Monday, 16 February 2009

ഒരു ഗാന്ധിയന്‍ അനൗചിത്യം

ഒരു ഗാന്ധിയന്‍ അനൗചിത്യം

ഝാന്‍സിറാണി - തിരുവിതാംകൂറിലിങ്ങനെ, ഇംഗളണ്ടിലങ്ങനെ

2008 ഫെബ്രുവരി 15.
 



കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ അക്കമ്മ ചെറിയാന്‍
എന്ന
സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറാം ജന്മദിനമായിരുന്നു.

മനോരമ ഞായറാഴ്ചപ്പതിപ്പില്‍ സണ്ണി ജോസഫ്‌ സല്യൂട്ട്‌"" എന്ന പേരില്‍ സചിത്ര ലേഖനം എഴുതി.
തുറുങ്കില്‍ അടക്കപ്പെട്ട സ്വാതന്ത്ര്യ ഭടന്മാരെ വിട്ടയക്കണം എന്ന ആവശ്യവുമായി, കൊല്ലവര്‍ഷം 1114
( AD 1939) തുലാം ഏഴിനു-
ചിത്തിരതിരുനാളിന്‍റെ ജന്മദിനം -
അക്കമ്മ കവടിയാര്‍ കൊട്ടാരത്തിലേക്കു മാര്‍ച്ചു നയിച്ചു .
പിരിഞ്ഞു പോകാത്തപക്ഷം
വെടി വയ്ക്കും എന്നു കേണല്‍ വാട്കിന്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍,
കഴുത്തില്‍ കിടന്നിരുന്ന ഹാരങ്ങള്‍ എടുത്തുമാറ്റി നെഞ്ചു കാട്ടിയ വീര വനിതയാണ്‌ പില്‍ക്കാലത്തു
അക്കമ്മ വര്‍ക്കിയായിമാറിയ
അക്കമ്മ ചെറിയാന്‍.

തടവറയില്‍ കിടന്നിരുന്ന സ്വാതന്ത്ര്യസമര പോരാളികളെ അന്നു രാത്രിയില്‍ തന്നെ വിട്ടയച്ചു.
സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിനെതിരെയുള്ള നിരോധനവും പിന്‍ വലിക്കപ്പെട്ടു.

28 വയസ്സുകാരിയാ ഈ കാഞ്ഞിരപ്പള്ളിക്കാരിയെ
"തിരുവിതാംകൂറിലെ ഝാന്‍സി റാണി"
എന്നു മഹത്മാഗാന്ധി വിശേഷിപ്പിച്ചു.

ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച ഭാരതീയ വനിതയാണു
ലക്ഷ്മിഭായി എന്ന ഝാന്‍സി റാണി (1835-1858).
ദമോദരന്‍ എന്ന മകനെ പുറത്തു കെട്ടിവച്ചു പുരുഷവേഷത്തില്‍ കുതിരപ്പുറത്ത്‌
ഇരു കൈകളിലും വാളേന്തി ബ്രിട്ടീഷ്‌ സൈന്യത്തോടേറ്റു മുട്ടിയ അവര്‍ രക്തസാക്ഷിയായി.

ഇംഗ്ലണ്ടിലും ഉണ്ടായിരുന്നു ഒരു ഝാന്‍സി റാനി.
റോമന്‍ അധിനിവേശത്തിനെതിരെ തന്റെ രണ്ടു പെണ്മക്കളുമായി രഥത്തിലേറി
,ഏ .ഡി 60 -ല്‍ റോമന്‍ സൈന്യത്തേറ്റു മുട്ടിയ
ഗോത്ര റാണി ബൗഡിക.
ഗത്യന്തരമില്ലാതെ വന്നപ്പോള്‍ വിഷം കഴിച്ചു മരിച്ച ബൗഡിക.

ഐസിനി എന്ന ഗോത്രവര്‍ഗ്ഗകാരുടെ രാജാവായിരുന്ന പ്രസൂറ്റാഗസിന്‍റെ ഭാര്യ ആയിരുന്നു ബൗഡിക. റോമന്‍ സൈന്യം അവരെ പരശ്യമായി നഗ്നയാക്കയും പെണ്മക്കളെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു.
റോമന്‍ സൈന്യത്തെ തോല്‍പ്പിക്കാന്‍ അന്നു ലണ്ടോനിയം എന്നറിയപ്പെട്ടിരുന്ന ലണ്ടന്‍ ചുട്ടെരിക്കാനും ബൗഡിക മടിച്ചില്ല.ചിലപ്പതികാര നായിക കണ്ണകിയുടെ കോപാഗ്നിയില്‍ മധുരപുരി വെന്തതുപോലെ ലണ്ടോനിയം വെന്തൊടുങ്ങി.
നിരവധി തവണ അഗ്നിബാധയ്ക്കിരയാ ലണ്ടന്‍ ആദ്യം നേരിട്ട അഗ്നിബാധ ബൗഡികയുടെ സൃഷ്ടി ആയിരുന്നു.

പില്‍ക്കാലത്തു ബൗഡിക വിസ്മരിക്കപ്പെട്ടു.
വിക്ടോറിയ മഹാരജ്ഞിയുടെ കാലത്ത്‌ അവരുടെ
സ്മരണ ഉയര്‍ത്തെഴ്‌നേറ്റു. ലണ്ടനില്‍ കണ്ണായ സ്ഥലത്ത്‌ അവരുടെ പ്രതിമ വന്നു.
നിരവ്ധി നോവലുകളും കോമിക്കുകളും ഗീതകങ്ങളും ടി.വി.സീരിയലുകളും ചലച്ചിത്രങ്ങളും ബൗഡികയെ കുറിച്ചുണ്ടായി.

പില്‍ക്കാലത്തു പ്രധാനമന്ത്രിയായിത്തീര്‍ന്ന
മാര്‍ഗററ്റ്‌ താച്ചര്‍ തിരഞ്ഞെടുപ്പിനു നിന്നപ്പോള്‍,
അവരെ ബൗഡികയോടു തുലനം ചെയ്തു കാര്‍ട്ടൂണ്‍ വന്നു.

രക്തം കുടിച്ചു വളരുന്ന ഒരിനം ഫ്ലൂക്കിനു ബൗഡിക എന്നു പേരിട്ടിരിക്കുന്നു.

ബൗഡിക യുടെ അവസാന പോരാട്ടം നടന്ന സ്ഥലവും അവരുടെ അന്ത്യ വിശ്രമസ്ഥലവും എവിടെയാണെന്നു ഇന്നും അന്തിമ തീരുമാനമായിട്ടില്ല.

ഇംഗ്ലണ്ടില്‍ പലയിടങ്ങളില്‍ രാത്ര്യില്‍ തേരില്‍ ബൗഡിക പ്രത്യ്ക്ഷപ്പേടാറുണ്ടെന്നു വിസ്വസിക്കുന്നവരുണ്ടത്രേ.
അന്ധവിശ്വാസമോ ടൂറിസ്റ്റ്‌ വിപണന തന്ത്രമോ എന്നറൈഞ്ഞു കൂടാ.

ഇംഗ്ലണ്ടില്‍ ഗന്ധിജി
നിയമം പഠിച്ച കിങ്ങ്സ്‌ കോളേജിനു മുന്‍പില്‍ അദ്ദേഹത്തിന്‍റെ പ്രതിമയുണ്ട്‌. വീരസ്വാമി എന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നായിരുന്നു ഗന്ധിജിയുടെ ഭക്ഷണം.
റ്റെമ്പ്ലാറില്‍ അംഗവും ആയിരുന്നു അദ്ദേഹം.തീര്‍ചയായും ബൗഡികയെകൂറിച്ചു ഗാന്ധിജി കേട്ടിരിക്കും.പക്ഷേ ബൗഡികയെ ഝാന്‍സി റാണിയോടു തുലനം ചെയ്തു മഹാത്മജി ഒരിടത്തും എഴുതിയില്ല എന്നു തോന്നുന്നു.തിരിച്ചും.

ബൗഡികയെ പലകാരണങ്ങളാല്‍ ഝാന്‍സി റാനിയോടുപമിക്കാം. തിരിച്ചും.
ഇരുവരും രാണിമാര്‍. മാതാക്കള്‍. സന്തനം/സന്താനഗ്ങ്ങള്‍ ഒത്തു യുദ്ധം ചെയ്തവര്‍, വീരമൃത്യു വരിച്ചവര്‍,പരാജയം ഏറ്റു വാങ്ങിയവര്‍.
തുടങ്ങിയ സമാനതകള്‍.

പക്ഷേ അക്കമ്മയെ ഝാന്‍സി റാണി യുമായി തുലനം ചെയ്തഹു ഉചിതമായില്ല എന്നു സവിനയം എടുത്തു പറയട്ടെ.
അക്കമ്മ റാനിയായിരുന്നില്ല. അവിവാഹിത.വര്‍ക്കിയെന്ന നേതാവുമായി വിവാഹം പിന്നീടാണ് വീരമൃത്യു വരിച്ചില്ല. അധിനിവേസ ശക്തിയോടായിരുന്നില്ല ഏറ്റുമുട്ടിയതും.
അക്കമ്മ ചെയ്തത്‌ രാജാവിനോടും ദിവാനോറ്റും എതിരേയുള്ള വെറും ഒരു പ്രക്ഷോഭണം മാത്രവുമായിരുന്നു.
അക്കമ്മ വിജയിക്കയും ചെയ്തും.
ഈ.എംസീന്റെ പ്രായക്കാരിയായിരുന്ന അക്കമ്മ പില്‍ക്കാലത്തു മന്ത്രിയോ, എം.പിയോ ബോര്‍ഡ്‌ ചെയര്‍മാന്‍ പോലുമോ ആയുമില്ല.

മറ്റു രണ്ടു പേരും അധിനിവേശ ശക്തികളോടേറ്റുമുട്ടി
പരാജയപ്പെട്ടു രക്ത സാക്ഷികളായി.

മൂവരും പ്രതിമകളിലൂടെ സ്മരിക്കപ്പെടുന്നു
എന്നതു മാത്രമാണ്‌ സമാനത.

No comments:

About Me-Dr.Kanam Sankara Pillai

Blog Archive