നോട്ടിങ്ങാം കൊച്ചുണ്ണി
1818-54 കാലത്തു തിരുവിതാംകൂറില്‍ കായംകുളത്തിനു സമീപം
ഏവൂരില്‍ ജീവിച്ചിരൂന സാഹസികനായിരുന്നു
കായംകുളം കൊച്ചുണ്ണി.
കഥകളിലും,ചലച്ചിത്രത്തിലും സീരിയലുകളിലും
പ്രത്യക്ഷപ്പെട്ടിരുന്ന,പ്രത്യക്ഷപ്പെടുന്ന വീര പുരുഷന്‍.
ഒരു തങ്ങളില്‍ നിന്നും കായികാഭ്യാസവും ഗൂഢവിദ്യകളും ഇന്ദ്രജാലവും പഠിച്ചു.
ഭാര്യാമാതാവിനെ കൊന്ന ശേഷം പത്തു കൊല്ലം ഒളിവില്‍ പാര്‍ത്തു.
കൊല്ലവര്‍ഷം1025 ല്‍ ഒരു സ്ത്രീയുടെ സഹായത്തോടെ പോലീസ് കൊച്ചുണ്ണിയെ പിടി കൂടി.
എന്നാല്‍ തടവു ചാടി ഒറ്റു കൊടുത്ത സ്ത്രീയേയും അവളുടെ ജാരനേയും വധിച്ചു.
കോപ്പാറ പറമ്പില്‍ മമ്മത്
കടുവാച്ചേരി വാവ
കോട്ടപ്പുറത്തു ബാപ്പുക്കുഞ്ഞ്
ചക്കോലത്തു നൂറഹമ്മദ്
വലിയകുളങ്ങര കുഞ്ഞു മക്കാര്
വല്യേവീട്ടു വടക്കേടത്തു കൊച്ചുപിള്ള
എന്നിവര്‍ സഹായികളായിരുന്നു.
പണക്കാരില്‍ നിന്നപഹരിക്കുന്ന പണം
പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിച്ചു.
നിരവധി കഥകളുണ്ട് കൊച്ചുണ്ണിയെ പറ്റി.
കൊച്ചുണ്ണിയുടെ ആയുധങ്ങള്‍ ഇന്നും ജയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ഇംഗ്ലണ്ടിലെ നോട്ടിങ്ങാമിലും ഉണ്ടായിരുന്നു ഒരു കൊച്ചുണ്ണി.
റോബിന്‍ഹുഡ്.
നിരവധി കഥകളിലേയും സിനിമകളിലേയും നായകന്‍.
ലോകമെന്‍പാടും ആരാധകര്‍.
ടൂറിസവിപണത്തിനു നോട്ടിങ്ങാമിനെ ഏറ്റവും അധികം സഹായിക്കുനത്
ഈ വീരസാഹസികനാണ്.
ആര്‍തര്‍ രാജാവിനെപ്പോലെ ബ്രിട്ടീഷ്കാരെ ഏറെ സ്വാധീനിച്ച
ഐതീഹ്യപുരുഷനാണ് റോബിന്‍ ഹുഡ്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു.
Simon de Monfort എന്ന പ്രഭുവിന്റെ സഹായിയായിരുന്നു.
ജനത്തിനിഷ്ടമില്ലാതിരുന്ന ഹെന്‍റി മൂന്നാമന്‍
രാജാവ് നികുതി കൂട്ടിയപ്പോല്‍ ഇരുവരും പ്രതിഷേധം
സംഘടിപ്പിച്ചു.സൈമണ്‍ തോറ്റു.അദ്ദേഹത്തിന്‍റെ വസ്തുവഹകള്‍
കണ്ടുകെട്ടപ്പെട്ടു. റോബിന്‍ അനാഥനായി. പണക്കാരെ കൊള്ളയടിച്ചു
പാവങ്ങളെ സഹായിക്കുന്ന വീരപുരുഷനായി മാറി റോബിന്‍ഹുഡും.
റോബിന്‍ഹുഡ് ബന്ധം ഉണ്ടെന്നു പറയപ്പെടുന്ന നിരവധി സ്ഥലങ്ങള്‍
നോട്ടിങ്ങാം പര്‍സരങ്ങളില്‍ ഉണ്ട്.
ഒരു ഓക്ക് മരം ആണ് അവയില്‍ പ്രമുഖം.
നിരവധി ചലച്ചിത്രങ്ങളും പുസ്തകങ്ങളും
റോബിന്‍ഹുഡ് മഹത്വം വിളംബരം ചെയ്യുന്നു.
Subscribe to:
Post Comments (Atom)
My Blog List
My Blog List
About Me-Dr.Kanam Sankara Pillai
Blog Archive
-
▼
2009
(29)
-
▼
February
(21)
- തെളിവുകള്‍ നോക്കാതെ വിധിപ്രസ്താവംപണ്ഡിതരായ ജഡ്ജിക...
- വെട്ടിനിരത്തല്‍ ഇവിടെയും അവിടെയും
- പെട്രോമാക്സിന്റെ വെള്ളി വെളിച്ചം
- പാര്‍ക്കുകളില്‍ സുന്ദരി
- ഇവിടെയൊരു മാര്‍ത്താണ്ഡന്‍
- അക്ഷര നഗരിയുടെ ശിലാസ്ഥാപകന്‍
- തെയിംസ് നദിക്കരയിലൂടെ
- നോട്ടിങ്ങാം കൊച്ചുണ്ണി
- വാറിക് കാസ്സിലില്‍ ഒരു പകല്‍ ഷേക്സ്പീയര് നാ...
- കാപ്റ്റന്‍ കുക്ക്
- ഇംഗ്ലീഷ് എഴുത്തഛന്.
- കൊച്ചിത്തുറമുഖ ശില്പി
- No title
- Uploaded on authorSTREAM by drkanam
- എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?
- ഒരു ഗാന്ധിയന്‍ അനൗചിത്യം
- ">എന്റെ ആരാദ്ധ്യ പുരുഷന്‍ ബ്രിട്ടനിലെ NHS (നാഷണള്‍...
- No title
- എഡിന്‍ബറോ.
-
▼
February
(21)
No comments:
Post a Comment