Friday 3 July 2009

അല്ക്സാണ്ടര്‍ ഫ്ലമിംഗ് (1881-1955)

ഫ്ലമിംഗ് സ്മരണ

അല്ക്സാണ്ടര്‍ ഫ്ലമിംഗ് (1881-1955)
സ്കോട്ട്ലണ്ടിലാണ് അലക്സാണ്ടര്‍ പ്ലമിംഗ് ജനിച്ചത്.
അയിഷെയ്യറിലെ ഒരു ഫാമില്‍ ആഗസ്റ്റ് 6 ന്.
സെയിന്‍റ്‌ മേരീസ് ഹോസ്പിറ്റലില്‍ മെഡിസിന്‍
പഠിക്കാന്‍ ചേന്നു.പാസ്സയ ശേഷം ആല്‍മോത് റൈറ്റിന്‍റെ
കീഴില്‍ ഇനോക്കുലേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ ഗവേഷണം
നടത്തി.റോയല്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്സില്‍
ജോലി നോക്കവേ പെന്‍സിലിന്‍ എന്ന പൂപ്പലിനെ
കണ്ടെത്തി.

പെന്‍സിലിന്‍
എന്ന ആന്‍റിബയോട്ടിക്കിനെ കണ്ടത്തെത്തിയ
അദ്ദേഹം നാ​ഷണല്‍ ഹീറോ ആയിത്തീര്‍ന്നു.ശാസ്ത്രലോകത്തെ
മഹാനുമായി.നോബല്‍ സമ്മാനര്‍ഹനുമായി.1928 ല്‍
പരീക്ഷണശാലയിലെ ഡിഷില്‍വളര്‍ന്ന ഒരിന പൂപ്പല്‍ സമീപത്തുള്ള
ബാക്ടീരിയകളെ നശിപ്പിക്കുന്നതായി കണ്ടെത്തി.

1929 ജൂണിലെ ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് എക്സ്പെരിമെന്‍റല്‍
പതോളജിയില്‍ ആണ് ഫ്ലെമിംഗ് പെന്‍സിലീയം നൊട്ടേറ്റം
എന്ന പൂപ്പലില്‍ നിന്നും പെന്‍സിലിന്‍ കണ്ടെത്തിയ വിവരം
പ്രസിദ്ധീകരിക്കപ്പെട്ടത്.എന്നാല്‍ 10 വര്‍ഷം ശാസ്ത്രലോകം
ഈ കണ്ടുപിടുത്തം ശ്രദ്ധിച്ചില്ല.

എന്നാല്‍ ഓക്സ് ഫോര്‍ഡ് യൂണിവേര്‍സിറ്റിയിലെ
ആസ്ത്രേലിയാക്കാരന്‍, ഹോവാര്‍ഡ്ഫ്ലോറി എന്ന ബിയോകെമിസ്റ്റിന്‍റെ
നേതൃത്വത്തിലുള്ളഒരു സംഘം ഗവേഷകരാണ് ഈ കണ്ടുപിടുത്തം
പ്രായോഗിക തലത്തില്‍ വികസിപ്പിച്ച് പെന്‍സിലിന്‍
എന്ന ഔഷധം നിര്‍മ്മിച്ചത്.നാസി ജര്‍മ്മനിയില്‍
നിന്നും ഓടിപ്പോന്ന ഏണസ്റ്റ് ചെയിന്‍ എന്ന ശാസ്ത്രജ്ഞനും
ഈ കണ്ടുപിടുത്തത്തില്‍ വലിയ പങ്കു വഹിച്ചു.

1940 ല്‍ അവരുടെ ഗവേഷണ ഫലം ലാന്‍സെറ്റില്‍
പ്രസിദ്ധീകരിക്കപ്പെട്ടു.
പെന്‍സിലിന്‍ ആസ് ഏ കീമോതെറാപ്യൂടിക്
ഏജന്‍റ്‌ എന്ന പേരില്‍.ബെഡ്പാനുകളില്‍
നിന്നാണ് അവര്‍ പൂപ്പല്‍ ശേഖരിച്ചിരുന്നത്.
1941 ജനുവരിയില്‍ ആദ്യമായി ഒരു രോഗിയില്‍
പെന്‍സിലിന്‍ കുത്തിവയ്ക്കപ്പെട്ടു.ലക്ഷക്കണക്കിന്
മനുഷ്യ ജീവന്‍ പെന്‍സിലിന്‍ രക്ഷിച്ചു.
എന്നാല്‍ റീആക്ഷന്‍,അപ്രതീക്ഷിത ലക്ഷണങ്ങള്‍,
ഉണ്ടാക്കുന്നതില്‍ അത് കുപ്രസിദ്ധി നേടി. തുടര്‍ന്ന്‍
പ്രചാരം കുറഞ്ഞു.ഇന്നും എലിപ്പനി പോലുള്ള
പകര്‍ച്ചപ്പനികള്‍ക്ക് പെന്‍സിലിന്‍ ഉപയോഗിക്കുന്നു.


1915 ഡിസംബറില്‍ പ്ലമിംഗ് സാലി മക് എലോറി
എന്ന നേര്‍സിനെ വിവാഹം കഴിച്ചു.1924 ല്‍
റോബേര്‍ട്ട് എന്ന മകനുണ്ടായി.1945 ല്‍ പ്ലമിംഗിനും
ഫ്ലോറിക്കും കൂട്ടായി നോബല്‍ സമ്മാനം കിട്ടി.
1946 ല്‍ അദ്ദേഹം റൈറ്റ്-ഫ്ലമിംഗ് ഇന്‍സ്റ്റ്യിട്യൂട്ടിന്‍റെ
ഡയറക്റ്റര്‍ ആയി.ലോകപ്രസിദ്ധനായി.1949ല്‍
ഭാര്യ സാറ നിര്യാതയായി. 1952ല്‍
എഡിന്‍ബറൊ യൂണിവേര്‍സിറ്റി റക്ടര്‍ ആയി.
സഹപ്രവര്‍ത്തകയും ഗ്രീക്ക് കാരിയുമായ അമേലിയായെ
അദ്ദേഹം വിവാഹം കഴിച്ചു. 19556 മാര്‍ച്ച് 11 ന്
അന്തരിച്ചു.

1960 ഫ്ലെമിംഗ് റോയല്‍ സൊസ്സൈറ്റിയുടെ പ്രസിഡന്‍ റായി.
ആസ്ത്രേലിയന്‍ നാഷണല്‍ യൂണിവേര്‍സിറ്റി ചാന്‍സലറും
ആയി.ബ്രിട്ടനും ആഷ്റ്റേലിയായും ഓര്‍ഡര്‍ ഓഫ്
മെരിറ്റ്(ഓ.എം) ബഹുമതി നല്‍കി ഫ്ലെമിംഗിനെ
ആദരിച്ചു.ഇന്ത്യയിലും അദ്ദേഹം സന്ദര്‍ശനം
നടത്തിയിട്ടുണ്ട്.

പിന്‍ കുറിപ്പ്

1968 ല്‍ ഈ ബ്ലോഗര്‍ ആതുര സേവനം തുടങ്ങുമ്പോള്‍
കാര്‍മിനേറ്റീവ് മിക്സ്ചര്‍ എന്ന കുപ്പിമരുന്നും
ആസ്പിരിന്‍ എന്ന പൊടിയും പെന്‍സിലിന്‍
എന്ന സൂചിവയ്പ്പും മതിയായിരുന്നു
ഒടുമിക്ക രോഗികളേയും ചികിസിക്കാന്‍.
ഡോ.പൈയുടെ നിദ്ദേശപ്രകാരം പില്‍ക്കാലത്തു
കുപ്പിമരുന്നുകള്‍ നിരോധിക്കപ്പെട്ടു.കുട്ടികളില്‍
റേ സിന്‍ ഡ്രോം ഉണ്ടാക്കുമെന്നു കണ്ട്തോടെ
ആസ്പിരിന്‍ പൊടിയും അവഗണിക്കപ്പെട്ടു.
കുറേ വര്‍ഷം പെന്‍സിലിന്‍ പിടിച്ചു നിന്നു,
കുത്തിവയ്പ്പു മരണങ്ങള്‍ പത്രത്താളുകളില്‍
മത്തങ്ങയില്‍ വരാന്‍ തുടങ്ങിയതോടെ
പെന്‍സിലിനും അവഗണിക്കപ്പെട്ടു.പിന്നീട്
എലിപ്പനി എന്ന വീല്‍സ് രോഗം വന്നതോടെയാണ്
ഇപ്പോള്‍ വീണ്ടും പെന്‍സിലിന്‍ ഉപയോഗിക്കപ്പെടുന്നത്.

No comments:

About Me-Dr.Kanam Sankara Pillai