Thursday, 26 February 2009

 
തെളിവുകള്‍ നോക്കാതെ വിധിപ്രസ്താവം

പണ്ഡിതരായ ജഡ്ജികള്‍ അവര്‍ക്കു കിട്ടുന്ന തെളിവുകള്‍ മുഴുവന്‍ അപഗ്രഥിച്ചശേഷം
വിധി പറയുന്നു എന്നാണ്‌ നാം കരുതാറുള്ളത്‌. എന്നാല്‍ സ്വസമുദായ സ്നേഹത്തല്‍
തെളിവുകള്‍ പരിശോധിക്കാതെ ഒരു ജസ്റ്റിസ്‌ ഊഹം വച്ചു വിധി പറഞ്ഞാലോ?

അങ്ങനെ ഒരു സംഭവമാണ്‌ കലാകൗമുദി 1742 (2009 ജനുവരി 25) ലക്കത്തില്‍
ജസ്റ്റിസ്‌.കെ.സുകുമാരന്‍ എഴുതിയ
വീണ്ടും വീണ്ടും ജീവിക്കാനുള്ള മോഹം എന്ന ലേഖനം.
സോമര്‍സ്റ്റ്‌ മോം എന്ന
ലോകപ്രസസ്ത ഇംഗ്ലീഷ്‌ നോവലിസ്റ്റിന്‍റെ റേസ്സേര്‍സ്‌ എഡ്ജ്‌ എന്ന നോവലിനെ കുറിച്ചാണു തെറ്റായ വിധി.

ക്ഷുരസ്യ ധാര എന്നു തുടങ്ങുന്ന കഠോപനിഷത്തിലെ ഭാഗത്തു നിന്നാണ്‌ നോവലിന്‍റെ
പേരായ റേസേര്‍സ്‌ എഡ്ജ്‌ (ക്ഷുരസ്യ ധാര ) ഉടലെടുത്തത്‌.

ശ്രീനാരയണ ഗുരുവിനെപ്പോലൊരു വ്യക്തിയെ ഉജ്ജല തേജസ്സോടെ
അവതരിപ്പിച്ച സോമര്‍സെ റ്റ്മോമിന്റെ റേസ്സേര്‍സ്‌ എഡ്ജിനെ
കുറിച്ചു ജസ്റ്റിസ്സ്‌ സുകുമാരന്‍ വാചാലനാകുന്നു.
തിരുവ്താം കൂറിലെ ഗണേശന്‍ എന്ന യോഗിയെ കാണാന്‍ വരുന്ന
സഞ്ചാരിയായ ലാറി ആണു മോമിന്റെ അമേരിക്കന്‍ നായകന്‍.

ആശ്രമം ശിവഗിരിയിലേതാണെന്നും ഗുരു ശ്രീനാരയണന്‍ ആണെന്നും
തെളിവുകല്‍ നോക്കാതെ ജസ്റ്റിസ്‌ വിധി പറയുന്നു. എന്താണു വാസ്തവം?
പ്രൊഫ.എസ്സ്‌ ഗുപ്തന്‍ നായരുടെ മനസാ സ്മരാമി എന്ന ആത്മകഥ
വായിച്ചിട്ടുള്ളവര്‍ക്കറിയാം മോം വര്‍ണ്ണിക്കുന്ന ഗുരു പൂര്‍വാശ്രമത്തില്‍
ഡി.എസ്‌.പി .കൃഷ്ണമേനോന്‍ ആയിരുന്ന തിരുവനന്തപുരത്തെ സ്വാമി ആത്മാനന്ദന്‍ ആയിരുന്നു എന്ന്‌.
ഗുപ്തന്‍ നായര്‍ യൂണിവേര്‍സിറ്റി കോളേജില്‍ പഠിക്കുന്ന
കാലത്താണ് മോം തിരുവനന്തപുരത്തു വരുന്നത്.
പബ്ലിക് ലൈബ്രറിയില്‍ മോം എത്തി എന്നറിഞ്ഞ
ഗുപ്തന്‍ അദ്ദേഹത്തെ കോളേജില്‍ കഷണിച്ചു
കുട്ടികളോടു രണ്ടു വാക്കു സംസാര്‍പ്പിക്കണം
എന്നു വിചാരിച്ചു.എന്നാല്‍ ഈ.എം.എസ്സ്
പറഞ്ഞതുപോലെ സംസാരിയ്ക്കുമ്പോള്‍ മാത്രം
വിക്കു വന്നിരുന്ന മോം അതിനു തയാറായില്ല.
അന്നേയ്ക്ക് നാരായണ ഗുരു സ്മാധിയായിട്ടു സംവല്‍സരങ്ങള്‍
കഴിഞ്ഞിരുന്നു.

അദ്ദേഹം സ്ഥപിച്ചതാണ്‌ പത്തനം തിട്ട മാലക്കരയിലെ
ആനന്ദാശ്രമം.മോം സന്ദര്‍ശിച്ചിട്ടുള്ള രമണമഹര്‍ഷിയുടെ ഛയയും ഗണേസനില്‍ കലര്‍ന്നിട്ടുണ്ട്‌ എന്നതു സത്യം.

സോമര്‍സെറ്റ്‌ മോം പാരീസ്സിലെ ബ്രിട്ടീഷ്‌ എംബസ്സിയിലെ
നിയമവിദഗ്ധനായിരുന്ന റോബര്‍ട്ട് ഒര്‍മോണ്ട്‌ മോമിന്‍റേയും എഡിത്‌ മേരിയുടേയും
നാലാമത്തെ മകനായിരുന്നു സൊമര്‍സ്റ്റ്കാന്‍സര്‍ബാധയാല്‍.പിതാവും ക്ഷയരോഗബാധയാല്‍
മാതാവും ശൈശവത്തില്‍ നഷ്ടപ്പെട്ടു. തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സില്‍
മരിക്കുന്നതുവരെ മാതാവിന്റെ ഫോട്ടോ കിടക്കക്കരുകില്‍ കണ്ടു കൊണ്ടാണ്‌
മോം ഉറങ്ങാന്‍ പോയിരുന്നത്‌.കെന്‍റിലെ വികാരിയായിരുന്ന അമ്മാവന്‍
മാക്ഡൊണാള്‍ഡ്‌ മോമിന്‍റെ സംരക്ഷണയില്‍ ബോര്‍ഡിങ്ങിലായിരുന്നു
കുഞ്ഞ്‌ മോമിന്‍റെ പഠനം. മാനസികപിരിമുറുക്കത്താല്‍ മോം വിക്കനായി.
പിതാമഹനും പിതാവും മൂന്നു ജ്യേഷ്ഠ സഹദരരും വക്കീലന്മാരായിരുന്നിട്ടും
മോം ഒരു ഡോക്ടര്‍ ആവുകയാണു ചെയ്തത്‌. ഇരുപതാം വയസ്സില്‍
എഴുതിത്തുടങ്ങി. 1944 ല്‌ എഴുതിയ നോവലാണ്‌

റേസ്സേര്‍സ്‌ എഡ്ജ്‌.

The sharp edge of a razor is difficult to pass over;
thus the wise say the path to Salvation is hard. —Katha-Upanishad.

എന്ന ആമുഖത്തോടെയാണു തുടക്കം.
ഒന്നാം ലോകംഹായുദ്ധത്തില്‍ പങ്കെടുത്ത
ലാറി ഡാറെല്‍ മനശ്ശാന്തി തേടി ഭാരതത്തില്‍ എത്തുന്നതാണു കഥ.ഗൈ ഹേഗ്‌ എന്ന വ്യക്തിയുടെ അനുഭവത്തെ ആസ്പദമാക്കിയാണ്‌ നോവല്‍ രചിച്ചത്‌.

രണ്ടു തവണ( 1946 & 1986 )ഈ കഥ ഫിലിം ആക്കുകയുണ്ടായി.
രണ്ടാമത്തെ
ഫിലിമില്‍ കഥ നേപ്പാളില്‍ ആണു നടക്കുന്നത്‌

വിധി പ്രസ്താവിക്കും മുന്‍പ്‌ ഗൂഗിളില്‍ മോമിനെക്കുറിച്ചൊന്നു പരതിയിരുന്നുവെങ്കില്‍
ജസ്റ്റിസ്‌ സുകുമാരനു തെറ്റായ നിഗമനം ഒഴിവാക്കാമായിരുന്നു.
Posted by Picasa

No comments:

About Me-Dr.Kanam Sankara Pillai

Blog Archive