Tuesday, 17 February 2009
എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?
എന്തുകൊണ്ടു കേരളത്തില്‍ നിന്നാരുമില്ല ?
ചിലര്‍ ഭൂജാതരാകുന്നതു തന്നെ
ലോകത്തിന്റെ ഗതി മാറ്റാണാണെന്നു കാണാം.
ബ്രിട്ടന്‍ പര്യടനത്തിനിടയില്‍ അത്തരം
175 പേരെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു കൃതി വായിക്കാനിടയായി.
റോഡ്‌നി കാസില്‍ഡന്‍ {Rodney Catleden)
എഴുതിയ
People Who Changed the World, Time Warner Books, Great Britain 2005
ബി.സി 3000 കാലഘട്ടത്തില്‍ ജീവിച്ചിരു
(Imhotep)
മുതല്‍ ഒസാമ ബില്‍ ലാഡന്‍
വരെയുള്ളവര്‍ അതില്‍ പെടും.
www, HTML
എന്നിവ ആവിഷ്കരിച്ച ബ്രിട്ടനിലെ
Tim Bernes Lee
ആണു ഏറ്റവും പ്രായം കുറഞ്ഞ, ജീവിച്ചിരിക്കുന്ന വ്യക്തി.
175 പേരില്‍ 30 പേര്‍ ബ്രിട്ടീഷ്‌കാര്‍.
Abraham Darby , James Hutton James Cook James Watt etc
ഇന്ത്യയേപ്പോലെ , ഒരു കാലത്തടിമത്തത്തില്‍ ആയിരുന്ന,
പിന്നീട് അതില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച
അമേരിക്കയില്‍ നിന്നും 20 പര്‍.
എന്നാല്‍ നമ്മുടെ ഭാരതത്തില്‍ നിന്നും വെറും 4 പേര്‍.
ബുദ്ധന്‍,
അശോകന്‍
ഗാന്ധി.
നെഹ്രു
കഴിഞ്ഞു.
കേരളത്തില്‍ നിന്നും ആരുമില്ല.
എന്തേ കാരണം ?

Monday, 16 February 2009
ഒരു ഗാന്ധിയന്‍ അനൗചിത്യം
ഒരു ഗാന്ധിയന്‍ അനൗചിത്യം
ഝാന്‍സിറാണി - തിരുവിതാംകൂറിലിങ്ങനെ, ഇംഗളണ്ടിലങ്ങനെ
2008 ഫെബ്രുവരി 15.
കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ അക്കമ്മ ചെറിയാന്‍
എന്ന
സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറാം ജന്മദിനമായിരുന്നു.
മനോരമ ഞായറാഴ്ചപ്പതിപ്പില്‍ സണ്ണി ജോസഫ് സല്യൂട്ട്"" എന്ന പേരില്‍ സചിത്ര ലേഖനം എഴുതി.
തുറുങ്കില്‍ അടക്കപ്പെട്ട സ്വാതന്ത്ര്യ ഭടന്മാരെ വിട്ടയക്കണം എന്ന ആവശ്യവുമായി, കൊല്ലവര്‍ഷം 1114
( AD 1939) തുലാം ഏഴിനു-
ചിത്തിരതിരുനാളിന്‍റെ ജന്മദിനം -
അക്കമ്മ കവടിയാര്‍ കൊട്ടാരത്തിലേക്കു മാര്‍ച്ചു നയിച്ചു .
പിരിഞ്ഞു പോകാത്തപക്ഷം
വെടി വയ്ക്കും എന്നു കേണല്‍ വാട്കിന്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍,
കഴുത്തില്‍ കിടന്നിരുന്ന ഹാരങ്ങള്‍ എടുത്തുമാറ്റി നെഞ്ചു കാട്ടിയ വീര വനിതയാണ് പില്‍ക്കാലത്തു
അക്കമ്മ വര്‍ക്കിയായിമാറിയ
അക്കമ്മ ചെറിയാന്‍.
തടവറയില്‍ കിടന്നിരുന്ന സ്വാതന്ത്ര്യസമര പോരാളികളെ അന്നു രാത്രിയില്‍ തന്നെ വിട്ടയച്ചു.
സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരെയുള്ള നിരോധനവും പിന്‍ വലിക്കപ്പെട്ടു.
28 വയസ്സുകാരിയാ ഈ കാഞ്ഞിരപ്പള്ളിക്കാരിയെ
"തിരുവിതാംകൂറിലെ ഝാന്‍സി റാണി"
എന്നു മഹത്മാഗാന്ധി വിശേഷിപ്പിച്ചു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച ഭാരതീയ വനിതയാണു
ലക്ഷ്മിഭായി എന്ന ഝാന്‍സി റാണി (1835-1858).
ദമോദരന്‍ എന്ന മകനെ പുറത്തു കെട്ടിവച്ചു പുരുഷവേഷത്തില്‍ കുതിരപ്പുറത്ത്
ഇരു കൈകളിലും വാളേന്തി ബ്രിട്ടീഷ് സൈന്യത്തോടേറ്റു മുട്ടിയ അവര്‍ രക്തസാക്ഷിയായി.
ഇംഗ്ലണ്ടിലും ഉണ്ടായിരുന്നു ഒരു ഝാന്‍സി റാനി.
റോമന്‍ അധിനിവേശത്തിനെതിരെ തന്റെ രണ്ടു പെണ്മക്കളുമായി രഥത്തിലേറി
,ഏ .ഡി 60 -ല്‍ റോമന്‍ സൈന്യത്തേറ്റു മുട്ടിയ
ഗോത്ര റാണി ബൗഡിക.
ഗത്യന്തരമില്ലാതെ വന്നപ്പോള്‍ വിഷം കഴിച്ചു മരിച്ച ബൗഡിക.
ഐസിനി എന്ന ഗോത്രവര്‍ഗ്ഗകാരുടെ രാജാവായിരുന്ന പ്രസൂറ്റാഗസിന്‍റെ ഭാര്യ ആയിരുന്നു ബൗഡിക. റോമന്‍ സൈന്യം അവരെ പരശ്യമായി നഗ്നയാക്കയും പെണ്മക്കളെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു.
റോമന്‍ സൈന്യത്തെ തോല്‍പ്പിക്കാന്‍ അന്നു ലണ്ടോനിയം എന്നറിയപ്പെട്ടിരുന്ന ലണ്ടന്‍ ചുട്ടെരിക്കാനും ബൗഡിക മടിച്ചില്ല.ചിലപ്പതികാര നായിക കണ്ണകിയുടെ കോപാഗ്നിയില്‍ മധുരപുരി വെന്തതുപോലെ ലണ്ടോനിയം വെന്തൊടുങ്ങി.
നിരവധി തവണ അഗ്നിബാധയ്ക്കിരയാ ലണ്ടന്‍ ആദ്യം നേരിട്ട അഗ്നിബാധ ബൗഡികയുടെ സൃഷ്ടി ആയിരുന്നു.
പില്‍ക്കാലത്തു ബൗഡിക വിസ്മരിക്കപ്പെട്ടു.
വിക്ടോറിയ മഹാരജ്ഞിയുടെ കാലത്ത് അവരുടെ
സ്മരണ ഉയര്‍ത്തെഴ്‌നേറ്റു. ലണ്ടനില്‍ കണ്ണായ സ്ഥലത്ത് അവരുടെ പ്രതിമ വന്നു.
നിരവ്ധി നോവലുകളും കോമിക്കുകളും ഗീതകങ്ങളും ടി.വി.സീരിയലുകളും ചലച്ചിത്രങ്ങളും ബൗഡികയെ കുറിച്ചുണ്ടായി.
പില്‍ക്കാലത്തു പ്രധാനമന്ത്രിയായിത്തീര്‍ന്ന
മാര്‍ഗററ്റ് താച്ചര്‍ തിരഞ്ഞെടുപ്പിനു നിന്നപ്പോള്‍,
അവരെ ബൗഡികയോടു തുലനം ചെയ്തു കാര്‍ട്ടൂണ്‍ വന്നു.
രക്തം കുടിച്ചു വളരുന്ന ഒരിനം ഫ്ലൂക്കിനു ബൗഡിക എന്നു പേരിട്ടിരിക്കുന്നു.
ബൗഡിക യുടെ അവസാന പോരാട്ടം നടന്ന സ്ഥലവും അവരുടെ അന്ത്യ വിശ്രമസ്ഥലവും എവിടെയാണെന്നു ഇന്നും അന്തിമ തീരുമാനമായിട്ടില്ല.
ഇംഗ്ലണ്ടില്‍ പലയിടങ്ങളില്‍ രാത്ര്യില്‍ തേരില്‍ ബൗഡിക പ്രത്യ്ക്ഷപ്പേടാറുണ്ടെന്നു വിസ്വസിക്കുന്നവരുണ്ടത്രേ.
അന്ധവിശ്വാസമോ ടൂറിസ്റ്റ് വിപണന തന്ത്രമോ എന്നറൈഞ്ഞു കൂടാ.
ഇംഗ്ലണ്ടില്‍ ഗന്ധിജി നിയമം പഠിച്ച കിങ്ങ്സ് കോളേജിനു മുന്‍പില്‍ അദ്ദേഹത്തിന്‍റെ പ്രതിമയുണ്ട്. വീരസ്വാമി എന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നായിരുന്നു ഗന്ധിജിയുടെ ഭക്ഷണം.
റ്റെമ്പ്ലാറില്‍ അംഗവും ആയിരുന്നു അദ്ദേഹം.തീര്‍ചയായും ബൗഡികയെകൂറിച്ചു ഗാന്ധിജി കേട്ടിരിക്കും.പക്ഷേ ബൗഡികയെ ഝാന്‍സി റാണിയോടു തുലനം ചെയ്തു മഹാത്മജി ഒരിടത്തും എഴുതിയില്ല എന്നു തോന്നുന്നു.തിരിച്ചും.
ബൗഡികയെ പലകാരണങ്ങളാല്‍ ഝാന്‍സി റാനിയോടുപമിക്കാം. തിരിച്ചും.
ഇരുവരും രാണിമാര്‍. മാതാക്കള്‍. സന്തനം/സന്താനഗ്ങ്ങള്‍ ഒത്തു യുദ്ധം ചെയ്തവര്‍, വീരമൃത്യു വരിച്ചവര്‍,പരാജയം ഏറ്റു വാങ്ങിയവര്‍.
തുടങ്ങിയ സമാനതകള്‍.
പക്ഷേ അക്കമ്മയെ ഝാന്‍സി റാണി യുമായി തുലനം ചെയ്തഹു ഉചിതമായില്ല എന്നു സവിനയം എടുത്തു പറയട്ടെ.
അക്കമ്മ റാനിയായിരുന്നില്ല. അവിവാഹിത.വര്‍ക്കിയെന്ന നേതാവുമായി വിവാഹം പിന്നീടാണ് വീരമൃത്യു വരിച്ചില്ല. അധിനിവേസ ശക്തിയോടായിരുന്നില്ല ഏറ്റുമുട്ടിയതും.
അക്കമ്മ ചെയ്തത് രാജാവിനോടും ദിവാനോറ്റും എതിരേയുള്ള വെറും ഒരു പ്രക്ഷോഭണം മാത്രവുമായിരുന്നു.
അക്കമ്മ വിജയിക്കയും ചെയ്തും.
ഈ.എംസീന്റെ പ്രായക്കാരിയായിരുന്ന അക്കമ്മ പില്‍ക്കാലത്തു മന്ത്രിയോ, എം.പിയോ ബോര്‍ഡ് ചെയര്‍മാന്‍ പോലുമോ ആയുമില്ല.
മറ്റു രണ്ടു പേരും അധിനിവേശ ശക്തികളോടേറ്റുമുട്ടി
പരാജയപ്പെട്ടു രക്ത സാക്ഷികളായി.
മൂവരും പ്രതിമകളിലൂടെ സ്മരിക്കപ്പെടുന്നു
എന്നതു മാത്രമാണ് സമാനത.

Friday, 13 February 2009
">
എന്റെ ആരാദ്ധ്യ പുരുഷന്‍ ബ്രിട്ടനിലെ NHS (നാഷണള്‍ ഹെല്‍ത്ത് സര്‍വ്വീസ്സസ്)
നോടു താരതമ്യപ്പെടുത്താവുന്നതെങ്കിലും ഒരു പരിപാടി ഇന്ത്യമഹാരാജ്യത്തോ,പത്തുകൊല്ലംകൂടുമ്പോള്‍ പലതവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുള്ള കേരളത്തിലോ,നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
2008 ല് NHS ഷഷ്ഠ്യപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍
രണ്ടുമാസം യൂ.കെ യില്‍ കഴിയാനും അതിന്റെ സേവനം സ്വീകരിക്കാനും
എനിക്കു കഴിഞ്ഞു.പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം ഉള്ള ഡോക്ടര്‍ എന്ന നിലയില്‍ഞ്ഞാനേറ്റവും ആരാധിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നുബ്രിട്ടനിലെ ആറ്റ്ലിയുടെ ലേബര്‍ മന്ത്രി സഭയിലെ ആരോഗ്യമന്ത്രിന്‍ Nye എന്നു വിളിക്കപ്പെട്ടിരുന്ന അന്യൂറിന്‍ ബീവാന്‍.
രണ്ടുമാസം നീണ്ടു നിന്ന എന്റെ യൂ.കെ പര്യടനം
(പുരുഷാന്തരങ്ങളിലൂടെ ഉള്ള ഒരോട്ടപ്രദിക്ഷണം)
ധന്യമായതു തന്നെ വെയില്‍സ് തലസ്ഥനമായ കാര്‍ഡിഫില്‍ എത്തി നഗരമധ്യത്തില്‍ നിലകൊള്ളുന്ന
അന്യൂരിന്‍ ബീവാന്റെ
പ്രതിമക്കരുകില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കയും സമീപത്തു നിന്നും ഫോട്ടോ എടുക്കുകയും ചെയ്തപ്പോള്‍ മാത്രമാണ്
ഭാര്യ ശാന്തയും NHS ല് സേവനം അനുഷ്ടിക്കുന്ന മക്കളും മരുമക്കളും കൂട്ടിനുണ്ടായിരുന്നു.
ഭരണാധികാരികള്‍ എന്ന നിലയില്‍ നെഹ്രു, ഇന്ദിര,ഈ.എം.എസ്സ്, കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അറ്റ്ചുതമേനോന്‍,ഒരു ലക്ഷം കുടുംബങ്ങള്‍ക്കു കിടപ്പാടം പണിയിച്ചു കൊടുത്ത എം.എന്‍.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കു കോടുക്കുന്നതിലും കൂടുതല്‍ ആദരവ് ഞാന്‍
അന്യൂറിനു കൊടുക്കുന്നു.
ബ്രിട്ടനിലെ മുഴുവന്‍ ജനതയ്ക്കും,
എന്നെപ്പോലുള്ള സന്ദര്‍ശകര്‍ക്കു പോലും, സൗജന്യമായി ചികില്‍സ നല്‍കുന്ന പരിപാടി അന്യൂറിന്റെ നിഴ്ചയ ധാര്‍ഷ്ത്ത്യം കൊണ്ടുമാത്രമാണ് നടപ്പിലാക്കപ്പെട്ടത്.
ചര്‍ച്ച്ലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എതിര്‍ത്തു. ഡോക്റ്റരന്മാരും ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷനും എതിര്‍ത്തു. അന്യൂറിന്‍ തോറ്റു കൊടുത്തില്ല.എതിര്‍ത്ത പ്രതിപക്ഷത്തെ കീടങ്ങളിലുമ്മ് താണവര്‍ എന്നാക്ഷേപിക്കാനും Nye മടിച്ചില്ല.
അപാകതകള്‍ കാണും, പരാതികള്‍ കാണും
ഇന്നും ബ്രിട്ടനില്‍ എടുത്തു പറയട്ടെ, ബ്രിട്ടനില്‍ മാത്രം
സര്‍വ്വര്‍ക്കും സൗജന്യ ചികില്‍സ.
മുതലാളിത്ത രാജ്യത്തെ സോഷ്യലിസ്റ്റ് തുരുത്ത്
സമഗ്രവും സാര്‍വ്വത്രികവും സൗജന്യവുമായ ചികില്‍സ ഏവര്‍ക്കും.
വരുമാന്ത്തിനനുസ്രുതമായി എല്ലവരില്‍ നിന്നും നികുതി പിരിച്ച്
വരുമാനം നോക്കാതെ എല്ലാവര്‍ക്കും സൗജന്യ ചികിസ നല്‍കുന്നു.
ഈന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രിയായിരുന്ന
ഡോ.രാജകുമാരി അമൃത കൗറിനോ
കേരളത്തിലെ ആദ്യ ആരോഗ്യമന്ത്രിയായിരൂന ,മന്ത്രിയായി മുന്‍ പരിചയം ഉണ്ടായിരുന്ന
ഡോ. ഏ. ആര്‍ മേനോനോ ഇത്തരം ഒരാശയം തോന്നിയില്ല.
മറ്റുള്ള വെറും രാഷ്ട്രീയ ഭിക്ഷാം ദേഹികളെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല.
എല്ലാവരും കമ്മീഷന്‍ ഏജന്റുകള്‍.വൈക്കം വി.മാധവന്‍ ഒഴികെ

Thursday, 12 February 2009
Friday, 6 February 2009
എഡിന്‍ബറോ.
സാഹിതീയ നഗരിയിലൂടെ ഒരു തീര്‍ഥ യാത്ര
സാഹിതീയ നഗരി എന്ന് 2004- ല്
യൂണെസ്കോ അംഗീകാരം നല്‍കിയ പ്രാചീന നഗരിയാണ്
സ്കോട്ലണ്ട് തലസ്ഥാനമായ
എഡിന്‍ബറോ.
ചരിത്രാഖ്യായികകള്‍ക്കു തുടക്കം കുറിച്ച സര്‍ വാള്‍ട്ടര്‍ സ്കോട്
എഡിന്‍ബറൊ നഗരത്തിന്റേയും നഗരവാസികളുടേയും
ദ്വന്ദ്വഭാവം ആധാരമാക്കി
ഡോജക്കാളും മിസ്റ്റര്‍ ഹൈഡും
(ബോബനും മോളിയുടെ പിതാവ് ടോംസ് രുദ്രനും ഭദ്രനും എന്ന പെറില്‍
50 വര്‍ഷം മുന്‍പ് ഇക്കഥ ചിത്രകഥയായി വരച്ചത് ഓര്‍മ്മിക്കുന്നു)
രചിച്ച ആര്‍.എല്‍ സ്റ്റീവന്‍സണ്‍
കവിയും നാടകരചയിതാവും ആയ ബുക്കാനന്‍
കവി റോബര്‍ട് ഫെര്‍ഗൂസണ്‍
കുറ്റാന്വേഷണ നോവലുകളുടെ തന്‍പുരാനും ഡോക്ടരുമായിരുന്ന
ആര്‍തര്‍ കോനോന്‍ഡോയില്‍
പെണ്ണെഴുത്തുകാരി മേരി ബ്രണ്ടന്‍
ആര്‍ച്ചിബാള്‍ഡ് കോണ്‍സ്റ്റബില്‍ എന്ന ആദ്യകാല പ്രസാധകന്‍
റോട്ടറി പ്രസ്സ് കണ്ടു പിടിച്ച തോമസ് നെല്‍സണ്‍
ഇവരെല്ലാം എഡിന്‍ബറൊയില്‍ ജനിച്ചു ജീവിച്ചു മരിച്ചവരാണ്
വനിതാ നോവലിസ്റ്റ് മൂറിയല്‍ സ്പാര്‍ക്
സ്കോട്ടിഷ് ജയിന്‍ ഓസ്റ്റിന്‍ സൂസന്‍ ഫെറിയര്‍
വനിതാ നോവലിസ്റ്റുകള്‍ യൂജീന്‍ ഫ്രേസരും ആനീ സ്വാനും
സ്കോട്ടേഷ് ചാള്‍സ് ലാന്‍പ് ഡോ.ജോണ്‍ ബ്രൗണ്‍
എഴുത്തുകാരി നയോമി മിച്ചിസണ്‍
കുട്ടികളുടെ നോവലിസ്റ്റ് കെന്നല്‍ ഗ്രഹാം
കുടുംബാസൂത്രണപ്രവര്‍ത്തകയും എഴുത്തുകാരിയും ആയിരുന്ന
മേരി സ്റ്റോപ്സ്
കവിയും നോവലിസ്റ്റും നിരൂപകനുമായിരുന്ന ഗോദ്സിര്‍ സ്മിത്
വനിതാ നോവല്‍സ്റ്റ് ജോവാന്‍ ലിങ്ങാര്‍ഡ്
അഡ്വഞ്ചര്‍ നോവലുകളുടെ കര്‍ത്താവ്വ് ബലന്റയിന്‍
തോമസ് കാര്‍ലൈല്‍
ഭാര്യ ജയിന്‍ കാര്‍ലൈല്‍
ഷെര്‍ലോക് ഹോമിന്റെ സൃഷ്ടിക്കു മാതൃകയായൈരുന്ന ഡോ. ജോസഫ് ബല്‍
വനിതാ നോവലിസ്റ്റ് ഡൊറോത്തി ഡ്യുണറ്റ്
നോവലിസ്റ്റും വാള്‍ട്ടര്‍ സ്കോട്ടിന്റെ മരുമകനും ജീവചരിത്രകാരനും ആയിരുന്ന
ജി.ജി.ലോഖാര്‍ട്ട്
നോവലിസ്റ്റ് എസ്.ആര്‍ ക്രോക്കേ
തുടങ്ങി നൂറു കണക്കിനു
സാഹിത്യകാര്‍ക്കു ജന്മം കൊടുത്ത അക്ഷര നഗരിയാണ്

Subscribe to:
Posts (Atom)