക്കിയിരുന്നു.ഇന്നവര്‍ക്കിന്ത്യന്‍
കറി ഫുഡ് മതി.
ബ്രിട്ടനിലെ ആശുപത്രികളിലും ഇപ്പോല്‍ ഇന്ത്യന്‍ ഭക്ഷണം കിട്ടും.
കേരളത്തിലെ ഒട്ടെല്ലാ പച്ചക്കറികളും കിഴങ്ങുകളും ബ്രിട്ടനില്‍ കിട്ടും.ആഴ്ചതോറും
കൊച്ചിയില്‍ നിന്നും മാഞ്ചെസ്റ്റര്‍ വിമാന താ​വളത്തില്‍ പച്ചക്കറികള്‍ എത്തും.
അവിടെ നിന്നും പലഭാഗങ്ങളില്‍ മലയാളികളും തമിഴരും നടത്തുന്ന കടകളിലും
മലയാളി നേര്‍സുമാരുടെ ഭര്‍ത്താക്കന്മാരില്‍ പലരും പ്രത്യേകിച്ചും
മദ്ധ്യതിരുവിതാംകൂറില്‍ നിന്നുള്ള യുവാക്കല്‍ ഇത്തരം കടകള്‍ നടത്തുന്നു.
കരീബിയന്‍ ദ്വീപുകളില്‍ നിന്നുള്ള്‍ അപച്ചക്കറികളും ജൈവ പച്ചക്കറികളും ബ്രിട്ടനില്‍ കിട്ടും.

About Me-Dr.Kanam Sankara Pillai