Saturday, 21 February 2009

തെയിംസ്‌ നദിക്കരയിലൂടെ

 

തെയിംസ്‌ നദിക്കരയിലൂടെ

ഗസ്റ്റര്‍ഷെയറിലെ കോട്സ്‌വോള്‍ഡ്‌ മലകളില്‍ നിന്നുല്‍ഭവിക്കുന്ന
തെയിംസ്‌ 338 കിലോമീറ്റര്‍ ഒഴുകി നിന്നും
77 കിലോമീറ്റര്‍ താഴെ
നോറിലെ നോര്‍ത്ത് സീയില്‍ പതിക്കുന്നു.

ഓക്സ്‌ഫോര്‍ഡ്‌
അബിങ്ങ്ടണ്‍
വാലിങ്ങ്ഫോര്‍ഡ്‌
റീഡ്‌ലിംഗ്‌
മാര്‍ലോ
മെയ്ഡന്‍ഹെഡ്‌
വിന്‍സര്‍
സ്റ്റെയിന്‍സ്‌
കിങ്ങ്സ്റ്റണ്‍
ലണ്ടന്‍ എന്നീ നഗരങ്ങള്‍ ഈ നദിക്കരയിലാണ്‌
ചെര്‍വല്‍
ഓക്‌
തെയിം
പാംഗ്‌
കെന്നെറ്റ്‌
ലോഡന്‍ വെയ്‌
മെഡ്വേ തുടങ്ങിയവയാണു പോഷകനദികള്‍.

പാലങ്ങള്‍

ടവര്‍ ബ്രിഡ്ജ്‌,ബാറ്റര്‍സി
ചെലെസിയ, മോക്സോള്‍
വെസ്റ്റ്മിന്‍സ്റ്റര്‍,വാട്ടര്‍ലൂ,
ബ്ലാങ്ക്ഫൈര്‍
ലണ്ടന്‍ മില്ല്യനിയം എന്നിങ്ങനെ.

ലണ്ടന്‍ ടവറിനും ബ്രിഡ്‌ജിനും ഇടയില്‍
ഉള്ളതു ലഗ്ണ്ടന്‍ തഗ്ടാകം.
ലണ്ടന്‍ മുതല്‍ ഗ്രീന്വിച്‌ വരെയുള്ള ബോട്ട്‌ യാത്ര നയനാഭിരാമമാണ്‌.

.എച്‌.എം.ബെല്‍ഫാസ്റ്റ്‌
എന്ന യുദ്ധകപ്പല്‍ തെയിംസ്‌ നദിയില്‍ നങ്കൂരമിട്ടിരിക്കുന്നു.
നാവികമ്യൂസിയമാണ്‌.

ഈ നദിയില്‍ 44 ചീപ്പുകള്‍(ലോക്ക്സ്‌) ഉണ്ട്‌.
ഏറ്റവും പഴക്കമേറിയ, താമസ്സമുള്ള കാസ്സില്‍-വിന്‍സര്‍- തെയിംസ്‌ നദിക്കരയിലാണ്‌.
ഹെന്‍ട്രി എടാമന്‍റെ ഇഷ്ടഗേഹമായിരുന്ന ഹാമ്പ്റ്റണ്‍ കോര്‍ട്ടും.
ജോണ്‍ രാജാവ്‌ മാഗ്നകാര്‍ട്ടാ ഒപ്പുവയ്ച്ചത്‌ ഈ നദിക്കരയിലെ
റാന്നിമേഡില്‍ വച്ചായിരുന്നു.

അടിയിലൂടെ തുരങ്കങ്ങളും മുകളില്‍ നിരവധി പാലങ്ങളും ഉണ്ട്‌`.
ലണ്ടനില്‍ തന്നെ ആറു പാലങ്ങള്‍.

ലണ്ടന്‍ ബ്രിഡ്ജ്‌ ഏറെ പ്രസിദ്ധം
അമേരിക്കയിലും കാനഡയിലും തെയിംസ്‌ നദികളുണ്ട്‌.
കവിതകളിലും നോവലുകളിലും തെയിംസ്‌ ധാരളമായി വന്നിട്ടുണ്ട്‌.

ജെറോം കെ ജെറോമിന്‍റെ Three Men in a Boat
ഡിക്കന്‍സിന്റെ Our Mutual Friend
കെന്നത്‌ ഗ്രഹാമിന്‍റെ The Wind in the Willows
എന്നിവയില്‍ തെയിംസ്‌ കഥാപാത്രമാണ്‌.

നിരവധി കഥകളിലും കവിതകളിലും നോവലുകളിലും
തെയിംസ്‌നദി പ്രത്യക്ഷപ്പെടുന്നു.

നോട്ടിങ്ങാം കൊച്ചുണ്ണി

നോട്ടിങ്ങാം കൊച്ചുണ്ണി

1818-54 കാലത്തു തിരുവിതാംകൂറില്‍ കായംകുളത്തിനു സമീപം
ഏവൂരില്‍ ജീവിച്ചിരൂന സാഹസികനായിരുന്നു
കായംകുളം കൊച്ചുണ്ണി.

കഥകളിലും,ചലച്ചിത്രത്തിലും സീരിയലുകളിലും
പ്രത്യക്ഷപ്പെട്ടിരുന്ന,പ്രത്യക്ഷപ്പെടുന്ന വീര പുരുഷന്‍.

ഒരു തങ്ങളില്‍ നിന്നും കായികാഭ്യാസവും ഗൂഢവിദ്യകളും ഇന്ദ്രജാലവും പഠിച്ചു.
ഭാര്യാമാതാവിനെ കൊന്ന ശേഷം പത്തു കൊല്ലം ഒളിവില്‍ പാര്‍ത്തു.
കൊല്ലവര്‍ഷം1025 ല്‍ ഒരു സ്ത്രീയുടെ സഹായത്തോടെ പോലീസ്‌ കൊച്ചുണ്ണിയെ പിടി കൂടി.
എന്നാല്‍ തടവു ചാടി ഒറ്റു കൊടുത്ത സ്ത്രീയേയും അവളുടെ ജാരനേയും വധിച്ചു.

കോപ്പാറ പറമ്പില്‍ മമ്മത്‌
കടുവാച്ചേരി വാവ
കോട്ടപ്പുറത്തു ബാപ്പുക്കുഞ്ഞ്‌
ചക്കോലത്തു നൂറഹമ്മദ്‌
വലിയകുളങ്ങര കുഞ്ഞു മക്കാര്‌
വല്യേവീട്ടു വടക്കേടത്തു കൊച്ചുപിള്ള
എന്നിവര്‍ സഹായികളായിരുന്നു.

പണക്കാരില്‍ നിന്നപഹരിക്കുന്ന പണം
പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിച്ചു.
നിരവധി കഥകളുണ്ട്‌ കൊച്ചുണ്ണിയെ പറ്റി.
കൊച്ചുണ്ണിയുടെ ആയുധങ്ങള്‍ ഇന്നും ജയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

ഇംഗ്ലണ്ടിലെ നോട്ടിങ്ങാമിലും ഉണ്ടായിരുന്നു ഒരു കൊച്ചുണ്ണി.
റോബിന്‍ഹുഡ്‌.
നിരവധി കഥകളിലേയും സിനിമകളിലേയും നായകന്‍.
ലോകമെന്‍പാടും ആരാധകര്‍.

ടൂറിസവിപണത്തിനു നോട്ടിങ്ങാമിനെ ഏറ്റവും അധികം സഹായിക്കുനത്‌
ഈ വീരസാഹസികനാണ്‌.
ആര്‍തര്‍ രാജാവിനെപ്പോലെ ബ്രിട്ടീഷ്കാരെ ഏറെ സ്വാധീനിച്ച
ഐതീഹ്യപുരുഷനാണ്‌ റോബിന്‍ ഹുഡ്‌.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു.
Simon de Monfort എന്ന പ്രഭുവിന്റെ സഹായിയായിരുന്നു.
ജനത്തിനിഷ്ടമില്ലാതിരുന്ന ഹെന്‍റി മൂന്നാമന്‍
രാജാവ്‌ നികുതി കൂട്ടിയപ്പോല്‍ ഇരുവരും പ്രതിഷേധം
സംഘടിപ്പിച്ചു.സൈമണ്‍ തോറ്റു.അദ്ദേഹത്തിന്‍റെ വസ്തുവഹകള്‍
കണ്ടുകെട്ടപ്പെട്ടു. റോബിന്‍ അനാഥനായി. പണക്കാരെ കൊള്ളയടിച്ചു
പാവങ്ങളെ സഹായിക്കുന്ന വീരപുരുഷനായി മാറി റോബിന്‍ഹുഡും.

റോബിന്‍ഹുഡ്‌ ബന്ധം ഉണ്ടെന്നു പറയപ്പെടുന്ന നിരവധി സ്ഥലങ്ങള്‍
നോട്ടിങ്ങാം പര്‍സരങ്ങളില്‍ ഉണ്ട്‌.
ഒരു ഓക്ക്‌ മരം ആണ്‌ അവയില്‍ പ്രമുഖം.
നിരവധി ചലച്ചിത്രങ്ങളും പുസ്തകങ്ങളും
റോബിന്‍ഹുഡ്‌ മഹത്വം വിളംബരം ചെയ്യുന്നു.


വാറിക്‌ കാസ്സിലില്‍ ഒരു പകല്‍

ഷേക്സ്പീയര്‍ നാടിനു സമീപമുള്ള
ആവോണ്‍ നദിക്കരയിലെ
വാറിക്ക്‌ (Warwick) കാസില്‍
ആണു ഏറ്റവും നന്നായി
സംരക്ഷിക്കപ്പെടുന്ന കാസ്സില്‍.
അതി സുന്ദരം; എന്നാല്‍ ഭയാനകവും.
മദ്ധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണിത്‌.
ഇപ്പോള്‍ ഈ കാസ്സില്‍ മാഡം ടുസ്സേഡ്‌ ഗ്രൂപ്പിന്റെ കൈവശമാണ്‌.

ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമകളാല്‍
ചരിത്ര സംഭവങ്ങള്‍ ഇവിടെ പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍,
സദാ സന്ദര്‍ശകരുടെ പ്രവാഹമാണ്‌.
60 ഏക്കര്‍ വരുന്ന നല്ലൊരു ഉദ്യാനത്തിനകത്താണ്‌ ഈ കാസില്‍.
ധാരാളം മയിലുകള്‍ ഉദ്യാനത്തില്‍ സ്വൈരവിഹാരം നടത്തുന്നു.
1628 - ല്‌ സ്വന്തം ആശ്രിതനാല്‍ വധിക്കപ്പെട്ട Sir Fulke Greville
എന്ന പ്രഭുവിന്റെ പ്രേതം ആവേശിച്ച ഗോപുരം പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

ഫ്രഞ്ചു തടവുകാരെ പീഢിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ആരെയും ഞെട്ടിക്കും.
തിളക്കുന്ന ടാര്‍ കോരി ഒഴിക്കുന്ന
murder hole നമ്മെ ഭയപ്പെടുത്തും.

1264 ല്‌ Simon de Monfort നേതൃത്വം നല്‍കിയ
Barons revolt
എന്ന പ്രക്ഷോഭണം കാസിലില്‍ നാശനഷ്ടമുണ്ടാക്കി.

കാസ്സിലിനടുത്ത്‌ ആവോണ്‍ നദിയിലെ പാലത്തില്‍ നിന്നു നോക്കിയാല്‍ കാസിലിന്റെ അതിമനോഹരമായ
പ്രതിബിംബം നദിയില്‍ കാണാം.
Capability Brown എന്ന ആര്‍ക്കിടെക്റ്റ്‌ ആണ്‌ ഗാര്‍ഡന്‍ രൂപകല്‍പ്പന ചെയ്തത്‌.
സ്ഥിരമായുള്ള Falcon പറപ്പിക്കലിനു ധാരളം കഴ്ചകാരുണ്ട്‌.



1666 ല്‌ പണിത സൈന്റ്‌ ജോണ്‍ ഹൗസ്സില്‍ വാറിക്‌ റജിമന്റിന്റെ മ്യൂസ്സിയം ഉണ്ട്‌. മദ്ധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട രണ്ടു ഗേറ്റുകള്‍ കേടു കൂടാതെ നിലകൊള്ളുന്നു.പടിഞ്ഞാറെ ഗേറ്റിനരുകിലുള്ള ചാപ്പല്‍
ഇന്നു Lord Leycester ഹൊസ്പ്റ്റലിന്റെ ഭാഗമാണ്‌

സര്‍ വാള്‍ട്ടര്‍ സ്കോട്ട്‌ അനശ്വരമാക്കിയ കെനില്‍ വര്‍ത്ത്‌ കാസില്‍ ഇതിനടുത്ത്‌ ആണ്‌
1150-75 കാലത്തു നിര്‍മ്മിക്കപ്പെട്ട ഈ കാസിലിലെ John of Gaut ഹാള്‍
ഒരു കാലത്തു ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിനെ വെല്ലുവിളിച്ചിരുന്നു.
കെന്നില്‍ വര്‍ത്ത്‌ ആബ്ബിയുടെ അവശിഷ്ടങ്ങളും അടുത്തു തന്നെ കാണപ്പെടുന്നു.
Posted by Picasa
 
Posted by Picasa

കാപ്റ്റന്‍ കുക്ക്‌


 
കാപ്റ്റന്‍ കുക്കിന്‍റെ വീട്ടില്‍

കാപ്റ്റന്‍ കുക്ക്‌ ലോകം കണ്ട ഏറ്റവും മഹാനായ നാവികനാണ്.
ഇദ്ദേഹത്തിന്‍റെ രണ്ടാം പര്യടനം ലോകത്തു
നടത്തപെട്ട ഏറ്റവും മികച്ച നാവിക പര്യടനം ആണ്‌.
കപ്പിത്താന്‍ എന്ന നിലയിലും ഒന്നാമന്‍.
സ്വന്തം അനുയായികള്‍ മറ്റാരേയും ഇതുപോലെ ബഹുമാനിച്ചിട്ടില്ല.

ബ്രിട്ടനിലുള്ള യോര്‍ക്ക്ഷെയറിലെ മാര്‍ട്ടനില്‍ 1928 ഒക്ടോബര്‍ 7 നു
കുക്ക്‌ ജനിച്ചു.
1755 ല്‌ നാവികസേനയില്‍ ചേര്‍ന്നു.കാനഡയിലെ സെന്‍റ്‌ ലോറന്‍സ്‌
നദിയുടെ ഗതിവിഗതികള്‍ പഠിച്ചു. ന്യുസലണ്ടില്‍ സര്‍വേയും നടത്തി.
ലാബ്രഡോറിനു സമീപമുള്ള കടലിടുക്കിനെ കുറിച്ചു നടത്തിയ പഠനം
കണ്ട റോയല്‍ സൊസ്സൈറ്റി ഗവേഷണത്തിനു ക്ഷണിച്ചു.
എന്‍ഡവര്‍ എന്ന കപ്പലില്‍ താഹിതിയില്‍ എത്തി അവിടെ
വാന നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു.
പിന്നീടു ന്യൂസിലാണ്ടിലെത്തി.
ന്യൂസൗത്‌ വെയില്‍സ്‌ എന്നു പേരിട്ടു ബ്രിട്ടന്‍റേതാക്കി.
ന്യൂഗിനിയായിലും ബറ്റേവിയാ(ഇപ്പോഴത്തെ ജകാര്‍ത്ത) എത്തി.

1772 ല്‌ റസലൂഷന്‍, അഡ്വഞ്ചര്‍ എന്നെ കപ്പലുകളില്‍
192 പേരുമായി ദക്ഷിണധൃവത്തിലേക്കു പോയി.
സൊസൈറ്റി ദ്വീപ്‌, കാലിഡോണിയ എന്നിവ അങ്ങനെ കണ്ടെത്തിയപ്പെട്ടു.
1776 ല്‍ റസലൂഷന്‍, ഡിസ്കവറി എന്നെ കപ്പലുകളിലായി
മൂന്നാമതു പര്യവേഷണം.
അത്തവണ സാന്‍ഡ്വിച്ച്ദ്വീപു കണ്ടെത്തി. 1778 ല്‍ ഹാവായ് കണ്ടെത്തി.

1779 ജന്വാറി 17 ന്‌ കീലകേക്കുവ ഉള്‍ക്കടല്‍ തീരത്തുവച്ചു ബോട്ട്
തട്ടിയെടുക്കാന്‍ ശ്രമിച്ച ഒരു സംഘം നാട്ടുകാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

തന്‍റെ നാവികരെ വര്‍ഷങ്ങളോളം സ്കര്‍വി രോഗബാധിതരാകാതെ
കുക്ക്‌ കാത്തു സൂക്ഷിച്ചു.
യാത്രക്കിടയില്‍ ഒരു നാവികന്‍ മാത്രമാണു മരിച്ചത്‌ .

ലോകത്തെ മൂന്നു തവണ ചുറ്റാനുള്ള ദൂരം കപ്പലില്‍ സഞ്ചരിച്ച
നാവികനായിരുന്നു കുക്ക്‌.

കാപ്റ്റന്‍ കുക്ക്‌ യാത്രതിരിച്ച
വിറ്റ്ബി യിലുള്ള കുക്ക്‌ പ്രതിമയും

മിഡിസ്ബ്രോവിലുള്ള ജയിംസ്‌ കുക്ക്‌ മെമ്മോറിയല്‍ ഹോസ്പിറ്റലും

അതിനടുത്തു തന്നെയുള്ള സ്റ്റീവാര്‍ട്ട്‌ പാര്‍ക്കും അതിലെ
കാപ്റ്റന്‍ കുക്ക്‌ ബര്‍ത്പ്ലേസ്‌ മ്യൂസിയവും

ആ വീര സാഹസിക നാവികന്‍റെ സ്മരണ നിലനിര്‍ത്തുന്നു.
അതിനു പുറമേ വേറെ നൂറു കണക്കിനു
സ്മാരകങ്ങളുണ്ട് കുക്കിന്‍റെ ഓര്‍മ്മ നിലനിര്‍ത്താന്‍.

ഒരു പക്ഷേ ഏറ്റവും കൂടുതല്‍ സ്മാര്‍കങ്ങള്‍
കാപ്റ്റന്‍ കുക്കിനാവണം.

ജയിംസ്‌ കുക്ക്‌ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ
ഗൈനക്കോളജിസ്റ്റാണു മകന്‍.
മരുമകളുമൊപ്പമായിരുന്നു
കാപ്റ്റന്‍ കുക്ക്‌ ബര്‍ത്‌പ്ലേസ്‌ മ്യൂസിയം സന്ദ്രശനം.

ചെറുപ്പത്തില്‍ വായിച്ച കുക്കിന്‍റെ യാത്രനുഭവങ്ങളിലൂടെ
ഒന്നു കൂടി സഞ്ചരിക്കാന്‍
2008 ഏപ്രിലിലെ ഈ സന്ദര്‍ശനം സഹായിച്ചു.
Posted by Picasa



COOK MEMORIAL STAMPS
Most notable dates
in James Cook's life.
1728: Born at Marton (near modern Middlesbrough), Yorkshire, Britain.
1736: Family moves a few miles to Great Ayton, Yorkshire. He attends the village school.
1744: He moves several miles to the coastal village of Staithes and is apprenticed to a shop keeper.
1746: He moves south to Whitby, where he works for Captain John Walker on his ships.
1755: Joins the Royal Navy as an ordinary seaman
1759: Takes part in surveying the St. Lawrence River in Canada
1760-67: Surveys the islands of Newfoundland, St. Pierre and Miquelon off the east coast of Canada
1768-71: First Voyage round the world in the ship Endeavour
1772-75: Second Voyage round the world in the ships Resolution and Adventure
1776-80: Third Voyage round the world in the ships Resolution and Discovery, completed without him
1779: Killed at Hawaii

Friday, 20 February 2009

ഇംഗ്ലീഷ് എഴുത്തഛന്‍.

ഇംഗ്ലീഷ്‌ എഴുത്തഛന്‍
പതിനാറാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന
രാമനുജന്‍ എഴുത്തഛന്‍ ആണ്‌
മലയാള ഭാഷയുടെ പിതാവ്‌.
അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌
ഹരിനാമ കീത്തനം
എന്നിവയാണു പ്രധാന കൃതികള്‍

മദ്ധ്യകാലഘട്ട (1340-1400) ഇംഗ്ലീഷ്‌ സാഹിത്യത്തിലെ
ജിയോഫറി ചോസര്‍
ആണു ഇംഗ്ലീഷ്‌ ഭാഷയുടെ പിതാവെന്നു പറയാം.

അദ്ദേഹം ജീവിച്ച സമുദായത്തിന്‍റേ യും
കാലത്തിന്‍റേ യും ഭാഷ അദ്ദേഹത്തിന്‍റെ
കാന്‍റര്‍ബറിക്കഥകളില്‍ കാണാം.

1387 –ള്‍ എഴുതിത്തുടങ്ങിയ ഈ കൃതി അദ്ദേഹത്തിനു
പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
അന്‍പതുവയസ്സുകഴിഞ്ഞാണു ചോസര്‍ ഈ കഥ എഴുതിയത്‌.
1380-85 കാലത്തിറങ്ങിയ
ട്രായിലറ്റും ക്രെസ്സിഡയും
ആയിരുന്നു ആദ്യ കൃതി.

കാന്‍റര്‍ബറി ഭദ്രാസനപ്പള്ളിയിലേക്കു
പോകുന്ന ഒരു കൂട്ടം തീര്‍ഥാടകരുടെ
വിവരങ്ങളും അവര്‍ പറയുന്ന കഥകളും
ആണ്‌ ഈ കാവ്യത്തില്‍.

പഴയ റൊമാന്‍സില്‍ നിന്നും ഒരൊന്നാം തരം
ആധുനിക നോവല്‍ പുറത്തു വരുകയാണ്‌
കാന്‍റര്‍ബറിക്കഥകളില്‍

കൊച്ചിത്തുറമുഖ ശില്‍പി

കൊച്ചിത്തുറമുഖ ശില്‍പി

റോബര്‍ട്ട്‌ ബ്രിസ്റ്റോ

കേരളീയര്‍ക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത നാമമാണ്‌
റോബര്‍ട്ട്‌ ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ്കാരന്റേത്‌.

കൊച്ചിത്തുറമുഖത്തിന്റേയും
വെല്ലിങ്ങ്ടണ്‍ ഐലന്റിന്റേയും ശില്‍പ്പി ആയിരുന്നു റോബര്‍ട്ട്‌ ബ്രിസ്റ്റോ (1881-1966).

1920 ഏപ്രില്‍ 13 നു മുപ്പതി ഒന്‍പതാം വയസ്സില്‍ ബ്രിസ്റ്റോ കൊച്ചിയിലെത്തി.
21 കൊല്ലത്തെ പരിശ്രമത്താല്‍ അദ്ദേഹം വെല്ലിങ്ങ്ടണ്‍ അയലന്റ്‌ നിര്‍മ്മിച്ചെടുത്തു.

എച്‌.എം.ഡോക്‌ യാര്‍ഡില്‍ നിന്നും
കായല്‍ ,ജെട്ടി, റോഡ്‌,റയില്‍പ്പാത
എന്നിവയില്‍ പ്രാവീണ്യ്യം നേടിയ
എഞ്ചിനീയറായിരുന്നു ബ്രിസ്റ്റോ.

പോര്‍ട്സ്മൗത്തില്‍ അദ്ദേഹം ഒരു അന്തര്‍വാഹിനി നിലയം നിര്‍മ്മിച്ചിരുന്നു.
മണ്ണുമാന്തികപ്പല്‍ ഉപയോഗിക്കാന്‍ പരിശീലനം നേടിയിരുന്ന അദ്ദേഹത്തെ വെല്ലിങ്ങ്ടണ്‍ പ്രഭു മദ്രാസ്സിലേക്കു കൊണ്ടുവന്നു.
തുടര്‍ന്നു കൊച്ചിത്തുറമുഖം നിര്‍മ്മിക്കാന്‍ നിയുക്തനായി.

വൈപ്പിന്‍ ദ്വീപിലെ മണ്ണോലിപ്പു തടയാനും കായലിനേയും വന്‍ കരയേയും
സംരക്ഷിക്കാനുമായി ഒരു മതില്‍ നിര്‍മ്മിക്കയാണ്‌ ബ്രിസ്റ്റോ ആദ്യം ചെയ്തത്‌.
പിന്നീടു കടപ്പുറത്തിനു സമാന്തരമായി Groyne എന്നറിയപ്പെടുന്ന
കെട്ടു കെട്ടി. ലോര്‍ഡ്‌ വെല്ലിങ്ങ്ടന്‍ എന്ന മണ്ണുമാന്തികപ്പലിന്റെ സഹായത്തോടെ
കടലിടുക്കില്‍ മണ്ണു കോരി. തോടു നിര്‍മ്മാണത്തിനു ശേഷം
തുറമുഖത്തിന്റെ ഉള്‍ഭാഗത്തിന്റെ ആഴം കൂട്ടി.

129 ഏക്കര്‍ ആഴത്തില്‍ കുഴിച്ചെടുത്ത
കട്ടി കൂടിയ മണ്ണും ചിപ്പിയും കൊണ്ടു വെല്ലിങ്ങ്ടണ്‍ അയലന്റ്‌ നിര്‍മ്മിച്ചു.
നാലാം ഘട്ടത്തില്‍ വാര്‍ഫും കെട്ടിട സമുച്ചയവും റോഡുകളും
പാലങ്ങളും റയില്‍പ്പാതയും നിര്‍മ്മിക്കപ്പെട്ടു.

1928 ല്‌ കൊച്ചിത്തുറമുഖം ഉല്‍ഘാടനം ചെയ്യപ്പെട്ടു.
കൊച്ചിയെ വന്‌കിട തുറമുഖമാക്കിയതു ബ്രിസ്റ്റോ ആണ്‌.

1941 -ല്‌ നാട്ടിലേക്കു മടങ്ങി.
കുറെ നാള്‍ മാഞ്ചെസ്റ്റര്‍ സര്‍വ്വകലാശാലയില്‍ ജോലി നോക്കി .
1066- ല്‌ അന്തരിച്ചു.

ബ്രിസ്റ്റോയുടെ Cochin Saga എന്ന കൃതി കൊച്ചിത്തുറമുഖ നിര്‍മ്മാണ കഥയാണ്‌.

ഡയമന്റ്‌ എന്നറിയപ്പെടുന്ന ചെറു ദ്വീപ്‌ ബ്രിസ്റ്റോ അയലണ്ട്‌ എന്നറിയപ്പെടുന്നു.

എറണാകുളത്തെ ലോട്ടസ്‌ ക്ലബ്ബ്
1931 ല്‌ ബ്രിസ്റ്റോ സ്ഥാപിച്ചതാണ്‌

About Me-Dr.Kanam Sankara Pillai