പെട്രോമാക്സിന്റെ വെള്ളി വെളിച്ചം
ഒരോര്‍മ്മ പുതുക്കല്‍
എടോ കാസ്സില്‍ടണ്‍, താനാരാ മഹത്തായ സംഭാവന നല്‍കിയ ലോകരുടെ സര്‍വ്വേ നടത്താന്‍?
അതില്‍ അതിബുദ്ധിമാന്മാരായ ഞങ്ങള്‍ മലയാളികളെ ഉള്‍പ്പെടുത്താത്തത് ?
എന്നൊക്കെ ചോദിക്കുന്ന
ചില കൂട്ടം സുഹൃത്തക്കള്‍ കണ്ടേക്കാം.
കാസ്സില്‍ടണ്‍ ആരെന്നറിയാന്‍ ലിങ്കിലൊന്നു ക്ലിക്കാന്‍ കൂടി മടികാണിക്കുന്നവരാണല്ലോ
നാം മലയാളി മക്കള്‍ !
ഈര്‍ക്കിലും ഓലക്കാലും മെച്ചിങ്ങയും ചക്കമടലും മറ്റുമുപയോഗിച്ചു ചില
തനതു നാടന്‍ കളിപ്പാട്ടങ്ങള്‍
ഉണ്ടാക്കാന്‍ എങ്കിലും പഴയ തലമുറക്കു കഴിഞ്ഞിരുന്നു.
പുതിയ തലമുറക്കകട്ടെ ,കളിപ്പാട്ടങ്ങള്‍ക്കു പോലും
(വിഷം ചേച്ചവയാണെങ്കിലും),
മധുര മനോഹര മനോജ്ഞ
ചൈനയെ ആശ്രയിക്കണം.
നാടിനു വെളിയില്‍ പോയാല്‍ ശാരീരികമായി അദ്ധ്വാനിക്കാന്‍
മടിയില്ല എന്നതു മാത്രമാണ് നമ്മുടെ ഏക ഗുണം.
ഒരു മൊട്ടു സൂചിയോ
എഴുതാന്‍ ഒരു പേനയോ പോലുമോ
സ്വന്തമായി നിര്‍മ്മിച്ചെടുക്കാന്‍ നമുക്കാവില്ല.
പരസ്പരം പഴിചാരനും
ചെളി വാരിയെറിയാനും
കളിയാക്കാനും കുറുന്‍പു കാട്ടനും
പരദൂഷണം പറയാനും
എഴുതാനും അല്ലാതെ
മൗലികമായ സൃഷ്ടി പരത ച വയ്ക്കാന്‍
കഴിയാത്തവരണു നാം മലയാളികള്‍.
ആരെങ്കിലും എന്തെങ്കിലും കണ്ടു പിടിച്ചുട്ടുണ്ടെങ്കില്‍ അതു
കള്ള നോട്ടു നിര്‍മ്മണം മാത്രം.
ശങ്കരാചാര്യര്‍,
ശ്രീനാരായണ ഗുരു,
ഈ.എം.എസ്സ് എന്നീ കേരളീയരും
രാമനുജന്‍ തുടങ്ങിയ ഭാരതീയരും
മഹത്തായ സംഭാവന നല്‍കിയവരല്ലേ
എന്നു ചിലര്‍.
ആണോ???????
മലമൂത്രവസ്തുക്കള്‍ ദുര്‍ഗ്ഗന്ധമേല്‍ക്കാതെ
മാലോകരുടെ കിടപ്പുമുറിയില്‍ തന്നെ സംസ്കരിക്കാന്‍
വാട്ടര്‍ ക്ലോസറ്റ് കണ്ടുപിടിച്ചു മഹത്തായ ഒരു കൊച്ചു സംഭാവന
നല്‍കിയ
Sir John Harrington
എന്ന സായിപ്പിന്റെ സംഭാവനയോടു തുലനം ചെയ്താല്‍
ഇവരുടെ സംഭാവന എവിടെ നില്‍ക്കുന്നു?
അടിമത്തബോധം എന്നാക്ഷേപിച്ചേക്കാം.
സായിപ്പു കണ്ടുപിടിച്ച പേനയും ടെലിഫോനും
ടി.വിയും ഫ്രിഡ്ജും
മൊബയിലും കമ്പ്യൂട്ടറും
ഇന്റര്‍ നെറ്റും കണ്ണടച്ചു സ്വീകരുക്കുന്നതല്ലേ വാസ്തവത്തില്‍ അടിമത്തം.
സ്വന്തമായി ഏതെങ്കിലും ഒരെണ്ണം നിര്‍മ്മിച്ചു ലോകത്തിനു സംഭാവന നല്‍കാന്‍
മലയാലിക്കെന്തേ കഴിയാതെ പോകുന്നു?
ഓടലെണ്ണ വിളക്ക്, നെയ്‌വിളക്ക് ,നിലവിളക്ക്,ചൂട്ടുകറ്റ
എന്നിവ മാത്രം സ്വന്തമായുണ്ടായിരുന്ന മലയാളി
രാത്രിയില്‍ ധൈര്യമായി പുറത്തിറങ്ങാന്‍ തുടങ്ങ്യതു തന്നെ സായിപ്പിന്റെ ടോര്‍ച്ചു ലഭ്യമായ്തോടെ ആയിരുന്നു.
30-50 കൊല്ലം മുന്‍പു വരെ ഉത്സവം പെരുനാള്‍ മറ്റാഘോഷങ്ങള്‍ എന്നിവയ്ക്കു രാത്രിയ്‌ല് പെട്രോമാക്സ് എന്ന വിളക്കു വേണ്ടിയിരുന്നു
വെള്ളിവെളിച്ചം കിട്ടാന്‍.
ഘോഷയാത്രകള്‍ക്കും ക്രിസ്തുമസ് കരോളിനും
പെട്രോമാക്സ് വേണ്ടിയിരുന്നു. കല്യാണവീട്ടിലും മരണവീട്ടിലും അതു വേണ്ടിയിരുന്നു.
സായിപ്പിന്റെ സംഭാവന ആയ കറന്റു സുലഭമായ്തോടെ
പെട്രോമാക്സ് അപ്രത്യക്ഷമായി.
എന്നാലും ഞങ്ങളെപ്പോലുള്ള പഴയ തലമുറ
ഗൃഹാതുരത്വത്തോടെ
പെട്രോമാക്സിനെ സ്മരിക്കുന്നു.
പെട്രോമാക്സ് കണ്ടു പിടിച്ച
വില്ല്യം മര്‍ഡോക്ക് (1754-1639)
എന്ന യൂറൊപ്യനെ കൂറിച്ചാവട്ടെ ഇത്തവണത്തെ കുറിപ്പ്.
നീരാവിയുടെ ശക്തിയും ഗ്യാസ് ലൈറ്റും വികസ്സിപ്പിച്ചെടുത്ത
മര്‍ഡോക് ഇംഗ്ലണ്ടിലെ ബര്‍മിംഗാമില്‍
ജയിംസ് സ്ഥാപിച്ച
സോഹോ വര്‍ക്ക്സിലെ ഒരു സാധാരണ ജീവനകാരനായിരുന്നു.
(പഴയകാലത്തു കൊച്ചു പുസ്തക്ങ്ങള്‍ക്കു പെരു കേട്ട സ്തലമായിരുന്നു സോഹോ)
ജയിംസ് വാട്ടിന്റെ ആവിയന്ത്രം സംയോജിപ്പിക്കുന്നതിന്റെ മേല്‍നോട്ടം ഇയാള്‍ക്കു കിട്ടി.
റെഡ്രൂത്തില്‍ കല്‍ക്കരിയില്‍ നിന്നും ഗ്യാസ് ഉണ്ടാക്കന്‍
പരീക്ഷണങ്ങള്‍ നടത്തി.
1782 ല് വീട്ടിലേക്കും ഓഫീസിലേക്കും വേണ്ട
ഗ്യാസ് വിളക്കുകള്‍ സ്വന്തമായി നിര്‍മ്മിച്ചു.
അങ്ങിനെയാണ് പെട്രോമാക്സ് കണ്ടു പിടിക്കപ്പെട്ടത്.
1803 ല് അദ്ദേഹം സ്റ്റീം ഗണ്ണും കണ്ടു പിടിച്ചു.
Subscribe to:
Post Comments (Atom)
My Blog List
My Blog List
About Me-Dr.Kanam Sankara Pillai
Blog Archive
-
▼
2009
(29)
-
▼
February
(21)
- തെളിവുകള്‍ നോക്കാതെ വിധിപ്രസ്താവംപണ്ഡിതരായ ജഡ്ജിക...
- വെട്ടിനിരത്തല്‍ ഇവിടെയും അവിടെയും
- പെട്രോമാക്സിന്റെ വെള്ളി വെളിച്ചം
- പാര്‍ക്കുകളില്‍ സുന്ദരി
- ഇവിടെയൊരു മാര്‍ത്താണ്ഡന്‍
- അക്ഷര നഗരിയുടെ ശിലാസ്ഥാപകന്‍
- തെയിംസ് നദിക്കരയിലൂടെ
- നോട്ടിങ്ങാം കൊച്ചുണ്ണി
- വാറിക് കാസ്സിലില്‍ ഒരു പകല്‍ ഷേക്സ്പീയര് നാ...
- കാപ്റ്റന്‍ കുക്ക്
- ഇംഗ്ലീഷ് എഴുത്തഛന്.
- കൊച്ചിത്തുറമുഖ ശില്പി
- No title
- Uploaded on authorSTREAM by drkanam
- എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?
- ഒരു ഗാന്ധിയന്‍ അനൗചിത്യം
- ">എന്റെ ആരാദ്ധ്യ പുരുഷന് ബ്രിട്ടനിലെ NHS (നാഷണള്‍...
- No title
- എഡിന്‍ബറോ.
-
▼
February
(21)
No comments:
Post a Comment