Saturday 21 March 2009

ഇന്ത്യന്‍ കറി ഫുഡ്

 

ഇന്ത്യന്‍ കറി ഫുഡ്

ദിവസവും ഉള്ള നടത്തം ആഹാര നിയന്ത്രണം എന്നിവ വഴി രക്തമര്‍ദ്ദവും
കോളസ്ട്രോള്‍ നിലവാരവും പിടിച്ചു നിര്‍ത്തിയിരുന്നതിനാല്‍ മൂന്നുമാസ്സക്കാലത്തെ
ബ്രിട്ടന്‍ വാസത്തിനിടയിലെ ആഹാരത്തെക്കുറിച്ചു അല്‍പം ദുശ്ശങ്ക ഇല്ലാതിരുന്നില്ല.

പാചകം ശീലമല്ലാത്ത,ഈറ്റിംഗ് ഔട്ട് ശീലമാക്കിയ ബ്രിട്ടനില്‍ ചെന്നാല്‍ എന്തു കഴിക്കും
എന്നൊര്‍ത്തു അല്‍പം വിഷമം ഉണ്ടായിരുന്നു.
ലോകത്തില്‍ ലഭ്യമായ ഏതു ഭക്ഷണവും ബ്രിട്ടനില്‍ കിട്ടും.
മാളുകളില്‍ അവയ്ക്കായി ഫുഡ് കോര്‍ട്ടുകളുണ്ട്.
ചൈനീസ് ടേക് എവേ,ഫ്രെഞ്ച് ബിസ്ട്രോസ് സ്പാനീഷ് ബാര്‍സ്,
അമേരിക്കന്‍ ഹാംബര്‍ഗര്‍ ജോയിന്‍സ്,ജാപ്പനീസ് ന്യൂഡില്‍സ്,മെക്സിക്കന്‍
എന്നു വേണ്ട ദക്ഷിണേന്ത്യന്‍ ചെന്നൈ ദോശൈ വരെ അവിടെ കിട്ടും.

ഇംഗ്ലണ്ടില്‍ മലയാളം ബോര്‍ഡ് കണ്ടതു വെംബ്ലിയിലെ സംഗമം ഹോട്ടലിന്‍റെ
ബോര്‍ഡിലാണ്.(ചിത്രം സൂക്ഷിച്ചു നോക്കുക-സംഗമം എന്നു മലയാളം)

ബ്രിട്ടനില്‍ ഏറ്റവും പോപുലര്‍ ഇന്ത്യന്‍ കറി ഫുഡ് ആണ് എന്നതു രസകരമായി തോന്നി.
വെറുതെയല്ല, ഒരവസരത്തില്‍ പുസ്തകവിപനയില്‍ ജെ.കെ റൗളിങിനെ പ്പോലും ഒരു സമയത്ത്
അംജും ആനദ് എന്ന ഇന്ത്യന്‍ വംശജ അവരുടെ പാചകപുസ്തകത്താല്‍ തോല്‍പ്പിച്ചത്.

1970 കളില്‍ ബോംബെ വിമാനത്താവളത്തില്‍ വിമാനം താഴുമ്പോള്‍ പെട്ടെന്നു കാഴ്ചയില്‍
പെടുംവിധം ഒരു ഹോര്‍ഡിംഗ് ഉണ്ടായിരുന്നു.
നൗ യൂ ആര്‍ ഇന്‍ ബോബൈ.യൂ കാന്‍ ഹാവ് കൊക്കോകോള.

എന്നു പറഞ്ഞതു പോലെ ചില ബ്രിട്ടീഷ് ടൂറിസ്റ്റ് ഗൈഡുകള്‍ എഴുതിവച്ചിരിക്കുന്നതു
"നൗ യൂ ആര്‍ ഇന്‍ ബ്രിട്ടന്‍,
യൂ കാന്‍ ഈറ്റ് ഇന്ത്യന്‍ കറി ഫുഡ്"
പപ്പടമലകളും.സമോസാകളുംബിരിയാണികളും ഇന്ത്യന്‍ കറി ശാലകളില്‍ ലഭ്യം
എന്നാണവരുടെ പരസ്യം.
പക്ഷേ നാമുക്കതു കണ്ടാല്‍ ഓക്കാനം വരും.

ബ്രിട്ടനിലെ അണ്‍ ഒഫീഷ്യല്‍ നാഷണല്‍ ഡിഷ് ആണത്രേ
ഇന്ത്യന്‍ കറി ഫുഡ്.

ടൂറിസ്റ്റ് ഗൈഡുകള്‍ നിര്‍ദ്ദേശിക്കുന്നത്
ഒരുതവണ എങ്കിലും ഈ ഡിഷ് ആസ്വദിച്ചു നോക്കണം എന്നത്രേ.

ശുദ്ധമായ ഇംഗ്ലീഷ് ഭക്ഷണം കഴിക്കാന്‍ പബ്ബില്‍ തന്നെ പോകണം ടൂറിസ്റ്റ് ഗൈഡുകള്‍ പറയുന്നു.
മിക്കവയും ഇപ്പോള്‍ ശിശു സൗഹൃദങ്ങളാണ്.
ഫാമിലി റൂം,കുട്ടികള്‍ക്കു കൈ കഴുകാന്‍ താഴ്ന്ന ബേസിന്‍,
അവര്‍ക്കായി ടോയിലറ്റ്,കുട്ടികള്‍ക്കായുള്ള മെനു
എന്നിവ ഇപ്പോള്‍ മിക്ക പബ്ബുകളിലും ലഭ്യം.

ബര്‍മിംഗാം ബ്രാഡ്ഫോര്‍ഡ് എന്നീ സ്ഥലങ്ങളാണു ഇന്ത്യന്‍ കറി ഫുഡ്കള്‍ക്കു പ്രസിദ്ധം.
4 ഇനം കറി ഫുഡ്കള്‍
മൈല്‍ഡ് കുര്‍മ,ഹോട്ട് മദ്രാസ്, വെരി ഹോട്ട് വിന്ഡാലോ ഇന്‍സേന്‍ലി ഹോട് ഫാല്‍
എന്നിങ്ങനെ.
Posted by Picasa

ബ്രിട്ടനില്‍ കേരളത്തിലെപോലെ(പഴയകാലത്തെ എന്നു വായിക്കുക)
മൂന്നു നേരത്തെ പാചകം ഇല്ല.

റസ്റ്റോറന്‍റു കളും ഫാസ്റ്റ് ഫുഡ് സ്റ്റാളുകളുമാണ് അവര്‍ക്കാശ്രയം.
ഇപ്പോള്‍ പൊങ്ങച്ച റസ്റ്റോറന്റുകളില്‍ പൊടിക്കാന്‍ കാശില്ല.
അതിനാല്‍ ഇന്ത്യന്‍പലവ്യജ്ഞനക്കള്‍ക്കിവിടെ നല്ല ഡിമാന്‍ഡ്.
സായിപ്പന്മാര്‍ ഇപ്പോല്‍ ഇന്ത്യന്‍ ഫുഡിനു പിന്നാലെ.

ഇന്ത്യയില്‍ രുചികരമായ നിരവധി കറികള്‍ ഉണ്ടെന്നവര്‍ക്കു മനസ്സിലായി വരുന്നു.
കേരളത്തില്‍ നിന്നും കയറ്റുമതി ഈയിടെ കൂടി എന്നു പത്രവാര്‍ത്തകള്‍
(ബിസ്സിനസ്സ് മനോരമ 2009 ഫെബ് 16 തിങ്കള്‍ കാണുക.

ഈസ്റ്റേണ്‍ മാസം 50 കണ്‍ടെയ്നര്‍ കയറ്റുമതി ചെയ്യുന്നു.
മുന്‍ വര്‍ഷം അത് 37 മാത്രമായിരുന്നു.
പണ്ടു സ്മെല്ലി ഫുഡ് എന്നു പറഞ്ഞ് ഇന്ത്യന്‍ ഫുഡ്ഡിനെ സായിപ്പു
കളിയാക്കിയിരുന്നു.ഇന്നവര്‍ക്കിന്ത്യന്‍
കറി ഫുഡ് മതി.
ബ്രിട്ടനിലെ ആശുപത്രികളിലും ഇപ്പോല്‍ ഇന്ത്യന്‍ ഭക്ഷണം കിട്ടും.
കേരളത്തിലെ ഒട്ടെല്ലാ പച്ചക്കറികളും കിഴങ്ങുകളും ബ്രിട്ടനില്‍ കിട്ടും.ആഴ്ചതോറും
കൊച്ചിയില്‍ നിന്നും മാഞ്ചെസ്റ്റര്‍ വിമാന താ​വളത്തില്‍ പച്ചക്കറികള്‍ എത്തും.
അവിടെ നിന്നും പലഭാഗങ്ങളില്‍ മലയാളികളും തമിഴരും നടത്തുന്ന കടകളിലും
മലയാളി നേര്‍സുമാരുടെ ഭര്‍ത്താക്കന്മാരില്‍ പലരും പ്രത്യേകിച്ചും
മദ്ധ്യതിരുവിതാംകൂറില്‍ നിന്നുള്ള യുവാക്കല്‍ ഇത്തരം കടകള്‍ നടത്തുന്നു.
കരീബിയന്‍ ദ്വീപുകളില്‍ നിന്നുള്ള്‍ അപച്ചക്കറികളും ജൈവ പച്ചക്കറികളും ബ്രിട്ടനില്‍ കിട്ടും.

Friday 20 March 2009

 

ഒറ്റക്കണ്ണനും ഒറ്റക്കയ്യനും ഒറ്റമണിയനും

ലോകത്തിലെ അതിപ്രസസ്ഥമായ നഗരിയാണ്‌ ലണ്ടന്‍.
ലണ്ടന്റെ സിരാകേന്ദ്രം ആണ്‌ ട്രഫാല്‍ഗര്‍ സ്ക്വയര്‍.
1805 ല്‌ ബ്രിട്ടന്റെ നവികപ്പടയോടു നെപ്പോളിയന്‍ തോറ്റു
തുന്നം പാറ്റിയ സ്ഥലമാണ്‌സ്പാനീഷ്‌ മുനമ്പിലെ ട്രഫാല്‍ഗര്‍
.നീണ്ട പത്തു കൊല്ലം കൂടി നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌
ജീവിച്ചിരുന്നുവെങ്കിലും വീണ്ടും ഒരിക്കല്‍ കൂടി ബ്രിട്ടനെ
ആക്രമിക്കാന്‍ നെപ്പോലിയന്‍ ധൈര്യം കാടിയില്ല.
അവസാനം വെല്ലിംഗ്ടണ്‍ പ്രഭുവിനാല്‍ തോല്‍പ്പിക്കപ്പെടുകയും ചെയ്തു.

രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരമാണ്‌ ലണ്ടന്‍.
നിരവധി യുദ്ധങ്ങള്‍ക്കും മൂന്നു തീപിടുത്തങ്ങള്‍ക്കും
സാക്ഷിയാകേണ്ടി വന്ന പ്രാചീന നഗരി.
നമ്മുടെ ഝാന്‍സി റാണിയെപ്പോലെ അല്ലെങ്കില്‍
രഹ്‌നാ സുല്‍ത്താനയെപ്പോലെ ബ്രിട്ടീഷുകാരാല്‍ ആരാധിക്കപ്പെടുന്ന,
ഒരു ട്രൈബല്‍ റാണിയായിരുന്നു ബൊഡിക. റോമസാമ്രാജ്യത്തിനെതിരെ
പടപൊരുതി വീരചരമമടഞ്ഞ അവളുടേയും ബലാല്‍സംഗം ചെയ്യപ്പെട്ട
അവളുടെ രണ്ടു പെണ്മക്കളുടേയും പ്രതിമകള്‍ ലണ്ടന്‍ പാലത്തിനു
സമീപം കുതിരപ്പുറത്ത്‌ നമ്മുട ശ്രദ്ധയെ ആകര്‍ഷിച്ചു നിലകൊള്ളുന്നു.
പടനായകരുടെ പ്രതിമകളും സ്മാരകങ്ങളും നിര്‍മ്മിക്കുന്നതില്‍ വലിയ
താല്‍പ്പര്യം ഇല്ലാത്തവരാണ്‍` ബ്രിട്ടീഷ്‌ ജനത.

എന്നാല്‍ അപൂര്‍വ്വം ചില പോരാളികള്‍ക്ക്‌ ആ ബഹുമതി കിട്ടിയിട്ടുണ്ട്‌.
വാട്ടെര്‍ലൂവില്‍ വെന്നിക്കൊടി പാറിച്ച വെല്ലിങ്ങ്ടണ്‍ പ്രഭുവിനും
ട്രഫാല്‍ഗറില്‍ വിജയം കൈവരിച്ച ഹൊറോഷ്യോ നെല്‍സണേയും പ്രതിമകളിലൂടെ
ബ്രിട്ടീഷ്‌ ജനത സ്മരിച്ചു കൊണ്ടേയിരിക്കുന്നു.
നെല്‍സണ്‍ പ്രതിമകള്‍ പലതുണ്ടെങ്കിലും അവയില്‍
ഏറ്റവും പ്രധാനപ്പെട്ടത്‌,ഏറ്റവും ഉയരത്തില്‍ നിലകൊള്ളുന്ന,
ട്രഫാല്‍ഗര്‍ സ്ക്വയറിന്റെ നടുവിലുള്ള 184 അടി പൊക്കത്തിലുള്ള
സ്തംഭത്തിലെ 18 അടി ഉയരമുള്ള പ്രതിമയാണ്‌.


നെല്‍സണ്‍ സ്തൂപമാണ്‌ ട്രഫാല്‍ഗര്‍ സ്ക്വയറിലെ പ്രധാന ആകര്‍ഷണകേന്ദ്രം.
പോര്‍ട്സ്മൗത്തില്‍ നിലയുറപ്പിച്ചു വെന്നിക്കൊടി പാറിച്ച തന്റെ നവികപ്പടയെ
കാണാനെന്നോണം തെക്കു പടിഞ്ഞാറോട്ടു ദൃഷ്ടി പായിച്ചാണ്‌ അതിപ്രശസ്ഥനായ
ആ നാവിക മേധാവി നിലകൊള്ളുന്നത്‌.ദൃഷ്ടികള്‍ എന്നു പറയാതെ ഏകവചനം
ദൃഷ്ടി എന്നുപയോഗിക്കാന്‍ കാരണം നെല്‍സണ്‌ ഒരു കണ്ണിനു മാത്രമേ കാഴ്ചയുണ്ടായിരുന്നുള്ളു
എന്ന കാരണത്താലാണ്‌.To turn a blind eyeഅന്ധ ദൃഷ്ടി പായിക്ക എന്ന പ്രയോഗം ഉണ്ടാകാന്‍ കാരണക്കാരന്‍ നെല്‍സണ്‍ ആണ്.

രണ്ടെണ്ണം വീതമുള്ള മൂന്നു ശരീരഭാഗ്ങ്ങളില്‍ ഓരോന്നു വീതം
ഓരോരോ യുദ്ധങ്ങളില്‍ നഷ്ടപ്പെട്ട പോരാളിയായിരുന്നു നെല്‍സണ്‍.
ഒറ്റക്കണ്ണനും ഒറ്റക്കയ്യനും ഒറ്റമണിയനും

സായിപ്പിന്റെ ക്രിക്കറ്റ്‌ എന്ന കളിയില്‍ ഒട്ടും താല്‍പ്പര്യം തോന്നിയിട്ടില്ലാത്തതിനാല്‍
ക്രിക്കറ്റ്‌ കളിക്കരുടെ ഇടയില്‍ പോപ്പുലര്‍ ആയ ,കുപ്രസിദ്ധി നേടിയ ആ പ്രയോഗം കേട്ടിരുന്നില്ല.
ക്രിക്കറ്റ്കളിയില്‍ മാത്രമല്ല ഡാര്‍ട്ട്‌ എന്ന ക്രീഡാവിനോദത്തിലും ഒന്ന്‌-ഒന്ന്‌-ഒന്ന്‌
എന്ന പയോഗം വര്‍ഷങ്ങളായി പ്രചാരത്തിലുണ്ട്‌
സ്കോര്‍ 111 ആകുമ്പോള്‍ ഒരു നെല്‍സണ്‍,
222 ആകുമ്പോള്‍ രണ്ട്‌ നെല്‍സണ്‍,
333 ആകുമ്പോള്‍ മൂന്നു നെല്‍സണ്‍
എന്ന്‌ ഇത്തരം കളിക്കാര്‍ വിളിച്ചു കൂകുമത്രേ.

മൂന്നു സംഖ്യകളും അശുഭ സൂചികളായിട്ടണത്രേ കണക്കാക്കപ്പെടുന്നതും.
ബ്രിട്ടനില്‍ ഡോക്റ്റരന്മാരായി ജോലി നോക്കുന്ന മകളുടെയും മകന്റേയും
കുടുംബങ്ങളോടൊപ്പം 60 ദിനങ്ങല്‍ ആംഗലേയ സാംബ്രാജ്യത്തില്‍ ചെലവഴിക്കാന്‍
അവസരം കിട്ടിയ കഴിഞ്ഞ (2008) ഏപ്രില്‍-മേയ്‌ മാസങ്ങളില്‍ ചുറ്റിക്കറുങ്ങും
മുന്‍പ്‌ രാത്രികാലങ്ങളില്‍ ടൂറിസ്റ്റ്‌ ഗൈഡുകളും ഇന്റര്‍നെറ്റും പരതി ഗൃഹപാഠം
ചെയ്യാറുണ്ടായിരുന്നു. അങ്ങിനെയാണ്‌ ഒന്ന്‌ ഒന്ന്‌ ഒന്നിന്റെ പ്രാധാന്യംവും
ആ ക്രൂര ഫലിതത്തിന്റെ പിന്നിലെ ചരിത്രസത്യവും മനസിലാകുന്നത്‌.

മൂന്നു യുദ്ധങ്ങളില്‍ (Copenhagen, Nile and Trafalgar which gives the sequence "Won - Won - Won".) തുടര്‍ച്ചയായിട്ടു ജയിച്ചതുകാരണം won-won-won
1-1-1 എന്നു പറയുന്നതാണെന്നു പറയുന്നവരും ഉണ്ട്.
Posted by Picasa

About Me-Dr.Kanam Sankara Pillai