Monday 23 February 2009

ഇവിടെയൊരു മാര്‍ത്താണ്ഡന്‍

ഇവിടെയൊരു മാര്‍ത്താണ്ഡന്‍
അവിടെയൊരു വില്ല്യം

വേണാട്‌ എന്ന പഴയ ചെറിയൊരു രാജ്യത്തെ
വലുതാക്കി വലിയ സംസ്ഥാനമാകിയത്‌
പതിനെട്ടാം നൂറ്റാണ്ടില്‍, 1729-1758
കാലത്തു ജീവിച്ചിരൂന്ന മാര്‍ത്താണ്ഡവര്‍മ്മയാണ്‌
അരക്ഷിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന ,
വിഘടിച്ചു നിന്നിരുന്ന നാട്ടുരാജ്യങ്ങളെ ഏകീകരിച്ചു തിരുവിതാംകൂര്‍
നിര്‍മ്മിച്ചത്‌ അദ്ദേഹമായിരുന്നു.

യുദ്ധമര്യാദകള്‍ പാലിക്കാത്ത ,
ക്രൂരനായ,രാജ്യഭക്തി കണക്കിലെടുക്കാതിരുന്ന,
രാജാവായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ.
എട്ടുവീട്ടില്‍ പിള്ളമാരെ കൊല്ലുകയും അവരുടെ സ്ത്രീകളെ
മുക്കുവര്‍ക്കു പിടിച്ചു കൊടുക്കയും ചെയ്തു.

തോറ്റവരെ സാമന്തരാകാന്‍ അനുവദിച്ചില്ല.

കേരളധര്‍മ്മം പാലിക്കാത്ത രാജാവിരുന്നു അദ്ദേഹം.
ചതി, കോഴ തുടങ്ങിയ കുടിലതന്ത്രങ്ങള്‍
ഉപയോഗിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.
മധുരനായ്ക്കനെപ്പോലയോ,
തൃശ്ശിനാപ്പള്ളി നവാബിനെപ്പോലെയോ ഉള്ള
ഏകാധിപതിയാകാനായിരുന്നു
മാര്‍ത്താണ്ഡവര്‍മ്മയുടെ താല്‍പര്യം.

മാടമ്പിമാരും താവഴി അംഗങ്ങംഗളും
വീണ്ടും സംഘടിച്ചു തനിക്കെതിരെ തിരിയാതിരിക്കാന്‍,
യുദ്ധനിയമങ്ങള്‍
പലതും കാറ്റില്‍ പറത്തിയ മാര്‍ത്താണ്ഡ വര്‍മ്മ
രാജ്യം ശ്രീപദ്മനാഭന്‌ തൃപ്പടി ദാനം നടത്തി
പദ്മനഭ ദാസന്‍
ആയി ഭരണം നിര്‍വ്വഹിച്ചു.

മുറജപം നടത്തിയും
ഊട്ടുപുരകള്‍ നിര്‍മ്മിച്ചും പാപപരിഹാരം കണ്ടു.

പുറമെ നിന്നു വന്ന ഭരണാധികാരിയോടു
മറ്റു നാട്ടു രാജ്യങ്ങളിലെ ജനങ്ങള്‍ക്കുള്ള
വിരോധം ആ സൂത്രശാലി ,
രാമയ്യന്‍റെ സഹായത്തോടെ അങ്ങനെ തണുപ്പിച്ചെടുത്തു.

ആദ്യമായി ഭൂമി അളന്നു തിട്ടപ്പെടുത്തിയതും
ആദ്യമായി കണ്ടെഴുത്തു നടത്തി നികുതി ചുമത്തിയതും
മാര്‍ത്താണ്ഡവര്‍മ്മ ആയിരുന്നു.

വരിപ്പണം,ചുങ്കം,കുത്തക,ചന്തപ്പണം എന്നിവ ആവിഷ്കരിച്ചു.
ചെമ്പകരാമന്‍,പണിക്കര്‍,കര്‍ത്താ തുടങ്ങിയ സ്ഥാനങ്ങള്‍
കാഴ്ചദ്രവ്യങ്ങള്‍ വാങ്ങി നല്‍കി വരവു കൂട്ടി.
രാജ്യത്തെ 15 മണ്ഡപത്തും വാതുക്കളായി വിഭജിച്ച്‌
ഓരോന്നിനും അധിപനായി പ്രവര്‍ത്യകാരെ നിയമിച്ചു.
തപാല്‍ വകുപ്പു തുടങ്ങി.നിരവധി കോട്ടകള്‍ പണിയിച്ചു.
50,000 പേരടങ്ങിയ സൈന്യത്തെ രൂപികരിച്ചു.

വിജിഗീഷുവായ വില്ല്യം (1023- 1087)
(William the Conquerer)

നോര്‍മാന്‍ഡിയിലെ ഡൂക്കായിരുന്ന വില്ല്യം 1066 ല്‌ യാതൊരു കാരണവും കൂടാതെ
ഇംഗ്ലണ്ടിനെ ആക്രമിച്ചുകീഴടക്കി സ്വന്തമാക്കി.
(Battle of Hastings)
വില്ല്യം ഒരു രാജ്യത്തെ മുഴുവനോടെ കട്ടെടുത്തു എന്നു ചരിത്രകാരന്മാര്‍
(William the Conquerer was a thief , who stole a nation)
യഥാര്‍ഥ രാജാവായിരുന്ന ഹാരോള്‍ഡ്‌ ഗോഡ്‌വിന്‍സണെ
ചതിയില്‍ കണ്ണില്‍ അന്‍പു തറച്ചു വധിക്കയായിരുന്നു വില്ല്യം.

ഹാരോള്‍ഡിന്‍റെ മാതാവ്‌ ഗയിത മകന്‍റെ
ശരീരഭരത്തിനു തുല്യം സ്വര്‍ണ്ണം കൊടുക്കാം ,
ശവശരീരം വിട്ടുകൊടുക്കണം എന്നു യാചിച്ചിട്ടും
വില്ല്യം അതു വിട്ടു കൊടുത്തില്ല.
ഏതോ രഹസ്യ സ്ഥലത്ത്‌ ശരീരം മറവു ചെയ്തു.
ലണ്ടന്‍ എതിര്‍ത്തു നോക്കി.
വില്ല്യം ലണ്ടനെ അഗ്നിക്കിരയാക്കി.

1066 -ലെ ക്രിസ്തുമസ്സ്‌ ദിനം യോര്‍ക്കിലെ ആര്‍ച്ച്‌ ബിഷപ്പ്‌
വെസ്റ്റ്‌ മിന്‍സ്റ്റര്‍ ആബ്ബിയില്‍ വച്ചു വില്ല്യമിനെ കിരീടം അണിയിച്ചു.
ആക്രമണം പേടിച്ചു ചുറ്റും തീകൊളുത്തിയ ശേഷമായിരുന്നു
കിരീടധാരണം.പ്രഭുക്കന്മാരില്‍ നിന്നും വസ്തുക്കള്‍ പിടിച്ചെടുത്തു
.തടി കൊണ്ടു കാസ്സിലുകള്‍ പണിയിച്ചു.
യോര്‍ക്കും ഡരമും കത്തിച്ചു.

അങ്ങനെ നോര്‍മാന്‍ഡിയിലെ ഒരു ജാര സന്തതി ഇംഗ്ലണ്ടിലെ രാജാവായി.
പോപ്‌ അംഗീകാരവും നല്‍കി.
വില്ല്യം ആണ്‌ ആദ്യമായി സെന്‍സസ്‌ എടുത്തത്‌.
Domesday Survey എന്നറിയപ്പെടുന്ന
സര്‍വ്വേയും നടത്തി .
ഈ രേഖ ഇന്നും ലഭ്യമാണ്‌.

ഇംഗ്ലണ്ടില്‍ നോര്‍മന്‍ ഫ്രഞ്ചു കൊണ്ടു വന്ന്‌ ഇംഗ്ലീഷ്‌ ഭാഷയെ
പരിഷ്കരിച്ച്‌ അതിനെ ലോകഭാഷയാക്കാന്‍ കാരണക്കാരനായതു
വില്ല്യം ആണ്‌.

പൊണ്ണത്തടിയനായതോടെ വില്ല്യമിനെ ഫ്രഞ്ച്‌ രാജാവു
ഫിലിപ്‌
ഗര്‍ഭിണിയെപ്പോലൊരുവന്‍
എന്നു കളിയാക്കി.
കുപിതനായ വില്ല്യം കുതിരപ്പുറത്തേറി
അദ്ദേഹത്തെ വധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍
ഉദരത്തില്‍ മുറിവേറ്റു മരണമടഞ്ഞു.
(1087 സെപ്തംബര്‍ 9)

അനുയായികല്‍ മുഴുവന്‍,
വിജിഗീഷുവായിരുന്ന വില്ല്യമിന്‍റെ ശവശരീരം
ഉപേക്ഷിച്ചിട്ടിട്ടു കടന്നു കളഞ്ഞു.
അര്‍ദ്ധനഗ്നായി ആരോരുമില്ലാതെ അനാഥപ്രേതമായി
വില്ല്യം യുദ്ധക്കളത്തില്‍ കിടന്നു.

No comments:

About Me-Dr.Kanam Sankara Pillai

Blog Archive